കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഫറാഹ് പ്രവിശ്യയിലായിരുന്നു അപകടം. സങ്കേതിക തകരാര്‍ മൂലമാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൈലറ്റും സഹ പൈലറ്റും ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ മരിച്ചത്. ഹെറട് പ്രവിശ്യയില്‍നിന്നും ഫറാഹിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണിത്.
















