വ്യത്യസ്തമായ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സലിം ബാബ പുതിയ ചിത്രവുമായി വരുന്നു. ബാബ ഫിലിം കമ്പനിയുടെ ബാനറില്‍ ഹമദ് ബിന്‍ ബാബ നിര്‍മിക്കുന്ന ദ് ലൈഫ് സലിം ബാബ സംവിധാനം ചെയ്യുന്നു. കഥ,തിരക്കഥ,സംഭാഷണം ജോമോന് എം.ആന്റണി.
ചെങ്കിസ്ഖാന്,അനുപമ മേനോന് എന്നിവരോടൊപ്പം പ്രമുഖതാരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്നു. സുനില്‍ മൈക്കിള്‍ ഛായാഗ്രാഹണവും അനീഷ് റാം എഡിറ്റിങ്ങും റോയ്പല്ലിശ്ശേരി ചമയവും ഭക്തന് മങ്ങാട് വസ്ത്രാലങ്കാരവും ശ്യാം സി. ഷാജികലാസംവിധാനവും മാഫിയ ശശി സംഘട്ടനവും ശ്രീജിത് നൃത്ത സംവിധാനവും നിര്‍വഹിക്കുന്നു. വാര്‍ത്താവിതരണം ഏബ്രഹാംലിങ്കണ്‍.
സന്തോഷ് കോടനാടിന്റെ വരികള്‍ക്ക് രാജേഷ് അപ്പുക്കുട്ടന് സംഗീതം പകരുന്നു. ആല്വിന് എബി ജോര്ജാണ്ഗായകന്. ഗാനങ്ങളുടെ റിലീസ് മില്ലേനിയം ഓഡിയോസ്. നിര്മാണനിര്വഹണംഷാജി പട്ടിക്കര. നാം ഇതുവരെ കാണാത്ത നിരവധി മുഹൂര്‍ത്തങ്ങളുള്ള ദ് ലൈഫ് മലയാളത്തില്‍ പുതുമയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: