കൊച്ചി: കൊശമറ്റം ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാവാത്ത 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങള്‍ (എന്‍സിഡി) പൊതുവിപണിയിലിറക്കി. കൊശമറ്റം ഫിനാന്‍സിന്റെ പതിനാലാമത്തെ നിക്ഷേപപദ്ധതിയാണിത്.
125 കോടി രൂപയാണ് ലക്ഷ്യമെങ്കിലും അത്രതന്നെ തുകയ്ക്കു കൂടി ഗ്രീന്‍ ഷൂ ഓപ്ഷന് അനുമതി ഉള്ളതിനാല്‍ 250 കോടി രൂപ വരെ സമാഹരിക്കാനാകും. 24 മാസം, 36 മാസം, 48 മാസം, 60 മാസം, 84 മാസം കാലാവധികളില്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്ക് 9.75% മുതല്‍ 10.67% നിരക്കില്‍ പലിശ നിക്ഷേപകര്‍ക്ക് ലഭിക്കും. 84 മാസ കാലാവധി നിക്ഷേപങ്ങളില്‍ ഒന്ന് തുക ഇരട്ടിയാകുന്ന പദ്ധതിയാണ്.
ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക 10000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. ഈ കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക വായ്പ ഇടപാടുകള്‍ക്കായാണ് കമ്പനി ഉപയോഗിക്കുന്നതെന്ന് മാനേജിങ് ഡയറക്ടറായ മാത്യു കെ. ചെറിയാന് അറിയിച്ചു. ചെക്കോ, ഡിഡിയോ ആയി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: