സ്റ്റോക്കോം: പ്രധാനമന്ത്രി സ്റ്റെഫാന്‍ ലൊവെനെ അവിശ്വാസവോട്ടിലൂടെ പുറത്താക്കി സ്വീഡന്‍ പാര്‍ലമെന്റ്. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടാതിരുന്നിട്ടും അധികാരമൊഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അവിശ്വാസപ്രമേയം കൊണ്ടു വന്നത്.
സോഷ്യല്‍ ഡമോക്രാറ്റ് നേതാവായ ലൊവെനെ പുറത്താക്കാന്‍ ചതുര്‍സഖ്യത്തിലെ ചില പാര്‍ട്ടികളും എതിര്‍ത്തു വോട്ടു ചെയ്തു. 59 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അവിശ്വാസം പാസായത്. ഒന്‍പതിനു നടന്ന തിരഞ്ഞെടുപ്പ് ത്രിശങ്കുസഭയില്‍ കലാശിച്ചിരുന്നു. ലൊവെന്റെ പാര്‍ട്ടിക്ക് 144 സീറ്റും പ്രതിപക്ഷമായ വലതിന് 143 സീറ്റും സ്വീഡന്‍ ഡമോക്രാറ്റ് പാര്‍ട്ടിക്ക് 62 സീറ്റും കിട്ടി.
















