ഹോങ്കോംഗ്: ഹോങ്കോംഗ് നാഷണൽ പാർട്ടിയെ(എച്ച്കെഎൻപി) ദേശീയ സുരക്ഷാനിയമപ്രകാരം ഹോങ്കോംഗിൽ നിരോധിച്ചു. 1997ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും ഹോങ്കോംഗിനെ ചൈന ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി.
2016-ലാണ് ചൈനയിൽ നിന്നു സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പാർട്ടി രൂപീകൃതമായത്. ചൈന തെരഞ്ഞെടുപ്പു സംവിധാനത്തിൽ കൈ കടത്തുന്നതായും സ്വയം ഭരണം അനുവദിക്കുന്നില്ലെന്നും പാർട്ടി ആരോപിക്കുന്നു.
















