ന്യൂദല്‍ഹി : ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ (ഐ.എ.എ.ഐ) ഈ വര്‍ഷത്തെ ‘മാര്‍ക്കറ്റര്‍ ഓഫ് ദ ഇയര്‍’ പുരസ്കാരമാണ് അമൂലിന് സ്വന്തം. മുംബൈയില്‍ നടന്ന ചടങ്ങില്‍ ജിസിഎംഎം മാനേജിംഗ് ഡയറക്ടര്‍ ആര് എസ് സോധി പുരസ്കാരം ഏറ്റുവാങ്ങി.
ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ (ജി.സി.എം.എം.എഫ്) ബ്രാന്‍ഡാണ് അമൂല്‍. പാലും പാലുല്‍പ്പന്നങ്ങളുമാണ് അമൂല്‍ ബ്രാന്‍ഡിലൂടെ ജി.സി.എം.എം വില്‍പ്പന നടത്തുന്നത്. 41,000 കോടി രൂപ വിപണി മൂല്യമുളള അമൂലിന് കീഴില്‍ 36 ലക്ഷം കര്‍ഷകരാണ് ഉള്ളത്.
അമൂലിന്റെ എല്ലാക്കാലത്തുമുളള പരസ്യങ്ങളിലെ താരം അമൂല്‍ ബട്ടര്‍ ഗേളാണ്. ഏകദേശം അറുപതിലധികം ഉത്പന്നങ്ങള്‍ അമൂല്‍ എന്ന പേരില്‍ തന്നെ അവര്‍ വിപണിയിലെത്തിക്കുന്നു. അമൂല്‍ ഉത്പന്നങ്ങള്‍ 27 രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: