ന്യൂദല്‍ഹി: ആര് ബിഐ റിപ്പോ നിരക്ക് ( ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്കുന്ന വായ്പ്പയുടെ പലിശ)0.25 ശതമാനം കൂട്ടി. 6.25 ശതമാനമായിരുന്ന പലിശ 6.50 ശതമാനമാക്കി. റിവേഴ്സ് റിപ്പോ( ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ എടുക്കുന്ന വായ്പ്പയുടെ പലിശ)യും 25 പോയന്റ് കൂട്ടി 6.25 ശതമാനമാക്കി.
ഇതോടെ ഭവന, വാഹന വ്യക്തിഗത വായ്പ്പകളുടെ പലിശയും ബാങ്കുകള്‍ നേരിയ തോതില്‍ ഉയര്‍ത്തിയേക്കും. ചില ബാങ്കുകള്‍ ആര്‍ബിഐയുടെ വായ്പ്പാ നയം വരും മുന്‍പു തന്നെ പലിശ 0.1 ശതമാനം കൂട്ടിയിരുന്നു.
സിആര്‍ആര്‍( കാഷ് ക്രഡിറ്റ് അനുപാതം) നാലു ശതമാനമായും എസ്എല്‍ ആര് 19.5 ശതമാനമായും തുടരും. ബാങ്കുകളുടെ കൈവശം ആവശ്യത്തിന് പണമുണ്ടെങ്കില്‍ പലിശ ഉയര്‍ത്താനിടയില്ല. എസ്ബിഐ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: