Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇന്ത്യ മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2018, 03:09 am IST
in Vicharam

ഏതൊരു രാജ്യത്തിന്റെയും ശക്തി നല്ലൊരു സമ്പദ് വ്യവസ്ഥയാണ്. ഇന്ത്യയിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. മാറി വരുന്ന ഭരണാധികാരികളുടെ ഓരോ പുതിയ നയങ്ങള്‍ പരിശോധിച്ചാലും അവയെല്ലാം അന്തിമമായി ലക്ഷ്യം വെയ്‌ക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയിലാണെന്നുള്ളത് വ്യക്തമാക്കും. നാം സാക്ഷ്യം വഹിച്ച നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം ലക്ഷ്യം വച്ചതും ഇതു തന്നെയാണ്. മറ്റേതൊരു രാജ്യത്തെയും പോലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും അളക്കുന്നത് ഏൃീ ൈഉീാലേെശര ുൃീറൗരല്‍േ കൂടിയാണ്. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയാണ്  ജിഡിപിയിലൂടെ കാണാന്‍ കഴിയുന്നത്. മുന്‍ വര്‍ഷങ്ങളിലെ ജിഡിപിയുമായി ഓരോ വര്‍ഷത്തെ ജിഡിപി താരതമ്യം ചെയ്യുക വഴി രാജ്യം എത്രത്തോളം സാമ്പത്തികമായി വളര്‍ച്ച നേടി എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. ഒരു നിശ്ചിത കാലയളവില്‍ രാജ്യത്ത് നിര്‍മ്മിച്ച മൊത്തം സേവനങ്ങളുടെയും ചരക്കുകളുടെയും സാമ്പത്തിക മൂല്യത്തെയാണ് ജിഡിപി എന്നു വിളിക്കുന്നത്.

*ജിഡിപി യും മുന്നോട്ട്*

ജിഡിപിയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ തന്നെ ആറാമത്തെ വലിയ സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടെത്. 1991 ലെ സാമ്പത്തിക പരിഷ്‌കരണത്തിനു ശേഷം ഭാരതം വര്‍ഷം ശരാശരി 6.7% ജിഡിപി വളര്‍ച്ചയ്‌ക്ക് സാക്ഷ്യം വഹിച്ചിരുന്നു. 2015 ലും 2018 ലും  സാമ്പത്തിക വളര്‍ച്ചയുടെ  വേഗതയില്‍ ഇന്ത്യ ചൈനയെക്കാള്‍ മുന്നിലാണ്. 2018 ലെ ആദ്യ മൂന്നു മാസം 7.7% ജിഡിപി ആണ് ഇന്ത്യ നേടിയത്. ഇത് സാമ്പത്തിക വിദഗ്ധര്‍ നടത്തിയ പ്രവചനത്തെയും കഴിഞ്ഞ കാലയളവിലെ വളര്‍ച്ചയെക്കാളും കൂടുതലാണ്. നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചെങ്കിലും അത് കുറഞ്ഞ കാലയളവിലേക്ക് മാത്രമായിരുന്നു എന്നാണ് മേല്‍ പറഞ്ഞ കണക്കുകള്‍ തെളിയിക്കുന്നത്.

സമ്പദ് വ്യവസ്ഥയില്‍ പുതിയ നയം കൊണ്ടുവരുമ്പോള്‍ അതിന്റെ ഗുണം ഉടന്‍ ലഭിക്കണമെന്നില്ല. ഇന്ത്യ പോലെയുള്ള രാജ്യത്ത് ഒരു മാറ്റം കൊണ്ടു വരിക എന്നതു തന്നെ വളരെ ദുഷ്‌കരമാണ്. അതു കൊണ്ടു തന്നെ സര്‍ക്കാരിന്റെ നയത്തിന്റെ ലക്ഷ്യം എത്ര നല്ലതാണെങ്കിലും അത് ആദ്യ ഘട്ടങ്ങളില്‍ പ്രതീക്ഷിച്ച ഫലം തരണമെന്നില്ല. നോട്ട് നിരോധനത്തിനും ജിഎസ്ടിക്കും ശേഷം ജിഡിപിയിലുണ്ടായ തകര്‍ച്ചയും ഇതു മൂലം തന്നെയാണ്. ഇവ രണ്ടും മോശമായി ബാധിച്ചിരുന്നു എങ്കില്‍ 6.3% എന്നതില്‍ നിന്നും 7.7% ശതമാനമായി ജിഡിപി ഉയരത്തില്ലായിരുന്നു. അതുകൊണ്ട് തന്നെ കുറഞ്ഞ കാലയളവിലേക്ക് ജിഡിപിയില്‍ ഉണ്ടായ തകര്‍ച്ച സമ്പദ് വ്യവസ്ഥയുടെ മോശം വളര്‍ച്ചയായി കണക്കാകേണ്ടതില്ല. നോട്ട് നിരോധനവും ജിഎസ്ടിയും മൂലമുണ്ടായ താത്കാലിക തളര്‍ച്ചയില്‍ നിന്നും നമ്മുടെ സമ്പദ് വ്യവസ്ഥ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. ഈ  വളര്‍ച്ച മുന്നോട്ടും നേടാനായാല്‍ ഭാരതം ലോകത്തിലെ തന്നെ വന്‍ ശക്തിയായി മാറുമെന്ന് പ്രതീക്ഷിക്കാം.

*കാതലായ മാറ്റമായി ജിഎസ്ടി*

ജിഎസ്ടി വന്നതോടെ എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധന ഉണ്ടായി എന്നുള്ളത് തികച്ചും തെറ്റിദ്ധാരണ മാത്രമാണ്. ജിഎസ്ടിക്കു മുന്‍പുണ്ടായിരുന്ന വാറ്റ്, എക്‌സൈസ്, സിഎസ്റ്റി തുടങ്ങിയ വിവിധ നികുതി നിരക്കുകള്‍ക്ക് പകരമായി ഒരൊറ്റ നികുതി നിരക്കാണ് ജിഎസ്ടിയിലൂടെ നിലവില്‍ വന്നിരിക്കുന്നത്.

ജിഎസ്ടി യിലെ ഏറ്റവും വലിയ നികുതി നിരക്കായ 28 % കണക്കാക്കിയാല്‍ പോലും മേല്‍ പറഞ്ഞ നികുതി നിരക്കുകളുടെ ആകെ തുകയെക്കാള്‍ കുറവാണെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അങ്ങനെ നോക്കുമ്പോള്‍ ജിഎസ്ടിയിലൂടെ പല സാധനങ്ങളുടെയും വില കുറയുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഫലത്തില്‍ ഈ വിലക്കുറവ് ജനങ്ങള്‍ക്ക് ലഭിച്ചില്ല എന്നതാണ് വാസ്തവം. ഇതിന് ഉത്തരവാദികള്‍ സര്‍ക്കാരോ നിയമ നിര്‍മാതാക്കളോ അല്ല. മറിച്ച് ഇതിന്റെ മറവില്‍ കൊള്ള ലാഭം നേടിയത് വ്യാപാരികളാണ്. ജിഎസ്ടി വന്നതോടുകൂടി പരോക്ഷ നികുതി സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും വലിയൊരു പരിധി വരെ ലഘൂകരിക്കുകയാണുണ്ടായത്. ഇപ്പോള്‍ തന്നെ നികുതി ഭാരം പകുതിയില്‍ താഴെ ആയതായി  ലളിതമായി മനസ്സിലാകാം. രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡീലര്‍മാരുടെ എണ്ണം ആദായ നികുതി റിട്ടേണുകളുടെ എണ്ണത്തിലുള്ള വര്‍ധന എന്നിവ സൂചിപ്പിക്കുന്നത് നികുതി വെട്ടിപ്പിനുള്ള പഴുതുകള്‍ അടഞ്ഞു തുടങ്ങി എന്നതാണ്.

*സമ്പൂര്‍ണ്ണമാറ്റത്തിനായി ഡിജിറ്റല്‍ ഇന്ത്യ*

2015 ജൂലായ് ഒന്നാം തീയതി ഇന്ത്യ കണ്ട മറ്റൊരു പുതിയ ആശയമാണ് ഡിജിറ്റല്‍ ഇന്ത്യ. വന്‍ നഗരങ്ങളില്‍ തുടങ്ങി ചെറിയ ഗ്രാമങ്ങളില്‍ വരെയുള്ള കോടാനുകോടി ജനങ്ങളെ ഇന്റര്‍നെറ്റും മൊബൈലും ഉപയോഗിച്ച് നല്‍കുന്ന സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രാപ്തമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്ക് മുഖേനയാക്കുക എന്നതാണ് ഡിജിറ്റല്‍ ഇന്ത്യയിലൂടെ പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത്. 

എല്ലാം ബാങ്ക് മുഖേനയാകുക എന്നതു കൊണ്ട് രാജ്യത്തെ ഒരു വലിയ വിപത്തായ കള്ളപ്പണം കുറയ്‌ക്കാവുന്നതാണ്. മാത്രമല്ല എല്ലാ സാമ്പത്തിക ഇടപാടുകളുടെ രേഖയും സര്‍ക്കാരിന് ലഭിക്കുക വഴി രാജ്യത്തിന്റെ  നികുതി വരുമാനവും ഇരട്ടിക്കും. യുവാക്കള്‍ കൂടുതലുള്ള ഇന്ത്യന്‍ മഹാരാജ്യത്ത് ഡിജിറ്റലൈസേഷന്‍ എന്നത് പ്രയാസം നിറഞ്ഞ ഒന്നാണെന് പറയാന്‍ കഴിയില്ല. ചില സംസ്ഥാനങ്ങളെയോ ചില വിഭാഗങ്ങളെയോ മാത്രം കണക്കിലെടുത്ത് ഡിജിറ്റലൈസേഷന്‍ എന്നത് പരാജയം ആണെന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. ഇന്ത്യയിലെ പ്രധാന വ്യാപാര വ്യവസായിക സാമ്പത്തിക മേഖലകളെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതു വഴി ഒരു വശത്ത് നിയന്ത്രണവും മറുവശത്ത് സുതാര്യതയും ഉറപ്പ് വരുത്തുന്നു.

ഇന്ത്യയിലെ എല്ലാ മന്ത്രാലയങ്ങളും നികുതി വകുപ്പുകളും ധനകാര്യ സ്ഥാപനങ്ങളും ഇപ്പോള്‍ സൂക്ഷിക്കുന്നത് ഡിജിറ്റല്‍ രേഖകളാണ്. ഇവ പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് ഡിജിറ്റല്‍ ഇന്ത്യയുടെ ആത്യന്തികമായ നടപടി. പാന്‍, ആധാര്‍, ബാങ്ക് അക്കൗണ്ടുകള്‍, ഉശി(ഉശൃലരീേൃ കറലിശേളശരമശേീി ചൗായലൃ), പാസ്സ്‌പോര്‍ട്ട്, മൊബൈല്‍ നമ്പര്‍ എന്നിവയുടെ ബന്ധിപ്പിക്കല്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇവ പൂര്‍ണ്ണമാകുന്നതോടുകൂടി ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയം അതിന്റെ പൂര്‍ണ്ണ പ്രവര്‍ത്തന മണ്ഡലത്തിലേക്ക് എത്തിചേരാന്‍ പ്രാപ്തമാകുന്നതാണ്. സര്‍ക്കാരിന്റെ നയങ്ങളുടെ ദോഷങ്ങളെക്കാള്‍ അതിന്റെ ഗുണങ്ങളെ മനസ്സിലാക്കി അതിനാവശുമായ പിന്തുണ നല്‍കിയാല്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ അറിഞ്ഞും അറിയാതെയും ഓരോ സാധാരണ ഇന്ത്യക്കാരനും ഭാഗമാകാന്‍ കഴിയും.

വിധുകുമാര്‍

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്

ആലപ്പുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

Kerala

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

പുതിയ വാര്‍ത്തകള്‍

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.