ടെല്‍അവീവ്; കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാരോപിച്ച് ഇസ്രായേല്‍ അറബിക്കവി ദാരേന്‍( 35) ടാറ്റൂറിനെ ജയിലിലടച്ചു. ഭീകരസംഘടനയെ അനകൂലിച്ചു, അക്രമത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 2105ലാണ് ദാരേനിനെ അറസ്റ്റു ചെയ്തത്.
പാലസ്തീനിയന്‍ പ്രതിഷേധക്കാര്‍ കല്ലെറിയുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ ദാരേന്‍ അവരുടെ കവിതകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് അറസ്റ്റിന് ്കാരണമായത്. അറസ്റ്റിനു മുന്‍പു തന്നെ അവര്‍ മാസങ്ങളോളം വീട്ടുതടങ്കലിലായിരുന്നു.
കേസില്‍ വിചാരണ നടത്തി ഇസ്രായേല്‍ കോടതി അഞ്ചു മാസം തടവിന് ശിക്ഷിക്കുകയായിരുന്നു. തന്റെ കവിത തെറ്റായി വ്യാഖ്യാനിച്ചാണ് നടപടിയെന്നാണ് അവരുടെ വിശദീകരണം.
സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന ഇത്തരം പ്രചാരണങ്ങള്‍ കാരണം പാലസ്തീനികളും ഇസ്രായേലിലെ അറബികളും പ്രകോപിതരാകുകയാണെന്നും കത്തിക്കുത്തുകളും വെടിവയ്‌പ്പുകളും കാര്‍കയറ്റിക്കൊല്ലലുകളും വ്യാപകമാകുകയാണെന്നുമാണ് ഇസ്രായേലിന്റെ മറുപടി.2015 ഒക്‌ടോബറിനു ശേഷം ഇത്തരത്തില്‍ 55 ഇസ്രായേലികളെയാണ് കൊന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. താന്‍ പാലസ്തീനിയായതിനാലാണ് ഇസ്രായേല്‍ പിടിച്ച് തടവിലിടുന്നതെന്നാണ് ദാരേന്റെ വാദം.
















