കൊച്ചി: പ്രമുഖ ഇരുചക്ര ത്രിചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ 125 സിസി സ്കൂട്ടര്‍ എന്‍ടോര്‍ക്ക് 125-ന്റെ വില്‍പ്പന ഒരു ലക്ഷം കടന്നു. ഉത്സവ കാലത്തിന് മുന്നോടിയായി ബ്രാന്‍ഡ് മെറ്റാലിക് റെഡ് എന്ന പുതിയ നിറവും അവതരിപ്പിച്ചു. പുറത്തിറക്കി ആറുമാസങ്ങള്‍ക്കുള്ളിലാണ് ഒരു ലക്ഷം വില്‍പ്പന എന്ന നേട്ടം.
124.79 സിസി, സിംഗിള്‍ സിലണ്ടര്‍, 4-സ്ട്രോക്ക്, 3-വാല്‍വ്, എയര്‍-കൂള്‍ഡ് എസ്ഒഎച്ച്സി എഞ്ചിനാണ് ഇതിലുള്ളത്. എഞ്ചിനിലെ അഡീഷണല്‍ വാല്‍വ്, മണിക്കൂറില്‍ 95 കിലോമീറ്റര്‍ എന്ന വേഗതയും, മികച്ച ആക്സിലറേഷനും ലഭ്യമാക്കുന്നു.
നാവിഗേഷന്‍ അസിസ്റ്റ്, ടോപ്പ് സ്പീഡ് റിക്കോഡര്‍ ഇന്‍-ബിള്‍ട് ലാപ്-മീറ്റര്‍, ഫോണ്‍-ബാറ്ററി സ്ട്രെംഗ്ത് ഡിസ്പ്ലേ, ലാസ്റ്റ് പാര്‍ക്ക്ഡ് ലൊക്കേഷന്‍, അസിസ്റ്റ് സര്‍വീസ് റിമൈന്‍ഡര്‍, ട്രിപ്പ് മീറ്റര്‍ സ്ട്രീറ്റ് ആന്റ് സ്പോര്‍ട്ട് പോലെയുള്ള മള്‍ട്ടി-റൈഡ് സ്റ്റാറ്റിസ്റ്റിക് മോഡുകള്‍ എന്നിവ ഉള്‍പ്പെടെ 55 സവിശേഷതകളടങ്ങിയ പൂര്‍ണമായും ഡിജിറ്റലായ സ്പീഡോമീറ്റര്‍ മറ്റൊരു പ്രത്യേകതയാണ്.
മാറ്റ് യെല്ലോ, മാറ്റ് ഗ്രീന്‍, മാറ്റ് റെഡ്, മാറ്റ് വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രേ, മെറ്റാലിക് റെഡ് എന്നിവ ഉള്‍പ്പെടുന്ന മെറ്റാലിക് ശ്രേണിയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: