ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഈ മാസം അഞ്ചിനുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 436 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തിയ ചലനത്തില്‍ മരിച്ച 259 പേരെ തിരിച്ചറിഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ ദേഹത്ത് വീണാണ് കൂടുതല്‍ പേരും മരിച്ചത്. 1353 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 370,000 പേരാണ് ഭവനരഹിതരായത്.
















