ഇങ്ങനേയും ഒരു ഉത്തര കൊറിയയുണ്ടോ. പൂക്കളും ബലൂണുമായി സമാധാനത്തോടെ അണിനിരക്കുക. പ്രകടനം നയിക്കുക. അവിശ്വസനീയമായ ഇക്കാഴ്ചയാണ് ലോകം കഴിഞ്ഞ ദിവസം കണ്ടത്. ഉത്തരകൊറിയന്‍ സ്ഥാപന ദിനത്തിന്റെ 70-ാം വര്‍ഷം ഞായറാഴ്ച കൊണ്ടാടിയത് ആയുധ പരേഡില്ലാതെ തികച്ചും ആഹ്ളാദഭരിതമായ നിറപ്പകിട്ടിലായിരുന്നു.
ആധുനിക ഉത്തര കൊറിയയുടെ സ്ഥാപകന്‍ എന്നുപേരുകേട്ട കിം ഇല് സൂങ്ങിന്റെ പേരിലുളള ചത്വരത്തിലായിരുന്നു പതിനായിരക്കണക്കിന് സൈനികര്‍ പങ്കെടുത്ത പരേഡ്. മുന്‍വര്‍ഷംവരെ ലോകത്തെതന്നെ പേടിപ്പിക്കുമാറ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു സൈനിക പരേഡ് നടത്തിയിരുന്നത്. അതിനു പകരമാണിപ്പോള്‍ പൂക്കളും ബലൂണും ഏന്തിക്കൊണ്ടുള്ള സമാധാനപരമായ പരേഡ് നടത്തിയിരിക്കുന്നത്. ഇത് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംങ് ഉന്‍ നടത്തിക്കൊണ്ടിരിക്കുന്ന സമാധാന പരിപാടികളില്‍ ലോകത്തിനുള്ള വിശ്വാസം കൂടുന്നതിനും കാരണമായേക്കാം.
ഇത്തരം സമാധാനപരമായ വാര്‍ഷികം കൊണ്ടാടിയതിനു പിന്നില്‍ കിമ്മിന് പല ഉദ്ദേശ്യങ്ങളും ഉണ്ടായിരിക്കാം. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപിനെ പ്രകോപിപ്പിക്കാതിരിക്കുക എന്ന അടവുനയംകൂടി ഇതിലുണ്ട്. രണ്ടു മാസത്തിനു മുന്നേ ട്രംപ് ഇടഞ്ഞതാണ്. മുന്‍വര്‍ഷങ്ങളില്‍ ആയുധ പരേഡ് നടത്തിയപ്പോഴൊക്കെ പരോക്ഷമായുംകൊണ്ടത് അമേരിക്കയ്ക്കായിരുന്നു. സ്വതവേ അമേരിക്കയോട് ശത്രുതയുളള ഉത്തര കൊറിയയ്ക്ക് അതാകട്ടെ രസിക്കുന്നതും ആയിരുന്നു. എന്നാല്‍ സമാധാനത്തിന് ശ്രമിക്കുകയും അമേരിക്കയുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ ഉത്തര കൊറിയയുടെ പുതിയ പരേഡ് സ്വഭാവം ആരിലും ആദരവുണര്ത്തുന്നതാണ്.
നാലഞ്ചുമാസം മുന്‍പുവരേയും അമേരിക്കയുമായി നിരന്തരം വാക്പോരാട്ടത്തിലായിരുന്നു ഉന്‍. ട്രംപിനെ ഇനി പറയാത്തതൊന്നുമില്ല. ട്രംപിനെ ഏറ്റവും കൂടുതല്‍ പ്രകോപിച്ചത് ഉന്നായിരുന്നു. ഇതിന്റെ പേരില്‍ ഇരുരാജ്യങ്ങളും യുദ്ധം ആരംഭിക്കുമെന്നും അത് മൂന്നാം ലോക മഹായുദ്ധമായി മാറുമെന്നുംവരെ ലോകം ആശങ്കയിലായിരുന്നു. അമേരിക്കയോട് മാത്രമല്ല ദക്ഷിണ കൊറിയയോടും ജപ്പാനോടും ഇത്തരം പ്രകോപനപരമായ നടപടികളാണ് ഉന്‍ നടത്തിയിരുന്നത്. ഇങ്ങനെ പുതിയൊരു യുദ്ധം ഉണ്ടാകുമെന്ന ആശങ്കയാണ് അടുത്തകാലത്തായി കുറഞ്ഞു വന്നിട്ടുള്ളത്. പരേഡിലെ പുതിയ പൂക്കളും ബലൂണുകളും സമാധാനത്തിന്റെ പുത്തന്‍ പ്രതീകമാകുമെന്നാവും ലോകത്തിന്റെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: