കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്സില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകിപ്പിക്കാന്‍ പോലീസും സഭയും ഒത്തുകളിക്കുന്നതായി കേരള കത്തോലിക്കാ നവീകരണ പ്രസ്ഥാനം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സഭയിലെ അഴിമതിയും അനീതിയും കന്യാസ്ത്രീകളെ അടിമകളാക്കുന്ന പുരോഹിതന്മാരുടെ നടപടിയും ജന മദ്ധ്യത്തിലെത്തിക്കുന്ന മാദ്ധ്യമങ്ങള്‍ക്കെതിരെ വിശ്വാസികളെ ഇളക്കിവിടാനുള്ള നീക്കത്തില്‍നിന്നും സഭാനേതൃത്വം മാറണം. തന്നെ ലൈംഗീകമായി ബിഷപ്പ് പീഡിപ്പിച്ചു എന്ന് ഒരു കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയിട്ട് ഒരുമാസം പിന്നിടുന്നു.
ഇതുവരെ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. ബിഷപ്പ് ഫ്രാങ്കോതന്നെ പീഡിപ്പിച്ചെന്ന് ഇരയായ കന്യാസ്ത്രീ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കും, ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനും പരാതി നല്‍കിയിട്ട് കുറ്റവാളിയെ സഹായിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. രാജ്യത്തെ നിയമം അനുസരിച്ച് കുറ്റം മറച്ചുവെക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഞങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാതെ ഞങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലാപാടായിരുന്നു പോലീസിന്റെത്.
ക്രൈസ്തവ സഭയില്‍ കുന്നുകൂടുന്ന പണത്തിന്റെ പിന്‍ബലത്തിലാണ് പുരോഹിതര്‍ അനീതി കാണിക്കുന്നത്. സര്‍ക്കാരും പ്രതിപക്ഷവും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. വിശ്വാസികളെ സംഘടിപ്പിച്ച് വിശ്വാസ സംരക്ഷണ റാലി നടത്തുന്നത് കുറ്റവാളികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളത്തില്‍ പ്രസിഡന്റ് പ്രൊഫ: പി.സി. ദേവസ്യ, വൈസ് പ്രസിഡന്റ് പ്രൊഫ: ജോസഫ് വര്‍ഗ്ഗീസ്, നിര്‍വ്വഹകസമിതി അംഗങ്ങളായ കെ. ജോര്‍ജ്ജ് ജോസഫ്, ഇ.ആര്‍. ജോസഫ്, സത്യജ്വാല പത്രാധിപര്‍ ജോര്‍്ജ്ജ് മൂലേച്ചാലില്‍ എന്നിവര്‍ പങ്കെടുത്തു
















