കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ ഭീകര സംഘടനയായ ഹഖാനി ഗ്രൂപ്പിന്റെ സ്ഥാപകരിലൊരാൾ മരിച്ചതായി സ്ഥിരീകരണം. മൗലാവി ജലാവുദ്ദീൻ ഹഖാനിയാണ് അസുഖബാധയത്തുടർന്ന് മരിച്ചെന്ന് അഫ്ഗാൻ താലിബാൻ വക്താക്കൾ അറിയിച്ചത്.
ലോകത്തെ തന്നെ ഏറ്റവും ക്രൂരമായ ഭീകരസംഘടനകളിലൊന്നാണ് ഹഖാനി ഗ്രൂപ്പ്. ഈ കാലഘട്ടത്തിൽ ജിഹാദിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ ഭീകരനേതാക്കളിലൊരാളാണ് ജലാവൂദ്ദീൻ ഹഖാനി. ഇതിനു പുറമെ അൽഖ്വയ്ദ നേതാവ് ഒസാമ ബിൻലാദനുമായി ജലാവുദ്ദീൻ അടുത്ത ബന്ധം പുലർത്തിയിരുന്നു. സിഐഎയുടെ പ്രധാന നോട്ടപ്പുള്ളിയായിരുന്നു ജലാവുദ്ദീൻ.
















