ഇസ്ലാമാബാദ്: പൊതുതെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ ഭീകരസംഘടനകള്‍ ഒരുമിക്കുന്നതില്‍ ആശങ്കയോടെ പാക് രാഷ്‌ട്രീയരംഗം. ഭീകരവാദികളാണെന്നറിഞ്ഞിട്ടും അവരെ നാലാം ഷെഡ്യൂളില്‍ നിന്നും നീക്കം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മത്സരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഭീകരവാദികളെയോ വര്‍ഗീയ വിഭാഗീയത പ്രചരിപ്പിക്കുന്നവരെയോ പാക്കിസ്ഥാന്റെ തീവ്രവാദ വിരുദ്ധ നിയമത്തിനു കീഴില്‍പ്പെടുത്തി വിലക്കുകയാണ് നാലാം ഷെഡ്യൂളില്‍പ്പെടുത്തുന്നതിലൂടെ ചെയ്യുന്നത്. ഇതിലൂടെ പൊതുരംഗത്ത് മൂന്നു വര്‍ഷത്തെ വിലക്കാണ് ഏര്‍പ്പെടുത്തുന്നത്. ഈ കാലാവധി ഒരുപക്ഷേ നീട്ടിയേക്കാം.
ജമാ അത്ത് ഉദ്ദവ, തെഹ് രീക് ഇ ലബ്ബയ്‌ക്ക് ഉള്‍പ്പെടുയുള്ള സംഘടനകളെയും നേതാക്കളെയും നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്ക് പിന്‍വലിച്ച് മത്സരിക്കാന്‍ അനുവാദം നല്‍കിയതാണ് പൊതുരാഷ്‌ട്രീയ രംഗത്ത് ആശങ്കയുണ്ടാക്കാന്‍ കാരണം.
തെരഞ്ഞെടുപ്പിലൂടെ ഒരു കോമാളി സര്‍ക്കാര്‍ ഉണ്ടാക്കി മതതീവ്രവാദികള്‍ക്ക് ജീവിക്കാനുള്ള പുതിയ ആനുകൂല്യം നല്‍കുകയും എതിര്‍ക്കുന്നവരെ നിശബ്ദരാക്കുകയുമാണ് ലക്ഷ്യമാക്കുന്നതെന്ന് അവാമി നാഷണല്‍ പാര്‍ട്ടി സെനറ്റര്‍ അഫ്രാസ്യാബ് ഖട്ടക്ക് ട്വിറ്ററിലൂടെ ആശങ്ക പങ്കുവച്ചു.
ഭീകരസംഘടനകളില്‍ പ്പെട്ട നൂറുകണക്കിന് സ്ഥാനാര്‍ത്ഥികളാണ് മെത്സരിക്കുന്നത്. ഇവരെ നാലാമത്തെ ഷെഡ്യൂളില്‍ നിന്ന് ഇത്രയെളുപ്പത്തില്‍ നീക്കം ചെയ്തതെങ്ങനെ എന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് പിഎംഎല്‍-എന്‍ നേതാവ് പെര്‍വാസ് റഷീദ് ചോദിക്കുന്നു. ആര്‍ക്കും ആശങ്കയുണ്ടെന്നു തോന്നുന്നില്ല, ആരും ഇതേ കുറിച്ച് സംസാരിക്കുന്നില്ല, പെര്‍വാസ് കുറ്റപ്പെടുത്തി.
















