Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കടലാഴമുള്ള സ്‌നേഹത്തിന്റെ മക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2018, 03:16 am IST
in Editorial

കടലാഴത്തോളം കരുതലും കരുത്തും കാരുണ്യവുമുള്ളവരാണ് മത്സ്യത്തൊഴിലാളികള്‍ എന്ന് ആലങ്കാരികമായി പറയാറുണ്ട്. എന്നാല്‍ അത് അക്ഷരം പ്രതി ശരിവെക്കുന്ന നേര്‍ക്കാഴ്ചയാണ് പ്രളയകാലത്തുണ്ടായത്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ നിന്ന് ദുരന്തമുഖത്തെത്തിയ മത്സ്യത്തൊഴിലാളികള്‍ നിസ്സഹായരുടെ മുമ്പില്‍ ദൈവത്തെപ്പോലെയായിരുന്നു. കടലമ്മയുടെ ലാളനയും രൗദ്രതയും വേണ്ടുവോളം കണ്ടും അനുഭവിച്ചും ഇരുത്തം വന്ന കടലിന്റെ മക്കള്‍ ആര്‍ത്തിരമ്പിയെത്തുന്ന വെള്ളപ്പാച്ചിലില്‍ നെടുങ്കോട്ടയായാണ് ഭൂരിപക്ഷം മനുഷ്യജീവിതങ്ങള്‍ക്കും രക്ഷ നല്‍കിയത്. അവരുടെ നിശ്ചയദാര്‍ഢ്യത്തിനും ഒത്തൊരുമയ്‌ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പില്‍ എല്ലാ തടസ്സങ്ങളും ഒഴിവാകുകയായിരുന്നു.

മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന ചുമതലയുള്ളവരും പ്രവര്‍ത്തകരും അതിന് പുറത്തുള്ള മത്സ്യത്തൊഴിലാളികളും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ജീവന്‍ വെടിഞ്ഞ ഹതഭാഗ്യരുടെ എണ്ണം വളരെ കുറഞ്ഞത്. അല്ലായിരുന്നെങ്കില്‍ സ്ഥിതി ഗുരുതരമാവുമായിരുന്നു. ആരുടെയെങ്കിലും ആഹ്വാനമോ, വാഗ്ദാനമോ, സമ്മാനമോ പ്രതീക്ഷിച്ചായിരുന്നില്ല അവര്‍ ഇക്കാര്യത്തിനായി ഇറങ്ങിത്തിരിച്ചത്. ദുരിതത്തിന്റെ തീവ്രതയും വേദനയും ഇത്രത്തോളം അറിഞ്ഞ മറ്റൊരു സമൂഹമുണ്ടാവില്ല. 

എന്നാല്‍ അവരുടെ വേദനകളിലേക്ക് ചെറിയൊരു കണ്ണോട്ടം പോലും നടത്താത്തവരാണ് ബഹുഭൂരിപക്ഷം പേരുമെന്ന് ഓര്‍ക്കേണ്ടതുണ്ട്. അവഗണനയുടെ ചതുപ്പു നിലങ്ങളില്‍ നിസ്സഹായരായി കഴിയുന്ന അവര്‍ക്ക് അര്‍ഹിക്കുന്നവ പോലും നല്‍കാന്‍ അധികൃതര്‍ തയാറാവാറില്ല എന്ന ദുഃഖസത്യം കൂടി ഇതിനൊപ്പം ചേര്‍ത്തുവെക്കണം. ഇത്രയൊക്കെ വേദനയ്‌ക്കും അവഗണനയ്‌ക്കും വിധേയരായി കഴിയുന്ന അവരാണ് ദുരന്തത്തിന്റെ ആദ്യ വിവരം ലഭിച്ചപ്പോള്‍ തന്നെ അവിടേക്ക് കുതിച്ചതെന്നറിയുമ്പോള്‍ അഭിമാനം കൊണ്ട് രോമാഞ്ചമണിഞ്ഞുപോവുന്നു. 

ദുരന്ത സമയത്ത് സുഖസുന്ദരമായി മൊബൈല്‍ ഫോണില്‍ കമന്റിട്ട് രസിച്ചിരിക്കുന്നവരുടെ മുമ്പില്‍ ഈ മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ പ്രവൃത്തിയെ വിശേഷിപ്പിക്കുവാന്‍ വാക്കുകളില്ല തന്നെ. കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ്, അജാനൂര്‍,കണ്ണൂരിലെ നീര്‍ക്കടവ്, തലശ്ശേരി, ന്യൂമാഹി, ഗോപാലപേട്ട, തലായ്, കോഴിക്കോട് ജില്ലയിലെ കാപ്പാട്, ഗുരുകുലം ബീച്ച്,  കണ്ണങ്കടവ്, വെള്ളയില്‍, പയ്യോളി, പുതിയാപ്പ, കൊല്ലം, മലപ്പുറത്തെ പരപ്പനങ്ങാടി, താനൂര്‍, തൃശൂര്‍ ജില്ലയിലെ ചാവക്കാട്, വാടാനപ്പള്ളി, നാട്ടിക, കൊടുങ്ങല്ലൂര്‍ കാരകടപ്പുറം, എറണാകുളത്തെ ചെല്ലാനം, ഇടക്കൊച്ചി, പെരുമ്പടപ്പ്, മുനമ്പം, വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, ആലപ്പുഴയിലെ ചേര്‍ത്തല, അരൂര്, തോട്ടപ്പള്ളി, പുന്നപ്ര, പുറക്കാട്, കൊല്ലത്തെ കായംകുളം, കരുനാഗപ്പള്ളി, നീണ്ടകര, തിരുവനന്തപുരത്തെ പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്നാണ് പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിന് സാമഗ്രികളുമായി ഇറങ്ങിത്തിരിച്ചത്. 

സ്വയംസന്നദ്ധരായി പോയവര്‍ പ്രളയം അടങ്ങിയ ശേഷം ആരുടേയും ഭംഗിവാക്കിനും പാരിതോഷികങ്ങള്‍ക്കും കാത്തു നില്‍ക്കാതെ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിക്കുകയും ചെയ്തു. അതില്‍ ഏതാണ്ട് ആറു പേര്‍ക്കാണ് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ വെടിയേണ്ടിവന്നത്.

ഓഖി, സുനാമി വേളകളില്‍ കണ്ണീരും കൈയുമായി ജീവിതത്തിന്റെ നൂല്‍പ്പാലത്തിലൂടെ നടന്നുപോവാന്‍ വിധിക്കപ്പെട്ട മത്സ്യത്തൊഴിലാളി സഹോദരന്മാരോട് പൊതു സമൂഹം എന്തു നിലപാടു സ്വീകരിച്ചുവെന്ന് ഇത്തരുണത്തില്‍ ഓര്‍ത്താല്‍ നന്ന്. ഔദ്യോഗിക സംവിധാനങ്ങളോ ഫണ്ടോ ഇല്ലാതെ സ്വന്തം കൈയിലുള്ള പണമെടുത്താണ് ദുരന്തമുഖത്ത് അവര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചതെന്നോര്‍ക്കുമ്പോള്‍ കടലമ്മയുടെ മക്കള്‍ക്ക് എന്ത് നല്‍കിയാണ് നാം കടം വീട്ടുക? തിരിച്ചറിവിന്റെ തീര്‍ഥയാത്രയില്‍ അവരെ നമുക്കൊപ്പം ചേര്‍ത്തു നിര്‍ത്തുകയത്രെ പുണ്യം. താനൂര്‍ ചാപ്പപ്പടിയിലെ ജൈസല്‍ എന്ന മത്സ്യത്തൊഴിലാളി സ്വന്തം ശരീരം ചവിട്ടുപടിയാക്കി രക്ഷാ ബോട്ടിലേക്ക് ആളുകളെ കയറ്റിയ പ്രവൃത്തിയെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്നറിയുന്നില്ല.

ഒന്നും ആഗ്രഹിക്കാത്ത മത്സ്യത്തൊഴിലാളി സഹോദരന്മാര്‍ തങ്ങളുമായി രക്തബന്ധമില്ലാത്ത ആയിരങ്ങളെ സ്വസഹോദരങ്ങളെപ്പോലെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ജീവിതത്തിന്റെ സുരക്ഷാ പാതയിലേക്ക് കൊണ്ടുവന്നതില്‍ നാട് ഒന്നടങ്കം അഭമാനിക്കുകയാണ്. എന്നും കടലിന്റെ കാര്‍ക്കശ്യത്തിന് വിധേയരായി കഴിയുന്ന അവര്‍ക്കുവേണ്ടി സകലരുടെയും ഹൃദയത്തില്‍ ഒരിത്തിരി സ്ഥലം നീക്കിവെക്കണം. ഓരോ പ്രഭാതം പൊട്ടിവിടരുമ്പോഴും പേരറിയാത്ത, എവിടെയോ കഴിയുന്ന മത്സ്യത്തൊഴിലാളി സഹോദരനെ നന്ദിയോടെ സ്മരിക്കണം. അവര്‍ക്ക് അതു മതി, ഏതുപഹാരത്തിനും അഭിനന്ദനത്തിനും മുകളില്‍ അത് സൂര്യതേജസ്സോടെ ജ്വലിച്ചുനില്‍ക്കും. അവുടെ പേരില്‍ ഞങ്ങളും അഭിമാനം കൊള്ളുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.