വെള്ളക്കാരനോട് നെല്‍സണ്‍ മണ്ടേല കറുത്ത വര്‍ഗക്കാര്‍ക്കുവേണ്ടി പൊരുതിയത് ആയുധങ്ങള്‍ കൊണ്ടല്ല. തടവറയ്ക്ക് ഒതുക്കാനാവാത്ത ആശയംകൊണ്ടായിരുന്നു. 27 വര്‍ഷം ജയിലില്‍കിടന്ന്. ജയിലറകൊണ്ട് ആ ശ്യാമസൂര്യനെ മറക്കാനോ അതിനുള്ളിലെ ആവേശഭരിതമായ കറുത്തവന്റെ വികാരം തണുപ്പിക്കാനോ ആര്‍ക്കും കഴിഞ്ഞില്ല. ജയിലിനു പുറത്ത് കാത്തിരുന്നതോ മണ്ടേല ആഗ്രഹിച്ചതും പറഞ്ഞതുമായ അനന്തമായ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയും. ഇന്ന് നെല്‍സണ്‍ മണ്ടേല ദിനം. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷവും.
ഏറ്റവും വലിയ സ്വാതന്ത്ര്യസമരസേനാനികളില്‍ ഒരാളായും കാരാഗൃഹവാസിയുമായി ലോകം ആരാധിക്കുന്ന നെല്‍സണ്‍ മണ്ടേലയുടെ ചരിത്രം ഭൂമിയിലെ എല്ലാ കറുത്തവന്റേയും കൂടി അവകാശപ്പോരാട്ടത്തിന്റെ അധ്യായമാണ് അടിച്ചമര്ത്തപ്പെടുന്നതെല്ലാം ഉയര്‍ന്നുവരുമെന്ന് വര്‍ണ്ണവെറിയില്‍ മറന്നുപോയ അവനെത്തന്നെയാണ് മണ്ടേലയുടെ ഏകാന്തവും ദീര്‍ഘവുമായ തടവറജീവിതം തോല്‍പ്പിച്ചത്.
1990 ഫെബ്രുവരി 11നു പുലര്‍ച്ചെ മണ്ടേല സ്വതന്ത്രനാകുമ്പോള്‍ ജനസഹസ്രങ്ങള്‍ ആരവം മുഴക്കാന്‍ തടിച്ചുകൂടി പുറത്തുണ്ടായിരുന്നു. അവരുടെ വികാരങ്ങളോട് അപ്പോള്‍ ലോകം ഒന്നാകെ ചേര്‍ന്നു നില്‍ക്കുകയായിരുന്നു. ഇരുണ്ട ഭൂഖണ്ഡമെന്നു വിളിപ്പേരുള്ള ആഫ്രിക്കയെ വെളിച്ചത്തേക്കു നയിക്കാനുള്ളതായിരുന്നു ആ ജയില്‍മോചനം. 72 വയസായിരുന്നു അദ്ദേഹത്തിനപ്പോള്‍. സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ട നടത്തം എന്ന തന്റെ ആത്മകഥയില്‍ മണ്ടേല പറയുന്നത് 72 ാം വയസില്‍ ജീവിതം പുതുതായി ആരംഭിക്കുന്നുവെന്നാണ്. ഒരര്‍ഥത്തില്‍ ാ കറുത്ത സൂര്യന്റെ ചെറുപ്പം തുടങ്ങുകയായിരുന്നു.സ്വാതന്ത്ര്യത്തെക്കുറിച്ചു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്. ജീവപര്യന്തം തടവുശ്ക്ഷ ലഭിക്കും മുന്‍പേ മണ്ടേല കോടതിയില്‍ നടത്തിയ വാദത്തിലും മുഴച്ചുനിന്നത് സ്വാതന്ത്ര്യം തന്നെയായിരുന്നു. ഈ കോടതി മുറി എന്നെ അസ്വസ്ഥനാക്കുന്നു. ഇവിടത്തെ വെള്ള മേധാവിത്തം എന്നെ അടിച്ചമര്‍ത്തുന്നു എന്നാണ് കോടതിയിലും അദ്ദേഹം പറഞ്ഞത്. സ്വാതന്ത്ര്യം തന്നെ ആള്രൂപമായിത്തീര്ന്ന ഇതിഹാസം.
2009ലാണ് അേേദ്ദഹത്തിന്റെ ജന്മദിനം മണ്ടേല ദിനമായി ആചരിക്കാന്‍ കൈ്യരാഷ്ട്രസഭ ആഹ്വാനം ചെയ്തത്. 1919ല്‍ ജനിച്ചു.നിയമ പഠനം നേടി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് വെള്ളക്കാര്‍ക്കെതിരെ സമരം ചെയ്തു. 62ല്‍ അറല്റ്റ്. 27 വര്‍ഷം നീണ്ട ജയില്‍വാസം. 90 ല്‍ പ്രസിഡന്റ് എഫ് ഡബ്ള്യു ഡി ക്ളര്‍ക്ക് ജയില്മുക്തനാക്കി.94ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച് ആദ്യത്തെ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റായി. 99 ല്‍ പദവി ഒഴിഞ്ഞു. 2013 ഡിസംബര്‍ 5ന് മരിച്ചു.ിന്നും കറുത്തവന് അനുഭവിക്കുന്ന വിവേചനത്തിനെതിരെ പോരാടാന്‍ ശക്തി പകരുന്നത് നെല്‍സണ്‍ മണ്ടേല എന്ന ധീരസ്മരണയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: