അട്ടപ്പാടി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി മധുവിന്റെ ജീവിതം സിനിമയാക്കുന്നു. ഇന്ത്യയില്‍ ആദ്യത്തെ സാധാരണക്കാരുടെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടായ രുദ്രകലാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി വിജിരുദ്രാ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രം രുദ്രാ ദിലീപ് രചന, കല, ഗാനരചന, സംവിധാനം നിര്‍വ്വഹിക്കുന്നു. ഇടുക്കി, കുട്ടന്പുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി.
ശ്യാം കാര്ക്കോസ് എന്ന ആദിവാസി ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കീഴാളരുടെ വളര്‍ന്നുവരേണ്ട പ്രത്യയ ശാസ്ത്രപരമായ മുന്നേറ്റത്തിന് ഈ ചിത്രം പ്രേരകമായി മാറുമെന്ന് വിശ്വസിക്കുന്നുവെന്ന് സംവിധായകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: