സോണി ഇന്ത്യയുടെ പുതിയ അള്‍ട്രാ-പോര്‍ട്ടബിള്‍ എംപി-സിഡിഐ മൊബൈല്‍ പ്രൊജക്ടര്‍ വിപണിയിലെത്തി. ഇത് കൈയില്‍ കൊണ്ടുനടക്കാന്‍ സാധിക്കുന്നതും 350 സെ.മി. അടുത്തുനിന്ന് 304.8 സെ.മി വലുപ്പത്തില്‍ കണ്ടന്റ് പ്രൊജക്ട് ചെയ്യാന്‍ കഴിവുള്ളതുമാണ്. പോക്കറ്റിലൊതുങ്ങുന്ന ഈ പ്രൊജക്ടറിന് 280.6 ഗ്രാം മാത്രമാണ് ഭാരം. ഏത് പ്രതലത്തിലും ഇത് എളുപ്പത്തില്‍ വൈഡ് സ്ക്രീനാക്കി മാറ്റാനാകും.
എംപി-സിഡിഐന്റെ വളരെ ഉയര്‍ന്ന ബ്രറ്റ്നെസ് നിരക്ക് മോഷന്‍ ബ്ലറിങ്ങും ശബ്ദവും കുറയ്ക്കുകയും, പ്രകടനം പരമാവധി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 105 എഎന്‍എസ്ഐ ലൂമന്‍സ് റേറ്റിങ്ങുള്ളതാണ്. പ്രൊജക്ടറിന്റെ ഡിസ്പ്ലേയിലുള്ള ഏറ്റവും മെച്ചപ്പെട്ട ഇമേജ് പ്രൊസസിങ്ങും ഇത് സാധ്യമാക്കുന്നു. അല്‍ഗോരിതങ്ങള്‍ ബാറ്ററി ഉപഭോഗത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ബിസിനസ്സ് പ്രസന്റേഷന്, ഗെയിമിംഗ്, ഔട്ട്ഡോര്‍ ഇവന്റുകള്‍, രാത്രിയിലെ സിനിമകള്‍ എന്നിവയുടെയൊക്കെ വ്യക്തത വര്‍ധിപ്പിക്കുന്നു.
ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേയില്‍ അവ്യക്തതകള്‍ ഉണ്ടാകാതിരിക്കാനായി ഇതില്‍ ഓട്ടോമാറ്റിക് കീസ്റ്റോണ്‍ കറക്ഷന് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഏതെങ്കിലും കോണില്‍നിന്ന് പ്രൊജക്ട് ചെയ്യുകയോ അല്ലെങ്കില്‍ നിരപ്പല്ലാത്ത പ്രതലത്തില്‍ ആണെങ്കില്‍ പ്പോലും വലിയ വ്യത്യാസങ്ങള്‍ ഒന്നുമില്ലാതെ ഏറ്റവും മികച്ച കാഴ്ച സാധ്യമാക്കും. ഇതിന്റെ ഡൈനാമിക് പിക്ചര്‍ മോഡാകട്ടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഏറ്റവും മികച്ച ബ്രൈറ്റ്നെസ്സും സാച്യുറേഷനും നല്കുന്നു. സീലിങ് അടക്കം ഏത് ആംഗിളില്‍ നിന്നുമുള്ള പ്രൊജക്ഷന് പ്രോത്സാഹിപ്പിക്കുന്നതിനായി ഉപകരണത്തിന്റെ അടിയില്‍ ഒരു സ്റ്റാന്റേര്‍ഡ് ട്രൈപോഡ് സോക്കറ്റ് നല്‍കിയിട്ടുണ്ട്.
5 എംപി-സിഡിഐയിലെ എച്ച്ഡിഎംഐ, യുഎസ്ബി പോര്‍ട്ടുകള്‍ സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്, ഗെയിമിങ് കണ്‍സോളുകള്‍ തുടങ്ങി വിവിധ സ്ട്രീമിംഗ് ഉപകരണങ്ങളിലൂടെ കാലതാമസമില്ലാതെ പ്രസന്റേഷനുകള്‍ വളരെ ശാന്തമായി നടക്കും. ഈ ഉപകരണത്തില്‍ ഓപ്ഷണലായി ഒരു എച്ച്ഡിഎംഐ ഡോംഗിള്‍ കൂടി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഇത് വയര്‍ലെസ്സ് കണക്ടിവിറ്റിയിലൂടെ നിരവധി ഉപകരണങ്ങളുമായി ബന്ധിപ്പിക്കാനും, അല്ലെങ്കില്‍ വിവിധ സോഴ്സുകളില്‍നിന്ന് സ്ട്രീമിങ് കണ്ടന്റ് കാണാനും സാധിക്കും. അഞ്ച് സെക്കന്‍ഡ് മാത്രമുള്ള ബൂട്ട് അപ്പ് സമയം വളരെ എളുപ്പത്തില്‍ എച്ച്ഡിഎംഐ കേബിളും പ്രൊജക്ടറിന്റെ പവര്‍ ബട്ടണും ഉപയോഗിച്ച് പ്രൊജക്ടറിനെ നിങ്ങളുടെ പിസിയുമായി ബന്ധിപ്പിക്കുന്നു. പ്രോജക്ഷന്റെ സമയത്തും യുഎസ്ബി പോര്‍ട്ടില്‍ നിന്നും എച്ച്ഡിഎംഐ ഡോംഗിള്‍ ഉപയോഗിച്ച് പ്രൊജക്ടര്‍ ചാര്‍ജ്ജ് ചെയ്യാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: