ബാങ്കോക്ക്: തായ്‌ലാൻഡിലെ താം ലുവാങ് ഗുഹയില്‍ നിന്ന് ഒരു കുട്ടിയെ കൂടി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഒരു കുട്ടിയെ കൂടി മുങ്ങല്‍ വിദ്ഗദ്ധര്‍ സുരക്ഷിതമായി പുറത്തെത്തിച്ചത്.
ഇനി കോച്ചും രണ്ട് കുട്ടികളുമാണ് ഗുഹയിലുള്ളത്. ഇവരെ ഇന്ന് തന്നെ രക്ഷപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. ഇന്ന് രക്ഷപ്പെടുത്തിയ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും അണുബാധയ്‌ക്ക് സാദ്ധ്യതയുള്ളതിനാല്‍ ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുട്ടികളുടെ പേരുകളും ചിത്രങ്ങളും തായ് അധികൃതര്‍ പുറത്തുവിട്ടു.
ജൂണ്‍ 23ന് ഗുഹയില്‍ കുടുങ്ങിയ 11നും 16നും ഇടയില്‍ പ്രായമുള്ള 12 അംഗ ഫുട്ബാള്‍ സംഘത്തെയും പരിശീലകനെയും ജൂലായ് രണ്ടിനാണ് രക്ഷാപ്രവര്‍ത്തക സംഘത്തിലെ ബ്രിട്ടീഷ് ഡൈവര്‍മാര്‍ കണ്ടെത്തിയത്.
















