കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്റെ വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂം 28ന് ദല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിക്കും. 125 കോടി രൂപയാണ് മുതല്‍മുടക്ക്. സൗത്ത് എക്സ്റ്റന്‍ഷന്‍ 2-ല്‍ രണ്ട് നിലകളിലായുള്ള ഫ്ളാഗ്ഷിപ്പ് ഷോറൂമിന് വിപുലമായ പാര്‍ക്കിംഗ് സൗകര്യമുണ്ട്.
വൈവിധ്യവും നവീനവും പരമ്പരാഗത രൂപകല്‍പ്പനയിലുമുള്ള ആഭരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിവാഹാഭരണങ്ങള്‍ അടങ്ങിയ മുഹൂര്‍ത്ത്, പോള്‍ക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത പരമ്പരാഗത ആഭരണശേഖരമായ മുദ്ര, ടെംപിള്‍ ആഭരണ ശേഖരമായ നിമാഹ്, നൃത്തംവയ്ക്കുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ, സോളിറ്റയര്‍ ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങളായ അനോഖി, പ്രത്യേക അവസരങ്ങള്‍ക്കായുള്ള അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാന്‍ കഴിയുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആഭരണശേഖരങ്ങളെല്ലാം പുതിയ ഷോറൂമില്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: