കോട്ടയം: റബ്ബറിന്റെ വിപണന-കയറ്റുമതി രീതികളില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്കുന്നു. റബ്ബറിന്റെ വിപണി, അവധിവ്യാപാരം, കയറ്റുമതി സാധ്യതകള്‍, വിലയെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍, വിപണി വികസനസാധ്യതകള്‍, തുടങ്ങി വിഷയങ്ങളിലാണ് രണ്ടുദിവസത്തെ പരിശീലനം. 25ന് കോട്ടയം റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം. പരിശീലനഫീസ് 1000 രൂപ (18 ശതമാനം ജിഎസ്ടിക്കുപുറമേ). പട്ടികജാതി-പട്ടികവര്‍ഗത്തില്‍ പെട്ടവര്‍ക്ക്, ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 50 ശതമാനം ഇളവ് ലഭിക്കും.
പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോണ്‍ നമ്പറും സഹിതം ഇമെയിലായോ റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. [email protected] എന്നവിലാസത്തിലാണ് അപേകിഷിക്കേണ്ടത്. പരിശീലനഫീസ് ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം-686 009 എന്ന വിലാസത്തില്‍ മണിയോര്‍ഡര്‍, ഡിഡി,അക്കൗണ്ട് ട്രാന്‍സ്ഫര്‍ മുഖേന അടയ്ക്കാവുന്നതാണ്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ (ഐഎഫ്എസ് കോഡ്-ഇആകച 0284150) 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്കാണ് മണിട്രാന്‍സ്ഫര്‍ ചെയ്യേണ്ടത്. ഫോണ്‍: 04812353325, 2353168.
പ്രതികരിക്കാൻ ഇവിടെ എഴുതുക: