Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പ്രളയകാല പകര്‍ച്ചവ്യാധികളും പ്രതിരോധവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2018, 02:56 pm IST
in Lifestyle

കേരളം വലിയൊരു പ്രളയത്തില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുകയാണ്. മണ്ണിനെയും മനുഷ്യനെയും മറ്റ് ജീവജാലങ്ങളെയും നടുക്കി ആര്‍ത്തലച്ചു വന്നൊരു പ്രളയത്തില്‍ പകച്ചുനില്‍ക്കുന്ന ജീവിതത്തെ തിരിച്ചു പിടിക്കാന്‍ രക്ഷാപ്രവര്‍ത്തനം, പുനരധിവാസം, പുനര്‍ നിര്‍മ്മാണം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് ആവശ്യമായി വരുന്നത്. ഇതില്‍ ഒന്നാം ഘട്ടമായ രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി പുനരധിവാസവും പുനര്‍നിര്‍മ്മാണവുമാണുള്ളത്.

ഒന്നാം ഘട്ടത്തില്‍ എന്ന പോലെ തന്നെ രണ്ടാം ഘട്ടത്തിലും വളരെ പ്രാധാന്യം കൊടുക്കേണ്ട ഒരു മേഖലയാണ് ആരോഗ്യരംഗം. പ്രളയ പുനരധിവാസത്തിന്റെ ഈ ഘട്ടത്തില്‍ സാംക്രമിക രോഗങ്ങളെ വളരെ കരുതലോടു കൂടി സമീപിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഡെങ്കിപ്പനി ഒരു സാംക്രമിക തലത്തിലേക്ക് എത്തുകയും നിരവധി പേര്‍ മരണമടയുകയും ചെയ്തു. 2018 ല്‍ കേരളത്തില്‍ തന്നെ ചില സ്ഥലങ്ങളില്‍ എലിപ്പനി ഒരു സാംക്രമിക തലത്തിലേക്ക് എത്തിയിരിക്കുന്നു. ഈ വര്‍ഷം ഇതിനോടകം 520 എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതുകൊണ്ട് തന്നെ പ്രളയാനന്തര കാലത്ത് എലിപ്പനി  വ്യാപിക്കാനുള്ള സാധ്യത നില നില്‍ക്കുന്നു. ഇതു കൂടാതെ നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടു വരുന്ന അസുഖങ്ങളായ വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, മലമ്പനി, ക്ഷയരോഗം, എന്നിവ കൂടിയ തോതിലും കോളറ, ചിക്കന്‍ഗുനിയ, ഡിഫ്ത്തീരിയ, ചെള്ളുപനി, ജപ്പാന്‍ജ്വരം എന്നിവ താരതമ്യേന കുറഞ്ഞ തോതിലും പ്രളയാനന്തര കാലത്ത് കൂടുതല്‍ പേരെ ബാധിക്കാന്‍ സാധ്യത ഉണ്ട്. 

പ്രളയം പോലുള്ള ദുരന്തങ്ങള്‍ പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ രോഗവ്യാപാനത്തിലും മാറ്റങ്ങള്‍ വരുത്താവുന്നതാണ്. നമ്മുടെ നാട്ടില്‍ സാധാരണ കാണാത്ത രോഗങ്ങളായ പ്ലേഗ്, പേവിഷബാധ (റാബീസ്), വെസ്റ്റ്നൈല്‍ ഫീവര്‍, പക്ഷിപനി തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. പൊതുജനാരോഗ്യരംഗത്തെ ശാസ്ത്രീയ പഠനങ്ങള്‍, പ്ലേഗ്, ചെള്ളുപനി തുടങ്ങിയവ ആണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും നമ്മുടെ സാഹചര്യത്തില്‍ പ്രാണിജന്യ രോഗങ്ങളില്‍ ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, ജപ്പാന്‍ജ്വരം എന്നിവയും ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ്സ് എ, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. അതിനാല്‍ തന്നെ അവയുടെ പ്രതിരോധവും അനിവാര്യമാണ്.

പ്രത്യേക സ്ഥലങ്ങളില്‍ ഉള്ള ജനസാന്ദ്രതാ വര്‍ദ്ധനവ് കാരണം (ഉദാഹരണം ക്യാമ്പുകള്‍) വെള്ളം, ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവയുടെ മേല്‍ സമ്മര്‍ദ്ദം കൂടുകയും ആ ഇടങ്ങളിലെ ജനങ്ങളെ പുതിയ രോഗ ഹേതുക്കളിലേക്കും രോഗവാഹകരിലേക്കും (Agents & Vectors) കൊണ്ടെത്തിക്കുകയും ചെയ്യുന്നു. പുനരധിവാസ ക്യാമ്പുകളില്‍ ഉണ്ടായേക്കാവുന്ന പ്രധാന അസുഖങ്ങള്‍ വയറിളക്ക രോഗങ്ങള്‍, അഞ്ചാം പനി, ചിക്കന്‍ പോക്സ്, വില്ലന്‍ ചുമ, മലമ്പനി, ത്വക് രോഗങ്ങള്‍ തുടങ്ങിയവ ആണ്.

ജലവിതരണ പൈപ്പ്ലൈന്‍, മലിനജല ഓടകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതു വഴി ജലജന്യ രോഗങ്ങളും, വയറിളക്ക രോഗങ്ങളും വരാനുള്ള സാധ്യത കൂടുന്നു. മലിനജലവുമായി നേരിട്ട് തുടര്‍ച്ചയായി സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍, ചെങ്കണ്ണ്, തൊണ്ട ചെവി മൂക്ക് എന്നിവിടങ്ങളിലെ അണുബാധ, കാലില്‍ വളംകടി, തുടങ്ങിയവയും ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ട്. പൊതുജനാരോഗ്യ സേവന സംവിധാനത്തിനുള്ള പരിമിതി കാരണം രോഗ പ്രതിരോധ നടപടികള്‍ കൊണ്ട് തടയാവുന്ന രോഗങ്ങളായ (Vaccine Preventable Diseases) അഞ്ചാംപനി, വില്ലന്‍ചുമ, ക്ഷയരോഗം തുടങ്ങിയ രോഗങ്ങള്‍ക്കും വഴിവക്കാം.

 പ്രതിരോധം

  • പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ നന്നായി കഴുകി ഉപയോഗിക്കുക
  •    കോളറയുടെ പശ്ചാത്തലത്തില്‍ മീന്‍, കണവ, കൊഞ്ച്, ഞണ്ട് എന്നിവ നന്നായി പാകം ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക
  • പാകം ചെയ്യുമ്പോള്‍ ആഹാരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ചൂട് എത്താന്‍ ശ്രദ്ധിക്കണം
  •  ഭക്ഷണം പാകം ചെയ്ത ശേഷം വലിയ താമസം ഇല്ലാതെ തന്നെ കഴിക്കാന്‍ ശ്രമിക്കണം. പാഴ്സല്‍ വാങ്ങിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം
  • ഭക്ഷണം ശേഖരിച്ച് വയ്‌ക്കേണ്ട അവസ്ഥ ഉണ്ടായാല്‍ വീണ്ടും ചൂടാക്കിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക
  • പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍ ഇടകലര്‍ത്തരുത്
  • കൈശുദ്ധി വളരെ പ്രധാനപ്പെട്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. ആഹാരം പാകം ചെയ്യുന്നതിന് മുമ്പ് കൈകഴുകാന്‍ ശ്രദ്ധിക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പും കൈ കഴുകുക (പ്രത്യേകിച്ചും ചെറിയ കുട്ടികള്‍).
  • അടുക്കള വൃത്തിയായി സൂക്ഷിക്കുക
  • കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുക
  • ക്ലോറിനേഷന്‍ ചെയ്തതിനു ശേഷം വെള്ളം തിളപ്പിച്ച് 20 മിനിറ്റ് വെട്ടിത്തിളക്കാന്‍ അനുവദിക്കുക. ഈ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക
  • വയറിളക്ക രോഗങ്ങളും, കോളറ, ഹെപ്പറ്റൈറ്റിസ്സ് എ, ടൈഫോയ്ഡ് പോലുള്ള രോഗപ്രതിരോധത്തിന്‍ മേല്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ അത്യന്താപേക്ഷിതമാണ് 
  • ക്യാമ്പ്, വീട്, പൊതു സ്ഥലം തുടങ്ങിയവയുടെ പൊതുവില്‍ ഉള്ള വൃത്തിക്കും വലിയ പ്രാധാന്യം ഉണ്ട്

 പ്രാണിജന്യ രോഗങ്ങള്‍ക്കുള്ള പ്രതിരോധം 

കൊതുക് മുട്ടയിടാനുള്ള വളരെ അനുകൂലമായ സാഹചര്യമാണിപ്പോള്‍

  •  ഉറവിട നശീകരണത്തില്‍ ഇപ്പോള്‍ വലിയ പ്രസക്തി ഉണ്ട്
  • വെള്ളം ഒഴുകാത്തതും, വീടിനു ചുറ്റുമുള്ള കൊതുക്, കൂത്താടി വളരാന്‍ അനുയോജ്യമായ ഇടങ്ങളും കണ്ടെത്തുകയും കൂത്താടികളെ നശിപ്പിക്കുകയും ചെയ്യണം. ചിരട്ട, ടയര്‍ ഉപയോഗിക്കാത്ത കിണറുകള്‍, പാട്ട എന്നീ എല്ലായിടങ്ങളിലും നമ്മുടെ ശ്രദ്ധ ചെന്നെത്തേണ്ടതാണ്. പ്രായോഗികമെങ്കില്‍ ഗപ്പി മീന്‍ വളര്‍ത്തല്‍ കൂത്താടി നിര്‍മ്മാര്‍ജ്ജനത്തിന് ഉപയോഗിക്കാം
  • കൊതുക് കടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണം. കൊതുക് വല ഉപയോഗിക്കാം
  • പനിയുടെ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ സ്വയം ചികില്‍സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ സംവിധാനത്തില്‍ ചികില്‍സ തേടേണ്ടതാണ്
  • ഡെങ്കി പനി, ചിക്കന്‍ ഗുനിയ, ജപ്പാന്‍ ജ്വരം എന്നീ അസുഖങ്ങള്‍ ക്ക് ഈ വിധ പ്രതിരോധം പൊതുവില്‍ ഗുണം ചെയ്യും

എലിപ്പനി

  രോഗാണു ബാധിച്ച എലി, പൂച്ച, നായ, കന്നുകാലികള്‍, അണ്ണാന്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളുടെ മൂത്രം മൂലം മലിനമായ ജലം കാലിലെയോ ശരീര ഭാഗങ്ങളിലേയോ പോറലിലൂടെയോ, ഭക്ഷ്യ വസ്തുക്കളുമായുള്ള സമ്പര്‍ക്കം മൂലമോ എലിപ്പനി രോഗം പകരാം, അതിനാല്‍ പ്രളയ കാലത്ത് എലിപ്പനി പ്രതിരോധം വളരെ പ്രധാനപ്പെട്ടതാണ് 

മലിനജലവുമായി സമ്പര്‍ക്കം ഉള്ള സമയങ്ങളില്‍ വ്യക്തി ശുചിത്വ ഉപാധികള്‍ ഉപയോഗിക്കേണ്ടതാണ് (കൈയുറകളും മുട്ട് വരെയുള്ള പാദരക്ഷകളും)  മലിനജലവുമായി സമ്പര്‍ക്കമുള്ളവര്‍ എലിപ്പനി പ്രതിരോധത്തിനായി ആഴ്ചയിലൊരിക്കല്‍ 100 മി.ഗ്രാം ഡോക്സിസൈക്ലിന്‍ ഗുളികകള്‍ രണ്ടെണ്ണം ആഹാരത്തിന് ശേഷം കഴിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കമുള്ള കാലം വരെ കഴിക്കണം

  പ്രതിരോധ കുത്തിവയ്‌പ്പ്

പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാന്‍ സമയമായ കുട്ടികള്‍ക്ക് പ്രളയ ദുരിതത്തിനിടയില്‍ എടുക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും എടുക്കേണ്ടതാണ്. അഞ്ചാംപനി, ഡിഫ്ത്തീരിയ, വില്ലന്‍ ചുമ, ടെറ്റനസ് എന്നീ അസുഖങ്ങള്‍ ഇത്തരത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. വിറ്റാമിന്‍ എ പ്രതിരോധ മരുന്ന് നല്‍കുന്നത് വഴി അഞ്ചാം പനിയുടെ സങ്കീര്‍ണ്ണതകളും മരണങ്ങളും ഒഴിവാക്കാനും കഴിയുന്നതാണ്

വ്യക്തി ശുചിത്വം

 സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിന് പൊതുവെ യുള്ള വ്യക്തി ശുചിത്വം അനിവാര്യമാണ്. വ്യക്തി ശുചിത്വ മാര്‍ഗങ്ങളായ കുളി, വൃത്തിയുള്ള വസ്ത്രം ധരിക്കുക, ചെരുപ്പ് ഉപയോഗിക്കുക, ഭക്ഷത്തിന് മുമ്പും ശേഷവും, മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുക തുടങ്ങിയ നടപടികള്‍ വലിയൊരളവു വരെ രോഗം പകരാതിരിക്കാന്‍ സഹായിക്കും. 

രോഗ ചികില്‍സയേക്കാള്‍ ചെലവ് കുറഞ്ഞതും ലളിതവുമാണ് രോഗ പ്രതിരോധം. ഈ പ്രളയാനന്തര രോഗ പ്രതിരോധം കേരളീയരെ സംബന്ധിച്ച് ഒരു ജീവന്‍മരണ പോരാട്ടമാണ്. അതെ നമുക്ക് ഒത്തൊരുമിക്കാം, നമ്മള്‍ അതിജീവിക്കും നല്ല ആരോഗ്യത്തോടെ. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.