ടോക്കിയോ: ബോംബ് ഭീതിയെ തുടര്‍ന്നു ജപ്പാനിലെ നരിത്ത വിമാനത്താവളം ഭാഗികമായി അടച്ചു. വിമാനത്തവളത്തിലെ രണ്ട് റണ്‍വേകളില്‍ ഒരു റണ്‍വേയാണ് അടച്ചത്. റണ്‍വേയില്‍ കണ്ടെത്തിയ ഷെല്‍ ബോംബാണെന്ന സംശയത്തെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചത്.
പിന്നീട് പോലീസ് സ്ഥലത്തെത്തി ഷെല്‍ നീക്കം ചെയ്തു. സംഭവത്തെ തുടര്‍ന്നു മൂന്ന് മണിക്കൂര്‍ വിമാനസര്‍വീസുകള്‍ നിറുത്തിവച്ചുവെന്നും എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കിയില്ലെന്നും അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
















