ന്യൂദല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ വായ്പാ തിരിച്ചടവില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 36,551 കോടി രൂപയാണ് തിരിച്ചു പിടിച്ചത്. ഇത് മുന്‍ വര്‍ഷത്തേക്കാല്‍ 49 ശതമാനം അധികമാണ്. 2017-18ല്‍ 74,562 കോടി രൂപ ബാങ്കുകള്‍ തിരിച്ചു പിടിച്ചിട്ടുണ്ട്. നടപ്പുവര്‍ഷം ഇത് ഒന്നേകാല്‍ ലക്ഷം കോടി രൂപയായി ഉയരാനാണ് സാധ്യത. വായ്പാ കുടിശിഖ തിരിച്ചു പിടിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും ബാങ്കുകളും കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതോടെയാണ് ബാങ്കുകളുടെ വായ്പാ തിരിച്ചടവ് തുകയില്‍ വര്‍ധനവ് ഉണ്ടായത്.
വായ്പാ തിരിച്ചടവില്‍ ഉണ്ടായ വളര്‍ച്ച ഏറെ സന്തോഷമുണ്ടാക്കുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചു. വായ്പാ തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ധനമന്ത്രി നിര്‍ദേശിച്ചു. പൊതുമേഖലാ ബാങ്കുകളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച എട്ടു ശതമാനത്തിലെത്തുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച ജയ്റ്റ്ലി, ജിഎസ്ടി, നോട്ട് നിരോധനം, ഡിജിറ്റല്‍ ഇടപാടുകളിടെ വര്‍ധനവ്, പാപ്പരത്വ നിയമഭേദഗതി എന്നിവ സാമ്പത്തിക രംഗത്തിന് ഉണര്വ്വുണ്ടാക്കിയെന്നും ജെയ്റ്റ്ലി പറഞ്ഞു. പാപ്പര്‍ നിയമം വഴി 1.8 ലക്ഷം കോടി രൂപ തിരികെ പിടിക്കാമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷയെന്ന് ധനകാര്യസെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: