കൊച്ചി: കപട ബുദ്ധിജീവികളെ പരിഹസിച്ച് പ്രശസ്ത എഴുത്തുകാരി ഒ.വി. ഉഷ. ”ഹിന്ദുക്കളില്‍ മാത്രം വര്‍ഗീയത കാണുന്നവര്‍ സാധാരണക്കാരായ ഒരുപാട് ഹിന്ദുക്കളെക്കൊണ്ട് നിങ്ങളെന്നെ ആര്‍എസ്എസ് ആക്കി”യെന്ന് പറയിക്കുമെന്നും ഫേസ്ബുക് പോസ്റ്റിലെ പ്രതികരണങ്ങളില്‍ അഭിപ്രായപ്പെട്ടു.
”ഹിന്ദുക്കളില്‍ മാത്രം വര്‍ഗീയത കാണാന്‍ പഠിച്ചിട്ടുള്ള ബുദ്ധിമാന്മാര്ക്കെല്ലാം വന്ദനം. ഞാന്‍ അമ്പലത്തില്‍ പോകുന്ന ഹിന്ദുവല്ല. എന്റെ ഗുരുവിന്റെ ഗുരു പട്ടാണി സ്വാമി ഒരു സൂഫി മഹാത്മാവാണ്. ആകെ ഉണ്ടായ രാഷ്ട്രീയം എഎപിയില്‍ ചേര്‍ന്നതാണ്. എന്റെ രക്തബന്ധുക്കളിലും സുഹൃത്തുക്കളിലും ഒരുപാട് മുസ്ലിങ്ങളും ക്രിസ്ത്യാനികളുമുണ്ട്. ഇഷ്ടപ്പെട്ട നിറമുള്ള കണ്ണട വച്ച് ആര്‍ക്കും എന്തും കാണാം.
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നു പറഞ്ഞപോലെ നിങ്ങളെന്നെ ആര്‍എസ്എസ് ആക്കി എന്ന് ഇവരോട് ഒരുപാട് സാദാ ഹിന്ദുക്കള്‍ക്ക് പറയേണ്ടിവരും എന്നു തോന്നുന്നു. ഞാന്‍ ക്ഷേത്രം ചുറ്റുന്നയാളല്ല. പക്ഷേ, നമ്മുടെ ബുദ്ധിമാന്മാര് ഏകപക്ഷീയമായി സംസാരിക്കുന്നതിനോട് യോജിക്കാന്‍ പ്രയാസം തോന്നുന്നു.
ആനുകാലിക സമൂഹം, സാമൂഹ്യ വിഷയങ്ങളില്‍ പൊതുവേ വികാരഭരിതമാണ്. അതിനാല്‍ എഴുത്തുകാര്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കരുതല്‍ കൊള്ളണം. ഇക്കാലത്ത് ഹിന്ദുക്കളിലെ ബുദ്ധിജീവികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ സ്വന്തം ജനത്തോട് അത്ര സേവനമുള്ളവരല്ല,” ഒ.വി. ഉഷ വിശദീകരിക്കുന്നു.
ശ്രീരംഗനാഥ്.കെ.പി എന്നയാള്‍ ‘മീശ’ നോവലിലെ വിവാദ ഭാഗം തികച്ചും അനാവശ്യമായ നാറുന്ന സെക്സ് തിരുകലാണെന്ന് സ്ഥാപിച്ചെഴുതിയ ഫേസ് ബുക് പോസ്റ്റില്‍ ഉഷ ”നന്നായി” എന്നൊരു അഭിപ്രായം എഴുതി. ഇൗ അഭിപ്രായത്തിനുവന്ന പ്രതികരണങ്ങള്‍ക്കുള്ള വിശദീകരണമാണ് ഉഷയുടേത്.
നാലപ്പാടം പദ്മനാഭന് എഴുതിയ ഫേസ്ബുക് പോസ്റ്റ് ഒ.വി. ഉഷ ഷെയര്‍ ചെയ്തപ്പോള്‍ ഉഷയെ ചിലര്‍ വര്‍ഗീയവാദിയെന്നു വിശേഷിപ്പിച്ചതാണ് തുടക്കം. നാലപ്പാടത്തിന്റെ പോസ്റ്റിന് ഇരുനൂറോളം ഷെയറാണ് കിട്ടിയത്. നാലപ്പാടത്തേയും പരിഹസിക്കുന്നുണ്ട് പ്രതികരണക്കാര്‍. കവി കാവിയാകുന്നതിന്റെ സൂചനയാണെന്നും പറയുന്നു.
ആ മാടമ്പിമാര്‍ സാഹിത്യത്തിലും
നാലപ്പാടത്തിന്റെ പോസ്റ്റ് ഇങ്ങനെ:
”മീശ നോവലിലെ പരാമര്‍ശം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് തിരിച്ചറിയുകയും ഹരീഷ് അത് പിന്‍വലിക്കുകയും ചെയ്തത് നല്ല കാര്യം. ആരെങ്കിലും നിയമപരമായി നേരിട്ടാല്‍ ജീവിതകാലം മുഴുവന്‍ കോടതി കയറിയിറങ്ങേണ്ടി വരുമെന്ന് ഹരീഷിനു തന്നെ മനസ്സിലായതായി ഹരീഷിന്റെ കത്തില്‍ നിന്നും വ്യക്തമാണ്. എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ ഇന്ന് അനുകൂലിക്കുന്ന കൂലിയെഴുത്തുകാരില്‍ ഒരുത്തനും കൂടെയുണ്ടാവില്ല എന്നും ഹരീഷിനറിയാം. ഹരീഷിന്റെ തീരുമാനം നല്ലതിനാണ്. എന്നിട്ടും ഇതിനെ അപലപിച്ച് രാഷ്ടീയ മുതലടുപ്പ് നടത്തുന്ന മണ്ടന്മാരെ കാണുമ്പോള്‍ സഹതാപം തോന്നുന്നു.
ഇവര്‍ പറയുന്നതുപോലെ സംഘപരിവാര്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ മാത്രമല്ല ക്ഷേത്രങ്ങളില്‍ പോകുന്നത്. കോണ്‍ഗ്രസുകാരുടെയും സഖാക്കളുടെയും കൂലിയെഴുത്ത് സാഹിത്യകാരന്മാരുടെയും ഒക്കെ വീട്ടിലെ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുന്നവരാണ്. അപ്പാള്‍ സ്വന്തം കുടുംബത്തിലെ പെണ്ണുങ്ങളെ അപമാനിക്കാന്‍ ഇവര്‍ കൂട്ടുനില്‍ക്കുകയാണ്. സ്വന്തം ഭാര്യ അപമാനിക്കപ്പെട്ടാല്‍ പോലും പട്ടേലരുടെ സെന്റിന്റെ മണം എന്നു പറയുന്ന രാഷ്ടീയ വിധേയന്മാര്. കഷ്ടം …….
സ്ത്രീയെ വെറും ഭോഗവസ്തുവായി കാണുന്ന മാടമ്പിമാര്‍ സിനിമയില്‍ മാത്രമല്ല സാഹിത്യത്തിലും ഉണ്ടെന്ന് വ്യക്തമായിരിക്കുന്നു. ജനാധിപത്യ രാജ്യത്ത് എഴുത്തുകാര്‍ നിയമവ്യവസ്ഥയെ മാനിക്കണം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രാജഭരണകാലത്ത് പുരാണങ്ങളിലും ഇതിഹാസങ്ങളിലും ക്ഷേത്രങ്ങളിലും സ്ത്രീകളെ അപമാനിച്ചിരുന്നു എന്ന് പറഞ്ഞ് ഇന്നും അവരെ അപമാനിക്കാനുള്ള അവകാശമുണ്ടെന്ന് വാദിക്കുന്നവര്‍ എത്ര ക്രൂരന്മാരാണ്.
ഇത് ഒരു ജനാധിപത്യ രാജ്യമാണെന്നും ഇവിടെ നിയമ വ്യവസ്ഥ ഉണ്ടെന്നും അവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും അറിയാത്ത മണ്ടന്മാരായ ബുദ്ധിജീവികള്‍ ! നോവലിലെ സ്ത്രീവിരുദ്ധതയെ ചൂണ്ടിക്കാട്ടി പ്രതികരിച്ചത് ഏതാനും എഴുത്തുകാരികള്‍ മാത്രം മറ്റുള്ള എഴുത്തുകാരികള്‍ അവരുടെ നട്ടെല്ല് ഏത് പാര്‍ട്ടി ഓഫീസിലാണ് പണയം വെച്ചത്.? ഞാന്‍ അപമാനിക്കപ്പെട്ട ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കൊപ്പം… ഇരകള്‍ക്കൊപ്പം..”
എങ്കില്‍ ഞാനും സംഘിയാണ്
ശ്രീരംഗനാഥന് ഫേസ്ബുക്കില്‍ എഴുതിയതിങ്ങനെ:
” ഈ എസ്. ഹരീഷിന്റെ മീശയെന്ന സാധനം വായിച്ചിട്ടുതന്നെയാണോ ഈ ആവിഷ്കാരസ്വാതന്ത്ര്യനായ്ക്കള് കുരച്ചുതള്ളുന്നത്?… പേരെടുത്ത പല എഴുത്തുകാര്ക്കുമുള്ളൊരു സ്വഭാവമാണ്, യാതൊരു സാംഗത്യവുമില്ലാത്തിടത്ത് അനാവശ്യമായി നാറുന്ന കുറച്ചു സെക്സ് തിരുകല്‍…. ഒന്നാംഭാഗത്തില്‍ ഹരീഷിന്റെ മുലപുരാണം തിമിര്ത്താടിയിട്ടുണ്ട്. അതിന് ആര്‍ക്കും പല്ലു ഞറുമ്മേണ്ട കാര്യമില്ല. മുല കണ്ടിട്ടില്ലാത്തവന് ഒരു കിരുകിരുപ്പ്… സ്വന്തം അമ്മൂമ്മ തന്റെ മുലയെടുത്തു നേരിയതുപോലെ തോളിലൂടെ പുറത്തേക്കിട്ടതു കണ്ടതിന്റെ ഓര്‍മ്മ പുതുക്കല്‍…. ആയിക്കോട്ടെ… എന്നാല്‍ രണ്ടാംഭാഗത്ത് യാതൊരു സാംഗത്യവുമില്ലാത്തൊരവസരത്തിലാണ് അവന് പറയുന്നത്, ഹിന്ദുസ്ത്രീകള്‍ കുളിച്ചു സുന്ദരികളായി അമ്പലത്തില്പ്പോകുന്നത്, തങ്ങള്‍ ലൈംഗികബന്ധത്തിനു തയ്യാറാണെന്നു പ്രഖ്യാപിക്കലാണെന്ന് …….അമ്പലത്തിലെ പൂജാരിമാരെ അറിയിക്കാനാണെന്ന് …….. ഈഭാഗത്തിന് അവിടെ യാതൊരു പ്രസക്തിയുമില്ല എന്നുള്ളതാണ് ഇതിലെ പ്രാധാന്യം. ആ ഭാഗത്തിന് കഥയുമായി യാതൊരു ബന്ധവുമില്ല. ……. എഴുത്തുകാരന്റെ ഉള്ളിലെ ഒരാശയം അനവസരത്തില്‍ ബഹിര്ഗ്ഗമിപ്പിച്ചതാണത്. …… അതു കാണുന്നൊരു ഹിന്ദു, വാക്കുകളിലൂടെ പ്രതികരിച്ചാല്‍ അതും ആവിഷ്കാരസ്വാതനത്ര്യമല്ലേ? …… എന്റെ അമ്മയും പെങ്ങന്മാരും ഭാര്യയുമൊക്കെ നല്ല വസ്ത്രധാരണത്തോടെ ക്ഷേത്രദര്‍ശനം നടത്തിയിരുന്നവരും, നടത്തുന്നവരുമാണ്. …… അവരെപ്പറ്റി ഇങ്ങനൊരാള് നേര്‍ക്കുനേരെ പറയുകയണങ്കില് അവന്റെ ചെകിട്ടത്തൊന്നു കൊടുക്കാനുള്ള പ്രതികരണബോധമാണ് എനിക്കുള്ളത് . ഇവിടെ അവന് പറഞ്ഞത് അവന്റെ ഏതെങ്കിലുമൊരു കഥാപാത്രത്തെപ്പറ്റി യായിരുന്നെങ്കില്‍ കുഴപ്പമില്ല. ഇവിടെ പറഞ്ഞത്, … കുളിച്ചു സുന്ദരികളായി അമ്പലത്തില്‍ പോകുന്ന എല്ലാ പെണ്കുട്ടികളെയുംപറ്റിയാണ്…’ ഇക്കാര്യത്തില്‍ ആശാന്മാരായ’ ഏതോ തിരുമേനിയുടെ മകനാണിവന്‍ എന്നു പ്രതികരിച്ചാല്‍ സംഘിയായിപ്പോകുമെങ്കില് ഞാനും സംഘിയാണെന്നു പറയാന്‍ എനിക്കഭിമാനമുണ്ട്.
‘പര്‍ദ’ എന്നൊരു കൊച്ചുകവിത ഫേസ്ബുക്കിലിട്ടതിന് അയാളുടെ വീടു തല്ലിപ്പൊളിച്ചപ്പോള്‍ ഇപ്പോഴത്തെ ഈ ആവിഷ്കാരസ്വാതന്ത്ര്യ നായ്ക്കള്‍ കുരച്ചുകേട്ടില്ലല്ലോ … അവിടെ കുരച്ചാല്‍ വിവരമറീം… ഞാന്‍ ഹിന്ദുവാണ് … അതുകൊണ്ടാണ് കടുത്ത തിരക്കിനിടയിലും ഇത്രയും സമയം ചെലവഴിച്ചത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: