Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആനുകാലിക മാധ്യമ ലോകത്തെ വായനാശകലങ്ങള്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2018, 03:09 am IST
in Vicharam

തിരുവോണസദ്യ എല്ലാവരും ഒരുമിച്ചിരുന്നാണ് ഉണ്ണുക. കാരണം വര്‍ഷത്തില്‍ വിഷുവിനും ഓണത്തിനും മാത്രമായിരിക്കും ചിലപ്പോള്‍ സദ്യയുണ്ടാക്കുന്നത്. ഞങ്ങളുടെയൊക്കെ പിറന്നാള്‍ വരുമ്പോള്‍ സ്വാഭാവികമായും എന്തെങ്കിലും നോണ്‍ വെജ് വിഭവങ്ങള്‍ ഉണ്ടാക്കാനാണ് പറയുക. അപ്പോള്‍ സദ്യ ഓണത്തിനും വിഷുവിനും മാത്രമായിരിക്കും. നല്ലവണ്ണം ആസ്വദിച്ചാണ് സദ്യ കഴിക്കുന്നത്. തിരുവനന്തപുരത്തെ സദ്യയില്‍ എല്ലാ ഐറ്റംസും ഉണ്ടാകും. അവിടം കഴിഞ്ഞ് കോട്ടയം, എറണാകുളം വരുമ്പോള്‍ ഇത്ര ഗംഭീര സദ്യയൊന്നും ഞാന്‍ കണ്ടിട്ടില്ല. തിരുവനന്തപുരത്ത് ശരിയായ ഓര്‍ഡറിലാണ് സദ്യയൊരുക്കുന്നത്. അവസാനം നല്ല ബോളിയും പാല്‍പായസവും കൂടി കഴിക്കും. അതോര്‍ക്കുമ്പോള്‍ കൊതിവരും. ഇപ്പോഴും തിരുവനന്തപുരത്ത് ബന്ധുക്കളുടെ കല്യാണം ഉണ്ടാവണേയെന്ന് പ്രാര്‍ത്ഥിക്കുന്ന ആളാണ് ഞാന്‍. കാരണം ബോളി എന്നു പറയുന്നത് തിരുവനന്തപുരത്തുകാരുടെ സ്‌പെഷ്യല്‍ ആണ്. എറണാകുളത്തൊന്നും അതു കിട്ടാനില്ല. അതെനിക്കേറെ പ്രിയപ്പെട്ടതാണ്.

(ഉമ്പായിക്കൊരു ഗസല്‍- മോഹനകൃഷ്ണന്‍ കാലടി- ചന്ദ്രിക ആഴ്ചപ്പതിപ്പ്)

    മക്കളെ അധികാര സ്ഥാനങ്ങളില്‍ അവരോധിച്ച്, അവര്‍ക്ക് അഴിമതിക്ക് അവസരമൊരുക്കുന്നുവെന്നതായിരുന്നു കരുണാനിധിക്കെതിരെ അധികം ഉയര്‍ന്നുവന്ന ഏറ്റവും വലിയ ആരോപണം. ടു-ജി സ്‌പെക്ട്രം പോലുള്ള അഴിമതികള്‍ ഡിഎംകെയുടെ അധികാര നഷ്ടത്തിനും വഴിവെച്ചിരുന്നു. മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തില്‍ അഴിമതികാണിച്ചുവെന്ന് പറഞ്ഞ് ജയലളിതയുടെ പോലീസുകാര്‍ ഒരു രാത്രി വീട്ടില്‍ കയറിച്ചെന്ന് കരുണാനിധിയെ തൂക്കിക്കൊണ്ടുപോയതായിരുന്നു കരുണാനിധിയുടെ ജീവിതത്തിലെ ഏറ്റവും പരിതാപകരമായ കാഴ്ച. എന്നാല്‍ ഏത് പരാജയത്തിലും പതറാതെയും ആരോപണങ്ങളില്‍ തലകുനിക്കാതെയും അതെല്ലാം നേരിട്ട് മുന്നോട്ടുപോകുവാനുള്ള അസാമാന്യ മനോബലമുള്ള നേതാവായിരുന്നു കലൈഞ്ജര്‍ കരുണാനിധി.

(ഓണസ്മൃതികളില്‍ നമിത-സ്ത്രീധനം  മാസിക)

1968 ല്‍ പി.സി. കുട്ടികൃഷ്ണന്‍ ഒരാശയമുന്നയിച്ചു. ‘ ഇത്തവണ ഓണക്കാലത്തു നമുക്ക് ഒരുതുടര്‍ക്കവിത പ്രക്ഷേപണം ചെയ്താലെന്താ? ആശയം തരക്കേടില്ല. ആകാശവാണി നിലയങ്ങള്‍ മുന്‍പൊരിക്കലും ചെയ്തിട്ടില്ലാത്ത സംഗതിയാണ്. പക്ഷേ, ആരെക്കൊണ്ടെഴുതിക്കാന്‍ കഴിയും? ആകാശവാണി കോഴിക്കോടു നിലയത്തിലെ സ്‌പോക്കണ്‍ വേഡ് സെക്ഷനിലുദിച്ച ഈ ഇതികര്‍ത്തവ്യതാമൂഢതയ്‌ക്ക് വിരാമം കുറിച്ചതു പിസിയുടെ തന്നെ ഈ വാക്കുകളായിരുന്നു. ‘പുറമെ ഒരാളെ ഏല്‍പിക്കുക എന്നത് കൂടുതല്‍ ആലോചിച്ചിട്ടു ചെയ്യേണ്ട കാര്യമാണ്. അക്കിത്തത്തിന് ഇതേറ്റെടുക്കാന്‍ കഴിയുമോ എന്നാണ് ആദ്യം തീരുമാനപ്പെടേണ്ടത്. ‘ബലിദര്‍ശനം’ ഞാനെഴുതാനുള്ള ആനുഷംഗിക ഹേതു ഇതാണ്.

(അസ്തമിച്ച തമിഴക ‘സൂര്യന്‍’ – രമേഷ് കുമാര്‍ കോട്ടപ്പാടി- കേരള ശബ്ദം വാരിക)

ഒരു കഥ വായിക്കുവാന്‍ ഭാഷ അറിയണമെന്നതുപോലെ ദൃശ്യകല മനസ്സിലാക്കുവാന്‍ ഒരു ഭാഷ അറിയേണ്ടതുണ്ട്. ചിത്രകാരന്‍ ഒരു പ്രത്യേകഭാഷയിലൂടെയാണ് ചിതങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും അവതരിപ്പിക്കുന്നതും. രേഖകളും നിറങ്ങളും രൂപങ്ങളുമാണ് ചിത്രകാരന്റെ പദാവലി. ഒരു സംഗീതജ്ഞന്‍ ശബ്ദത്തിലൂടെയും എഴുത്തുകാരന്‍ വാക്കുകളെയും ആശ്രയിക്കുന്നതുപോലെയാണിത്. എഴുതുന്നത് അക്ഷരങ്ങള്‍ ചേര്‍ത്തെന്നതുപോലെ ചിത്രം വരയ്‌ക്കുന്ന് വരകളും നിറങ്ങളും രൂപങ്ങളും വെളിച്ചവും ഇരുട്ടും സ്ഥലവിന്യാസവും മാറ്റിയുംതിരിച്ചുമാണ്. അവയിലൂടെ ഉണ്ടാകുന്ന താളമാണ് (ഒമൃാീി്യ) ഒരു ചിത്രത്തെയോ ശില്‍പത്തെയോ മനോഹരമാക്കുന്നത്. അതിനും ഒരു വ്യാകരണമുണ്ട്.വ്യാകരണമില്ലായ്‌മയും ഉണ്ടാകാം. നിരന്തരമായ പരിശീലനത്തിലൂടെ ഓരോ കലാകാരനും അയാള്‍ക്ക് പറയുവാനുള്ളവിഷയങ്ങള്‍ക്ക് സൗകര്യപ്രദമായ പ്രതീകങ്ങളും രചനാരീതിയും അവലംബിക്കുന്നു. അങ്ങനെയാണ് ഒരു കലാകാരന്റെ സ്വന്തമായ ശൈലി രൂപപ്പെടുന്നത്.

(ഓണവും കവിതയും വന്നവഴി- അക്കിത്തം- മനോരമ ആഴ്ചപതിപ്പ്)

പൊതു വിദ്യാലയങ്ങളെ ശാക്തീകരിക്കുവാനുള്ള ഇപ്പോഴത്തെ സര്‍ക്കാറിന്റെ പ്രത്യക്ഷ ശ്രമങ്ങളുടെ ഭാഗമായും നിരവധി പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തില്‍ നടന്നുവരുന്നുണ്ട്. മലയാള ഭാഷയുടെ പിതാവായി ആദരിക്കപ്പെടുന്ന തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ശില്‍പം ഭാഷാപിതാവിന്റെ ജന്മദേശമായ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പോലും നിഷേധിക്കപ്പെട്ടപ്പോള്‍ സി.എന്‍.എന്‍. ഗേള്‍സ് ഹൈസ്‌കൂളില്‍ തുഞ്ചന്‍ സ്മൃതിവനവും, സ്മൃതി മണ്ഡപവും, തുഞ്ചന്‍ ശില്‍പവും സ്ഥാപിക്കപ്പെട്ടു. രാമായണമാസത്തില്‍ മാതൃഭാഷയുടെ പ്രചാരണം ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികള്‍ സ്‌കൂളില്‍ നടത്തപ്പെട്ടു. ഈ ഭാഷാവികാസപദ്ധതികളെ വര്‍ഗ്ഗീയമായ കാഴ്ചപ്പാടോടെ നോക്കിക്കാണുകയും എതിരായുള്ള പ്രചരണങ്ങള്‍ അഴിച്ചുവിടുകയുമാണ് തത്പര രാഷ്‌ട്രീയ കക്ഷികളും മതതിമിരം ബാധിച്ച ചില നിഗൂഢകേന്ദ്രങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത് 

(ചിത്രകല: ആസ്വാദനത്തിന്റെ പ്രശ്‌നങ്ങള്‍-അജിത്കുമാര്‍ -ജി. ഭാഷ പോഷിണി)

ഇതു ഗീതയുടെ മാത്രം സന്ദേശമല്ല. എല്ലാ മതാചാര്യന്മാരും പറഞ്ഞിട്ടുള്ള പൊതുതത്ത്വമാണ്. എല്ലാ മതങ്ങളുടെയും കാതലാണ്. ‘എന്നില്‍ കൂടിയല്ലാതെ ആരും പിതാവിനെ അറിയുന്നതല്ല’ എന്ന് ക്രിസ്തുവും ‘ ഏകദൈവമായ അല്ലാഹുവിന്റെ സന്ദേശം എനിക്ക് ശേഷം മറ്റാരിലൂടെയും നിങ്ങള്‍ക്ക് ലഭിക്കുന്നതല്ലെ’ ന്ന് നബിയും ‘ബുദ്ധം ശരണം ഗച്ഛാമി’ എന്ന് ഗൗതമനും ‘മാമേകം ശരണം വ്രജ’ എന്ന്കൃഷ്ണനും സ്വശിഷ്യരോട് പറയുന്നതും എല്ലാം സത്യമാകണമെങ്കില്‍ ഈ പറഞ്ഞതിന്റെ എല്ലാം പൊരുള്‍ ഒന്നാകാനെ വഴിയുള്ളൂ. അതായത് ഏതൊരു ശിഷ്യന് സ്വഗുരുവിലൂടെയല്ലാതെ മറ്റൊരു വഴിയിലൂടെയും ഈശ്വരപ്രാപ്തി സാധ്യമല്ല എന്ന് ഇപ്പോള്‍ പ്രത്യക്ഷമായി മുന്നില്‍ കാണപ്പെടുന്ന ഗുരുവില്‍ പൂര്‍ണശരണാഗതിയോടെ നീങ്ങണമെന്നാണ്. എല്ലാ മതങ്ങളുടെയും സാരസര്‍വ്വസ്വം അല്ലാതെ മുന്‍പ് ജീവിച്ചിരുന്നവരോ, ഇനി വരാന്‍ പോകുന്നവരോ ആയ ആരെയെങ്കിലും ആശ്രയിച്ചുകൊള്ളുക എന്ന ഒരു മതാചാര്യനും പറഞ്ഞിട്ടില്ല.

(ഗുരുവന്ദനം വിവാദമാകുമ്പോള്‍… സി.സി.സുരേഷ്- കേസരി വാരിക)

ഉദിത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.