കൊച്ചി: ടൂറിസം മേഖലയിലുള്ള ഉദ്യോഗാര്‍ഥികളുടെ റിക്രൂട്ട്മെന്റില്‍ കൊച്ചി 86 ശതമാനം വളര്‍ച്ചാ നിരക്ക് നേടിയതായി മോണ്‍സ്റ്റര്‍ എംപ്ലോയ്മെന്റ് ഇന്‍ഡക്സിന്റെ റിപ്പോര്‍ട്ട്. കൊച്ചിയിലെ ടൂറിസം തൊഴില്‍ മേഖല മറ്റു നഗരങ്ങളിലേതിനെ അപേക്ഷിച്ച് വ്യത്യസ്തവുമാണ്. കൊച്ചിയിലെ ട്രാവല്‍-ടൂറിസം മേഖലയിലെ പ്രതിവര്‍ഷ വളര്‍ച്ച 90 ശതമാനമാണ്.
ഉല്‍പ്പാദന-നിര്‍മാണ മേഖലയിലെ തൊഴില്‍ റിക്രൂട്ട്മെന്റില്‍ 53 ശതമാനം വര്‍ധന ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റില്‍ അഞ്ചു ശതമാനമാണ് വര്‍ധന. മാനുഫാക്ചറിംഗ്, കെമിക്കല്‍, കപ്പല്‍ നിര്‍മാണം, എണ്ണ ശുദ്ധീകരണ ശാലകള്‍ എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ റിക്രൂട്ടിംഗ് നടന്നത്. ടെലികോം, ഐഎസ്പി മേഖലയിലെ റിക്രൂട്ട്മെന്റില്‍ രണ്ടാം ക്വാര്‍ട്ടറില്‍ 22 ശതമാനം വര്‍ധന കാണിച്ചപ്പോള്‍ കൊച്ചിയില്‍ ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ജിഎസ്ടി, ആദ്യക്വാര്‍ട്ടറിലെ 7.7 ശതമാനം ജിഡിപി വളര്‍ച്ച തുടങ്ങിയവ റിക്രൂട്ട്മെന്റ് വളര്‍ച്ചയ്ക്കു കാരണമായിട്ടുണ്ടെന്ന് മോണ്‍സ്റ്റര്‍ ഡോട്ട് കോം സിഇഒ അഭിജിത് മുഖര്‍ജി പറഞ്ഞു. നാഷണല്‍ ഹോം അപ്ലയന്‍സസ് (37 ശതമാനം), ബാങ്കിംഗ്, ധനകാര്യ സേവനം (18 ശതമാനം), എഫ്എംസിജി (13 ശതമാനം) എന്നീ മേഖലകളില്‍ റിക്രൂട്ട്മെന്റ് വളര്‍ച്ച കാണിച്ചു. ഈ മേഖലകളില്‍ കൊച്ചിയിലെ വളര്‍ച്ച യഥാക്രമം 13 ശതമാനം, 6 ശതമാനം, 15 ശതമാനം വീതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: