ടോക്യോ: പ്രളയം നാശം വിതച്ച ജപ്പാനിൽ ജനജീവിതം ദുസഹമാകുന്നു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ‌് ദുരന്തത്തിനിടയാക്കിയത‌്.
പ്രളയത്തില്‍ ഇതുവരെ 112 പേർ മരിച്ചുവെന്നും 78 പേരെ കാണാതായെന്നും ആശുപത്രിയിലുള്ള മൂന്നുപേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. ഹിരോഷിമ മേഖലയിലാണ‌് ദുരന്തം ഏറെ നാശം വിതച്ചത‌്. ഇവിടെ 44 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ദുരന്തത്തിന്റെ പൂര്‍ണമായ വ്യാപ‌്തി ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന‌് അധികൃതര്‍ പറഞ്ഞു.
















