ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടുന്നതിനിടെ വീരമുത്യുവരിച്ച 499 പോലീസ് സേനാംഗങ്ങളുടെ കുടുംബ സഹായ ഫണ്ട് ശേഖരിക്കുന്നു. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണ പരിപാടികളാണ്. ട്വിറ്ററിൽ, സംസ്ഥാന ഡിജിപി: എസ്.പി. വെയ്ദ് അഭ്യർഥന നടത്തിയതോടെ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി.
‘ഭീകരരെ നേരിടുമ്പോൾ ജീവൻ ബലിയർപ്പിച്ച 499 പോലീസ് സേനാംഗങ്ങളുടെ കുടുംബത്തെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. ലഭിക്കുന്ന ധനസഹായത്തിൽ നിന്ന് ഒരു വിഹിതം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് വിനിയോഗിക്കും, വെയ്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: