Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘കറിവേപ്പിലയില’യുടെ ഗുണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2018, 02:05 am IST
in Vicharam

ഒരു പത്രത്തില്‍ കറിവേപ്പിലയെക്കുറിച്ച് വന്ന ലേഖനത്തില്‍ നിന്ന്: 

”ഇരുപതു കറിവേപ്പിലയില കുറച്ചുവെള്ളം ചേര്‍ത്ത് കുഴമ്പുരൂപത്തില്‍ അരച്ചെടുക്കുക. ഇത് രോഗബാധയുള്ള പ്രദേശത്ത് തേച്ചുപിടിപ്പിച്ച ‘ശേഷം’ മുപ്പത് മിനിട്ടിന് ‘ശേഷം’ കഴുകി കളയുക, ത്വക്കിലുള്ള ബുദ്ധിമുട്ടിന് ഒരു പരിധിവരെ ശമനം ലഭിക്കും.”. 

കറിവേപ്പില പോരാ, ‘കറിവേപ്പിലയില’ തന്നെ എടുക്കണം! രണ്ടിലയും രണ്ട് ‘ശേഷ’വും!

”കറിവേപ്പില എന്നത് സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന മരത്തിന്റെ ഇലകളാണ്.” നമ്മുടെ പാവം കറിവേപ്പിനെക്കുറിച്ചാണ് ഈ പറയുന്നതെല്ലാം!

‘പൊതുവെ’, ‘പൊതുവായത്’, എന്നൊക്കെ അര്‍ത്ഥം കിട്ടാന്‍ ‘സാധാരണമായി’ എന്ന് പ്രയോഗിക്കണം. 

”ഗ്രൂപ്പുതര്‍ക്കം കക്ഷികളില്‍ സാധാരണയായിരിക്കുന്നു’. തെറ്റ്. 

”ഗ്രൂപ്പുതര്‍ക്കം കക്ഷികളില്‍ സാധാരണമായിരിക്കുന്നു”. ശരി. 

”മോഷണം ആരോപിച്ച് പിടികൂടിയ മറുനാടന്‍ തൊഴിലാളിയെ പോലീസ് നിഷ്ഠൂമായി മര്‍ദ്ദിച്ചു”. ‘നിഷ്ഠുരം’ ശരി. ചിലര്‍ ഇത് ‘നിഷ്ടൂര’മാക്കാറുണ്ട്. 

‘പൂര്‍വീകവും’, ‘ലൗകീകവും’, ‘ഭൗതീക’വും, ‘ദൈവീക’വും പത്രങ്ങളില്‍ മാത്രമല്ല, പുസ്തകങ്ങളിലും കാണാം. ‘പൂര്‍വികം’, ‘ലൗകികം’, ‘ഭൗതികം’, ‘ദൈവികം’ എന്നിവയാണ് ശരി. 

മ്യാന്‍മറില്‍ നിന്ന് റോഹിംഗ്യകളുടെ ‘പാലായനം’ തുടരുന്നുവെന്ന് ഈയിടെ വാര്‍ത്ത കണ്ടു. ‘പലായനം’ എന്നാണു വേണ്ടത്. ‘പശ്ചാത്താപ’ത്തെ ചിലര്‍ ഇതുപോലെ ‘പാശ്ചാത്താപ’മാക്കാറുണ്ട്. 

”ഒരു മതത്തിലും ‘ബഹുഭാര്യാത്വം’ അനുവദിക്കരുതെന്ന് സമ്മേളനം ആവശ്യപ്പെട്ടു”. ഒന്നിലേറെ ഭാര്യമാരുള്ളയാള്‍ ‘ബഹുഭാര്യന്‍’. ഈ അവസ്ഥയ്‌ക്ക് ‘ബഹുഭാര്യത്വം’ എന്നെ എഴുതാവൂ, ‘ബഹുഭാര്യാത്വം’ തെറ്റ്. 

”ഉന്നതപദവികളിലെത്തിയെങ്കിലും ലാളിത്യത്തിന്റെ മൂര്‍ത്തീഭാവമായിരുന്നു അദ്ദേഹം”. ‘മൂര്‍ത്തിമദ്ഭാവം’ ശരി. ‘മൂര്‍ത്തിമത്’ എന്നാല്‍ ‘ഉടലോടുകൂടിയ’ ‘ഉടലെടുത്ത’ എന്നൊക്കെ അര്‍ത്ഥം. മൂര്‍ത്തിയോട് മത്, ഭാവം എന്നിവചേര്‍ത്താല്‍ ‘മൂര്‍ത്തിമദ്ഭാവ’മാകും. ‘മൂര്‍ത്തീമത്ഭാവ’വും തെറ്റാണ്. 

”ഏറെ വിവാദമുണ്ടാക്കിയെങ്കിലും ഈ നോവലിലെ പ്രദിപാത്യത്തിനോ പ്രദിപാതനത്തിനോ പുതുമയൊന്നും അവകാശപ്പെടാനില്ല.”. (ഒരു പുസ്തക നിരൂപണത്തില്‍ നിന്ന്)

‘പ്രതിപാദ്യം’, ‘പ്രതിപാദനം’ എന്നിവയാണു ശരി. ‘പ്രദിപാത്യവും’, ‘പ്രദിപാതന’വും അച്ചടിത്തെറ്റുകളാണെന്ന് കരുതി നിരൂപകനും വായനക്കാര്‍ക്കും ആശ്വസിക്കാം!

”കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പോലുള്ള ബ്രഹത്പദ്ധതികളല്ല കേരളത്തിന് വേണ്ടതെന്ന് ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു”. 

‘ബൃഹത്പദ്ധതി’ എന്നു വേണം. ‘ബൃഹത്’ എന്നാല്‍ വലുത്. ‘ബൃഹത്’ വഴങ്ങാത്തവര്‍ ‘വന്‍പദ്ധതി’ എന്നെഴുതിയാല്‍ തെറ്റൊഴിവാകും. 

”ആ തൊഴില്‍ത്തര്‍ക്കത്തില്‍ ‘മധ്യസ്ഥം’ വഹിക്കാമെന്ന് എംഎല്‍എ”. ‘മധ്യസ്ഥന്‍്’ എന്നാല്‍ ഇടനിലക്കാരന്‍. ഇടനിലക്കാരന്റെ ജോലിക്ക് ‘മാധ്യസ്ഥ്യ’ മെന്നോ, മധ്യസ്ഥത’ എന്നോ പറയണം. ‘മാധ്യസ്ഥ്യം വഹിച്ചു’, മധ്യസ്ഥത വഹിച്ചു’ എന്നിവ ശരി. ‘അധ്യക്ഷം’ വഹിക്കുന്നതും ശരിയല്ല. ‘ആധ്യക്ഷ്യ’മോ ‘അധ്യക്ഷത’യോ വഹിക്കണം. 

”അമ്പലത്തിലെ പ്രതിക്ഷണവഴിയില്‍ കരിങ്കല്ലുപാകാന്‍ ഭരണസമിതി തീരുമാനിച്ചു”. ‘പ്രദക്ഷിണ’ മാണ് ശരിരൂപം. ‘ചുറ്റിനടപ്പ്’, ‘വലംവയ്‌പ്പ്’ എന്നൊക്കെ അര്‍ത്ഥം. ‘പ്രതിക്ഷണ’ത്തിന് ‘ക്ഷണം’ (നിമിഷം) തോറും എന്നാണര്‍ത്ഥം. ‘പ്രദിക്ഷണം’ വയ്‌ക്കുന്നവരുമുണ്ട്. 

”അദ്ദേഹത്തിന്റെ ചിതാഭസ്മം ഭാരതപ്പുഴയില്‍ ‘നിമഞ്ജനം’ ചെയ്തു. ‘നിമജ്ജനം’ ശരി.  ‘മജ്ജനം’ മുങ്ങല്‍. ‘നിമജ്ജനം’ മുക്കല്‍. ചിതാഭസ്മത്തിനൊപ്പം പലപ്പോഴും വരാറുള്ളത് ‘നിമഞ്ജന’മാണ്!

പിന്‍കുറിപ്പ്:

”കനത്ത മഴയില്‍ അണക്കെട്ടുകള്‍ കവിഞ്ഞൊഴുകല്‍ ഭീഷണിയില്‍”. 

ഭീഷണി അണക്കെട്ടുകള്‍ക്കോ കവിഞ്ഞൊഴുകലിനോ ജനങ്ങള്‍ക്കോ? അതെന്തായാലും ഇത്തരം തലക്കെട്ടുകള്‍ വായനക്കാര്‍ക്ക് ഭീഷണിയാണ്!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.