ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തി. 0.05 ശതമാനം മുതല്‍ 0.1 ശതമാനം വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്. നിരക്കില്‍ മാറ്റം വരുന്നതോടെ നിലവില്‍ ഒന്നു മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.65-6.70 ശതമാനം വരെ പലിശ നല്‍കും. രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.65 മുതല്‍ 6.75 ശതമാനം വരെ പലിശ ഉയരും. മൂന്നു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.7 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്.
അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.75 ശതമാനത്തില്‍നിന്ന് 6.85 ശതമാനമായി. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കും ആനുപാതികമായി ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം ദീര്‍ഘകാല നിക്ഷേപങ്ങളുടെ പലിശനിരക്ക് ഏഴ് ശതമാനത്തില്‍ നിന്നും 6.70 ശതമാനമായി കുറച്ചപ്പോള്‍ ഒരു കോടി മുതല്‍ പത്തു കോടി വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.50 ല്‍ നിന്നും 7.20 ശതമാനത്തിലേക്ക് കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: