മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. ബോംബെ സൂചിക സെന്‍സെക്സ് 243 പോയിന്റ് ഉയര്‍ന്ന് 36,506 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 76 പോയിന്റ് ഉയര്‍ന്ന് 11,025ലാണ് വ്യാപാരം പുരോഗമിക്കുന്നത്. പൊതുമേഖല ബാങ്ക്, ഈര്‍ജ, മെറ്റല്‍ ഓഹരികള്‍ മിക്കതും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ഐഒസി, ഡോറെഡ്ഡീസ് ലാബ്, എച്ച്സിഎല്‍ ടെക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, എച്ച്ഡിഎഫ്സി, കൊടക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍ കോര്‍പ്, ആക്സിസ് ബാങ്ക് തുടങ്ങിയ വില ഉയര്‍ന്നു. ടിസിഎസ്, വേദാന്ത, ലുപിന്‍, പവര്‍ ഗ്രിഡ്, ഒഎന്‍ജിസി, വിപ്രോ, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: