തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ 2018-19 വര്‍ഷം നടത്തുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി സെപ്തംബര്‍ 29, വൈകിട്ട് 5 മണിവരെ സ്വീകരിക്കും. നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരമുണ്ട്. ആകെ 20സീറ്റുകള്‍. ജനറല്‍ മെറിറ്റില്‍ 11 സീറ്റുകളും, എസ്ഇ ബിസി, എസ്‌സി, എസ്റ്റി, സര്‍വീസ് ക്വാട്ടാ വിഭാഗങ്ങളില്‍ 2 സീറ്റുകള്‍ വീതവും ഭിന്നശേഷിക്കാര്‍ക്ക് ഒരു സീറ്റും ലഭ്യമാണ്. ഔദ്യോഗിക വിജ്ഞാപനവും വിശദവിവരങ്ങളുമടങ്ങിയ പ്രോസ്‌പെക്ടസും www.rcctvm.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ബിഎസ്‌സി നഴ്‌സിങ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി യോഗ്യതയും നഴ്‌സ്/മിഡ്‌വൈഫറി രജിസ്‌ട്രേഷനും നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2018 സെപ്തംബര്‍ 29 ന് 35 വയസ്സ് തികയാന്‍ പാടില്ല. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും സര്‍വീസ് ക്വാട്ടയില്‍ 10 വര്‍ഷവും ഉയര്‍ന്ന ഇളവ് ലഭിക്കും. യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.
അപേക്ഷാ ഫീസ് 500 രൂപ, പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 250 രൂപ മതി. ഡയറക്ടര്‍, ആര്‍സിസി തിരുവനന്തപുരത്തിന് എസ്ബിഐ മെഡിക്കല്‍ കോളജ് ബ്രാഞ്ചില്‍ മാറ്റാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസ് അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഓണ്‍ലൈനായി www.rcctvm.org ല്‍ സെപ്തംബര്‍ 29 നകം സമര്‍പ്പിച്ചിരിക്കണം. ഹാര്‍ഡ് കോപ്പി ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒക്‌ടോബര്‍ 5 ന് വൈകിട്ട് 4 മണിക്കകം ലഭിക്കത്തക്കവണ്ണം അയയ്‌ക്കണം. വിലാസം: ദി അഡീഷണല്‍ ഡയറക്ടര്‍, റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളജ് പി.ഒ, തിരുവനന്തപുരം, 695 011.
യോഗ്യതാ പരീക്ഷക്ക് ലഭിച്ച മാര്‍ക്കിന്റെ മെരിറ്റ് പരിഗണിച്ചാണ് സെലക്ഷന്‍. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: