നിക്കോസിയ: ലോകത്തെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തികളിലൊന്നാണ് ഇന്ത്യയെന്ന് രാഷ്‌ട്രപതി രാംനാഥ് ഗോവിന്ദ്. സൈപ്രസ് പാർലമെൻ്റിനെ അഭിസംബോധന ചെയ്യുന്ന വേളയിലാണ് അദ്ദേഹം ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് പ്രസ്താവിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനം വളർച്ച നേടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാണിജ്യങ്ങൾക്കും നിക്ഷേപങ്ങൾക്കും ഇന്ത്യ എപ്പോഴും തുറന്ന വേദിയാണ്. സൈപ്രസിനും ഇന്ത്യയിൽ അവസരമുണ്ടെന്നും രാഷ്‌ട്രപതി വ്യക്തമാക്കി. ജിഎസ്‌ടി രാജ്യത്ത് നടപ്പിലാക്കിയതോടെ എല്ലാ മേഖലകളിലും സമാനതകൾ കൈവരിക്കാനായി. ഡിജിറ്റൽ സംവിധാനത്തോടുകൂടിയുള്ള നികുതിവ്യവസ്ഥയാണ് എല്ലാ സംസ്ഥാനങ്ങളിലും നടന്നു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെക്ക് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ സൈപ്രസ്, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലാണ് രാഷ്‌ട്രപതി സന്ദര്‍ശനം നടത്തുന്നത്. മൂന്നു രാജ്യങ്ങളിലെയും തലവന്മാരുമായി രാഷ്‌ട്രപതി സാമ്പത്തിക സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. എട്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ഈ മാസം ഒമ്പതിനാണ് അദ്ദേഹം തിരിച്ചെത്തുന്നത്.
















