Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കൊന്നും കൊല്ലിച്ചും ശ്രദ്ധനേടുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2018, 01:06 am IST
in Vicharam

കലാലയങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഭീകരസംഘടകള്‍ ശ്രമം തുടരുകയാണ്. എതിരാളികളെ കൊലക്കത്തിക്ക് ഇരയാക്കുകയാണ് ഇവരുടെ രീതി.  എസ്ഡിപിഐ -പോപ്പുലര്‍ ഫ്രണ്ട് ഭീകരസംഘടനകള്‍ കോളേജുകളില്‍ ക്യാമ്പസ് ഫ്രണ്ടിനെ മറയാക്കിയാണ് അക്രമങ്ങള്‍ നടത്തുന്നത്. 2005ല്‍ എബിവിപി സംസ്ഥാന സമിതി അംഗമായിരുന്ന ഡി.അശ്വിനികുമാറിനെ ഓടുന്ന ബസിലിട്ട് വെട്ടിയരിഞ്ഞുകൊണ്ടാണ് ഇസ്ലാമിക ഭീകരവാദികള്‍ ക്യാമ്പസുകളിലേക്ക് കടന്നുവന്നത്.

ക്യാമ്പസുകളെ ഇസ്ലാമിക ഭീകരത എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (എബിവിപി) സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്

എസ്എഫ്‌ഐയുടെ ശക്തികേന്ദ്രങ്ങളായ ക്യാമ്പസുകളില്‍ പോലും ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. ആരാണ് ഇവര്‍ക്ക് പിന്തുണ നല്‍കുന്നത്? 

പോപ്പുലര്‍ ഫ്രണ്ട് -എസ്ഡിപിഐ സംഘടനകള്‍ ക്യാമ്പസുകളില്‍ ക്യാമ്പസ് ഫ്രണ്ടിനെ മുന്‍ നിര്‍ത്തിയുള്ള ഭീകരപ്രവര്‍ത്തനമാണ് നടത്തുന്നത്. പ്രവര്‍ത്തിക്കാനുള്ള അനുമതിയും അവര്‍ക്ക് വേണ്ട സാഹചര്യവും കേരളത്തിലെ ക്യാമ്പസുകളില്‍ ഒരുക്കിയത് എസ്എഫ്‌ഐയാണ്. എസ്എഫ്‌ഐയുടെ ശക്തികേന്ദ്രങ്ങളില്‍ മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കാന്‍ ശ്രമം നടത്തുമ്പോള്‍ പോലും ക്യാമ്പസ് ഫ്രണ്ടിന് വേണ്ട സാഹചര്യം ഒരുക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. മറ്റു വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നു വ്യത്യസ്തമാണ് ക്യാമ്പസ് ഫ്രണ്ട്. വിദ്യാര്‍ത്ഥി സംഘടനകള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള അവകാശത്തിനും സംഘടനയുടെ വളര്‍ച്ചയ്‌ക്കും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ക്യാമ്പസ് ഫ്രണ്ട് അവരുടെ യാതൊരു പ്രവര്‍ത്തനങ്ങളും ക്യാമ്പസുകളില്‍ നടത്താറില്ല. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങളിലൂടെ സംഘടനയുടെ അന്തസ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം കൊലപാതകങ്ങളിലൂടെ സംഘടനയുടെ പേര് ചര്‍ച്ചയാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എബിവിപി പ്രവര്‍ത്തകരെ കൊലക്കത്തിക്ക് ഇരയാക്കിയാണ് ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കലാലയത്തിലേക്ക് കടന്നുവരുന്നത്. 2005ല്‍ കണ്ണൂരില്‍ എബിവിപി സംസ്ഥാന സമിതിയംഗം ഡി.അശ്വികുമാറിനെയും 2012ല്‍ ജൂലൈ ആറിന് കണ്ണൂര്‍ പള്ളിക്കുന്നില്‍ സച്ചിന്‍ ഗോപാലിനെയും അതെ വര്‍ഷം ജൂലൈ 17ന് ചെങ്ങന്നൂരില്‍ വിശാലിനേയും 2018 ജനുവരി 19ന് കണ്ണൂര്‍ കക്കയങ്ങാട് ഐടിഐയില്‍ വെച്ച് ശ്യാമപ്രസാദിനെയും എസ്ഡിപിഐ -പോപ്പുലര്‍ ഫ്രണ്ട് -ക്യാമ്പസ് ഫ്രണ്ട് ഭീകരവാദികള്‍ വകവരുത്തി. അവസാനം, പ്രവര്‍ത്തിക്കാനും വളരാനും വേണ്ട സഹായം നല്‍കിയ എസ്എഫ്‌ഐയേയും തിരിഞ്ഞു കൊത്തുകയാണവര്‍. അതിന്റെ ഇരയാണ് മഹാരാജാസ് കോളേജിലെ അഭിമന്യു. 

ഇവരെ നിയന്ത്രിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവത്തത് എന്തുകൊണ്ടാണ്? 

കാരണം വോട്ട് ബാങ്കാണ് അവരുടെ ലക്ഷ്യം എന്നതു തന്നെ. ശക്തമായ നടപടി സ്വീകരിച്ചാല്‍ സംഘടിത മതവിഭാഗത്തില്‍ നിന്നുള്ള വോട്ട് ചോരുമോ എന്ന ഭയം.  എസ്ഡിപിഐ -പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ നിയന്ത്രിക്കാന്‍ കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. എബിവിപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടത്താനോ  യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

കോളേജുകള്‍ കേന്ദ്രീകരിച്ചു പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം എങ്ങനെയാണ്?

കോളേജുകളില്‍ അവരുടെ പ്രവര്‍ത്തനം വളരെ രഹസ്യമായിട്ടാണ്. വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളിലൊന്നും തന്നെ ഇക്കൂട്ടര്‍ ഇടപെടാറില്ല. ആകെ നടക്കുന്നത് എബിവിപിക്കെതിരായുള്ള പോസ്റ്ററൊട്ടിക്കല്‍ മാത്രമാണ്. കോളേജുകളിലെ മറ്റുസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐയ്‌ക്കും വിവരങ്ങള്‍ കൈമാറുന്ന ഏജന്‍സികളായാണ് പ്രവര്‍ത്തിക്കുന്നത്. എബിവിപിയെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. 

അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐയെ തുറന്നുകാട്ടാതെയാണല്ലോ സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും പ്രതിഷേധം. എന്തായിരിക്കും ഇതിന്് പിന്നിലെ രഹസ്യ അജണ്ട? 

അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തുന്നത്. അതായത് യഥാര്‍ത്ഥ വിഷയം പറയാതെ നടത്തുന്ന പ്രതിഷേധങ്ങള്‍. എസ്ഡിപിഐ -പോപ്പുലര്‍ ഫ്രണ്ടിനെ തുറന്ന് കാട്ടാന്‍ സിപിഎമ്മിന് മടിയാണ്. മുമ്പ് ന്യൂദല്‍ഹിയില്‍ ഏതോ സംഘം അക്രമിച്ചതിന്റെ പേരില്‍ കേരളത്തിലെ സംഘപരിവാര്‍ സംഘടനകള്‍ക്കും ഓഫീസുകള്‍ക്കും നേരെ സിപിഎം നേതൃത്വത്തില്‍ വ്യാപക അക്രമങ്ങളാണ് നടന്നത്. ഒരാഴ്ചയോളം സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് 300 ഓളം കോസുകളാണ് രജിസ്റ്റര്‍  ചെയ്തത്. എന്നാല്‍ അന്നുണ്ടായപോലുള്ള ഒരു പ്രതിഷേധവും അഭിമന്യുവിന്റെ വിഷയത്തില്‍ ഉണ്ടായിട്ടില്ല. വെറും തണുത്ത പ്രതിഷേധങ്ങള്‍ നടത്തി കേസ് ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 

കോളേജുകളില്‍ നിന്നും അദ്ധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും പിന്തുണ ഇവര്‍ക്ക് ലഭിക്കാറുണ്ടോ? 

കോളേജുകളില്‍ രഹസ്യപ്രവര്‍ത്തനം നടത്തുന്ന ഇവര്‍ക്ക് അദ്ധ്യാപകരില്‍ നിന്നും മറ്റ് ജീവനക്കാരില്‍ നിന്നും ഉറച്ച പിന്തുണ ലഭിക്കുന്നുണ്ടാകണം. ഭീകരസംഘടനയ്‌ക്ക് തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന ജീവനക്കാരില്‍ നിന്നുള്ള പിന്തുണ തള്ളിക്കളയാന്‍ സാധിക്കുന്നതല്ല. ജീവനക്കാരില്‍ നിന്നുള്ള പിന്തുണയില്ലാതെ ഇവര്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ലല്ലോ. ഇവര്‍ക്ക് വേണ്ട പിന്തുണ നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് പണം കൊടുത്ത് വളര്‍ത്തുന്ന ബുദ്ധി ജീവികളാണ്. ഇവര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയാലും ഇരകള്‍ക്കൊപ്പമെന്ന വാദവുമായി കപട ബുദ്ധിജീവികളാണ് ആദ്യം രംഗത്ത് വരുന്നത്. ഒപ്പം ആശയ പ്രചരണത്തിന് ഇവരുടെ മാധ്യമങ്ങളെയും ഉപയോഗിക്കുന്നുണ്ട്. 

ഇത്തരം ഭീകരസംഘടനകളെ നിയന്ത്രിക്കാന്‍ എന്താണ് വഴി? 

ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അത് ഓരോ രാഷ്‌ട്രീയ സംഘടനകയും ഒപ്പം സമൂഹവും ഒന്നിച്ച് ചെയ്യേണ്ട കാര്യമാണ്. എന്ത് സംഭവിച്ചാലും എനിക്കെന്താ എന്ന ചോദ്യമാണ് പൊതുസമൂഹം ഉയര്‍ത്തുന്നത്. അത്തരം ചിന്താഗതി മാറ്റി ഈ ഭീകര സംഘടനകളെ ഒറ്റപ്പെടുത്താന്‍ വേണ്ട സമീപനം പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണം. ഇവര്‍ക്കെതിരായ കേസുകളില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളിലേക്കുള്ള ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിച്ചവരുടെ നുഴഞ്ഞു കയറ്റം ഇല്ലാതാക്കാന്‍ ശ്രമിക്കണം. അതിന് അതാത് സംഘടനകളുടെ നേതൃത്വം ജാഗ്രത പുലര്‍ത്തണം. സര്‍ക്കാരിന്റെ ഒളിച്ചു കളി നിര്‍ത്തിയില്ലെങ്കില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ ഭീകരവാദികള്‍ നടത്തുന്ന കൊലപാതകങ്ങള്‍ തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Environment

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.