കായംകുളം കൊച്ചുണ്ണിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ഇത്തിക്കര പക്കിയായി ചിത്രത്തിലെത്തുന്ന മോഹന്‍ലാല്‍, തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.
ഇരട്ട തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് എന്നിവര്‍ തിരക്കഥയോരുക്കിയ ചിത്രത്തില്‍ പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നട നടി പ്രിയങ്ക, സണ്ണി വെയ്ന്‍, സുനില്‍ സുഗധ, കരമന സുധീര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് 45 കോടി മുതല്‍ മുടക്കുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ചടുലമായി നീങ്ങുന്ന ട്രെയിലര്‍ ദൃശ്യമികവുകൊണ്ടും കഥപാത്രങ്ങളുടെ ഗെറ്റപ്പുകൊണ്ടും ശ്രദ്ദേയമാകുന്നുണ്ട്. ബോളിവുഡ് സിനിമകളുടെ ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ശബ്ദ സംവിധാനം, നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത സൗണ്ട് ഡിസൈനര്‍ സതീഷ് ആണ്. ഓണം റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: