വൈവിധ്യമാര്‍ന്ന 24-200 എംഎം ലാര്‍ജ് അപ്പേര്‍ച്ചര്‍, ഹൈ മാഗ്നിഫിക്കേഷന്‍ സൂം ലെന്‍സ്, ലോകത്തിലെ ഏറ്റവും വേഗമേറിയ എഎഫ് സ്പീഡ് എന്നിവയുമായി ആര്‍എക്സ്100 വിഐ. പോപ്പുലര്‍ സൈബര്‍-ഷോട്ട് ആര്‍എക്സ്100 സീരീസ് കോംപാക്ട് ക്യാമറകളുടെ ശ്രേണി വിപുലീകരിച്ച് സോണി ഇന്ത്യ പുതിയ ആര്‍എക്സ്100 വിഐ അവതരിപ്പിച്ചു.
ആര്‍എക്സ്100 മോഡലുകളില്‍ ആദ്യമായി ഹൈ മാഗ്നിഫിക്കേഷന്‍ സൂം ലെന്‍സുകള്‍ ഉള്‍ക്കൊള്ളുന്ന നവീനമായ ക്യാമറയാണ് ആര്‍എക്സ്100 വിഐ. വേഗത്തിലുള്ള പ്രതികരണവും, ഉയര്‍ന്ന ഇമേജ് നിലവാരവുമാണ് സോണിയുടെ ആര്‍എക്സ്100 ന്റെ പ്രധാന സവിശേഷത. വിപുലമായ സൂം, ഇമേജ് നിലവാരം, നിശ്ചല ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമുള്ള വൈദഗ്ദ്യം എന്നിവ നഗരദൃശ്യങ്ങള്‍, പോര്ട്രെയിച്ചര്, സ്പോര്‍ട്സ്, വൈല്‍ഡ് ലൈഫ് എന്നിവയെല്ലാം പകര്‍ത്തുന്നതിന് യോജിക്കുന്നതാണ്. ആര്‍എക്സ്100 സീരീസിന്റെ ഒതുക്കമുള്ള ബോഡി വലുപ്പം ഇതിലും നിലനിര്‍ത്തിയിട്ടുണ്ട്. -ZEISS Vario Sonnar T 24-200mm F2.8 – F4.5 ലാര്‍ജ് അപ്പേര്‍ച്ചര്‍ ഹൈ മാഗ്നിഫിക്കേഷന്‍ സൂം ലെന്‍സാണ് ഉപയോഗിച്ചിരിക്കുന്നത്.
സോണിയുടെ സീരീസ് ക്യാമറകളില്‍ ആദ്യമായി പുതിയ ZEISS Vario Sonnar T 24-200mm F2.8 – F4.5 ലെന്‍സ് 24-70 എംഎമ്മിന്റെയും 70-200 എംഎമ്മിന്റെയും കരുത്ത് ഒരു ഒതുങ്ങിയ ഡിസൈനില്‍ ഉള്‍ക്കൊള്ളുന്നു. നാല് എഎ (അഡ്വാന്‍സ്ഡ് ആസ്ഫെറിക്കല്‍) ഉള്‍പ്പെടുന്ന ഇഡി (എക്സ്ട്ര-ലോ ഡിസ്പെര്‍ഷന്‍) ആസ്ഫെറിക്കല്‍ ഗ്ലാസ്സ് എലെമെന്റുകളും, എട്ട് ആസ്ഫെറിക്കല്‍ ലെന്‍സ് എലെമെന്റുകളും ഉള്‍ക്കൊള്ളുന്നതാണ് ഇതിന്റെ രൂപകല്‍പ്പന. ആര്‍എക്സ്100 വിഐ ലെ മതിപ്പുളവാക്കുന്ന പുതിയ ലെന്‍സ് സൂം റേഞ്ചില്‍ മുഴുവന്‍ ലാര്‍ജ് അപ്പേര്‍ച്ചര്‍ നിലനിര്‍ത്താനായി രൂപകല്‍പ്പന ചെയ്തതാണ്. ഇതുവഴി മനോഹരമായ പശ്ചാത്തല ഡിഫോക്കസോടെ പോര്‍ട്രെയിറ്റുകള്‍ സൃഷ്ടിക്കാനാവും എന്ന് ഉറപ്പ് വരുത്തുകയും, തെളിഞ്ഞ ഫോക്കസോടെയും, മങ്ങലില്ലാതെയും വേഗത്തില്‍ ചലിക്കുന്ന വസ്തുക്കളുടെ ചിത്രങ്ങള്‍ എടുക്കാനും സാധിക്കും.
ഫുള്‍ പിക്സല്‍ റീഡ്ഔട്ടും, പിക്സല്‍ ബിന്നിങ്ങ് ഇല്ലാതെയും ഹൈ റെസലൂഷന്‍ 4കെ മൂവികള്‍ റെക്കോഡ് ചെയ്യാം. വേഗത്തിലുള്ള എച്ച്ഡിആര്‍ പ്രവര്‍ത്തനത്തിനായി 4 കെ എച്ചഡിആര്‍ പ്രചോദനത്തെ നിലനിര്‍ത്തിക്കൊണ്ട് പുതിയ ആര്‍എക്സ്100 വിഐന് വൈവിധ്യമാര്‍ന്ന വീഡിയോ സംവിധാനങ്ങളുണ്ട്. ഫോട്ടോ പ്രേമികളുടെ എല്ലാ ആവശ്യങ്ങളെയും ഇത് തൃപ്തിപ്പെടുത്തും. ആര്‍എക്സ്100 വിഐയുടെ വില രൂപ 99,990.
പ്രതികരിക്കാൻ ഇവിടെ എഴുതുക: