നാടിന്റെ സംസ്കാരത്തെയും വൈവിധ്യങ്ങളെയും സംരക്ഷിക്കുന്നതിന് പേന ചലിപ്പിക്കുന്നവര്‍ എന്ന നിലയിലാണ് സമൂഹം സാഹിത്യകാരന്മാര്ക്ക് ഉന്നത സ്ഥാനം നല്‍കിയിരുന്നത്. ലോകത്തിന്റെ ഏതുഭാഗത്ത് മനുഷ്യാവകാശ ലംഘനം ഉണ്ടായാലും ഉടന്‍ പ്രതികരിക്കുന്നവരാണ് നമ്മുടെ സാംസ്കാരിക നായകര്‍. ഏറ്റുമുട്ടല്‍ കൊലയുടെ കാര്യം പറയാനുമില്ല. കല്‍ബുര്‍ഗിയെ വെടിവച്ചുകൊന്നപ്പോള്‍ അവാര്‍ഡ് തിരിച്ചുകൊടുത്തു പ്രതിഷേധിച്ചവര്‍ അനേകമാണ്. മധ്യപ്രദേശിലോ ഗുജറാത്തിലോ ആന്ധ്രയിലോ ആയിരുന്നു ഏറ്റുമുട്ടല്‍ കൊലപാതകമെങ്കില്‍ സച്ചിദാനന്ദന് മാത്രമല്ല വിജയലക്ഷ്മി പോലും കവിതയെഴുതി പ്രതിഷേധിക്കും. സംഭവം കേരളത്തിലാണെങ്കില്‍ സാംസ്കാരിക നായകരുടെ നാവും നട്ടെല്ലും പണയത്തിലാകും.
സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും വേട്ടയാടപ്പെടുമ്പോള്‍ സാംസ്കാരിക നായകര്‍ പുരസ്കാരങ്ങള്‍ക്ക് വേണ്ടി മനുഷ്യത്വം പണയംവച്ച് മൗനത്തിലാകും. മതതീവ്രവാദികള്‍ അഴിഞ്ഞാടുമ്പോള്‍ അവര്‍ക്കായി മനുഷ്യാവകാശ കുപ്പായം എടുത്തണിയും. ഊളമ്പാറയില്‍ ഇടം കൊടുക്കേണ്ട ഇതിലൊരാള്‍ സ്വാമി അയ്യപ്പനെ ആക്ഷേപിച്ചത് ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തെ മഹാകവിയാക്കാനാണ് സാംസ്കാരിക പിമ്പുകള്‍ ഉറഞ്ഞുതുള്ളിയത്.
മാറാട് കൂട്ടക്കൊലയെക്കുറിച്ച് പ്രതികരിക്കുന്നത് സംബന്ധിച്ച് ബാലചന്ദ്രന് ചുള്ളിക്കാടിനുണ്ടായ അനുഭവം അദ്ദേഹം പറഞ്ഞതിങ്ങനെ ‘സാറാ ജോസഫിനെ വിളിച്ചു. പ്രതികരിക്കണ്ടേ എന്നു ചോദിച്ചു. കൊലയാളികള്‍ ആരാണെന്ന് നമുക്കറിയില്ലല്ലോ എന്നായിരുന്നു മറുപടി. നേരത്തെയുണ്ടായ കൂട്ടക്കൊലയിലെയും പ്രതികള്‍ ആരാണെന്ന് നമുക്കറിയില്ലായിരുന്നല്ലോ എന്നു തിരിച്ചുചോദിച്ചപ്പോള്‍ ടീച്ചര്‍ ഒന്നും മിണ്ടിയില്ല. പിന്നെ കെ. ജി. ശങ്കരപ്പിള്ളയെ വിളിച്ചു. പ്രതികരിക്കണ്ടേ എന്നു ചോദിച്ചപ്പോള്‍ ആരും പ്രതികരിച്ചു കണ്ടില്ലല്ലോ എന്നു മറുപടി കിട്ടി. പിന്നെ സക്കറിയയെ വിളിച്ചു. കറിയാച്ചാ മിണ്ടാതിരുന്നാല്‍ മതിയോ, നമുക്കെന്തെങ്കിലും പ്രതികരിക്കണ്ടേ എന്ന ചോദ്യം ആവര്‍ത്തിച്ചു. പക്ഷെ, കൊല നടത്തിയത് മുസ്ലിങ്ങളാണ് എന്നതിനു തെളിവില്ലെന്നും ഇത് ആര്‍എസ്എസ്സുകാരുടെ തന്നെ പരിപാടി ആയിരിക്കുമെന്നുമാണ് മറുപടി കിട്ടിയത്. വെട്ടിക്കൊല്ലാന്‍ വരുന്നവരുടെ മുണ്ട് പൊക്കിനോക്കി മുസ്ലിമാണോ എന്നു തീര്‍ച്ചപ്പെടുത്താനാകുമോ?’
കേരളത്തിലെ സാംസ്കാരിക നായകരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതാണിത.് പ്രശ്നങ്ങളുടെ നിറംനോക്കി പ്രതികരിക്കുന്നവര്‍ രക്തശുദ്ധിയുള്ളവരല്ല. കേരളത്തിലെ അവാര്‍ഡ് തിരസ്ക്കാരികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും തീവ്രവാദികളുടെയും പിന്നാമ്പുറങ്ങളില്‍ കുടിയാന്മാരായി കഴിയുന്നവരാണ്. വല്ലപ്പോഴും കിട്ടുന്ന കരിക്കാടിയും എച്ചിലും നക്കി കഴിയേണ്ടിവരുന്നവര്‍. കേരളത്തിലെ സാംസ്കാരിക നായകരില്‍ പലരും ജാതിയും മതവും പാര്‍ട്ടിയും നോക്കിയാണ് പ്രതികരിക്കുന്നത്. ദളിതരെയും വനവാസികളെയും ന്യൂനപക്ഷത്തെയും പീഡിപ്പിക്കുന്നവര്‍ ആരാണ്? കമ്മ്യൂണിസ്റ്റുകാരാണ് പീഡകരെങ്കില്‍ ‘നായകരെ’ കണ്ടെത്താനാകില്ല. കാരണം പാര്‍ട്ടിക്കെതിരെ പ്രതികരിച്ചാല്‍ നഷ്ടം ശാരീരകവും സാമ്പത്തികവുമാണ്. അവാര്‍ഡുകള്‍ അത്യാവശ്യമാണ്.
സാംസ്കാരിക നായക പദവി സ്വയം അണിയുന്നവരുടെ അല്പത്തം വ്യക്തമാകുന്നതാണ് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയുടെ കൊലപാതകം. കൊന്നത് മുസ്ളീം തീവ്രവാദ സംഘടനയാണെന്ന് വ്യക്തമായതോടെ മാളത്തിലൊളിച്ചിരിക്കുകയാണ് അവര്‍. തങ്ങള്‍ ഇതുവരെ ഏതു സംഘടനയ്ക്ക് മാന്യത നല്‍കാനാണോ നാക്കും പേനയും ഉപയോഗിച്ചത് അവര്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്നു എന്നതു തന്നെയാണ് നിശബ്ദതയ്ക്ക് കാരണം. ഇടത് ചിന്തകരെന്ന് പറയുന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, സക്കറിയ, സെബാസ്റ്റ്യന്‍ പോള്‍, സച്ചിദാനന്ദന്, സ്വാമി അഗ്നിവേശ്, ടീസ്ത സെതല്‍വാദ്, അരുന്ധതി റോയ്, സാറാ ജോസഫ്, കെ.പി. രാമനുണ്ണി, എം. മുകുന്ദന്, സുനില്‍ പി. ഇളയിടം, ജെ. ദേവിക തുടങ്ങിയവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരപ്രവര്‍ത്തനത്തിന് മാന്യത നല്കാന് രംഗത്തിറങ്ങിയവരാണ്. ഫ്രണ്ടിന്റെയോ നിഴല്‍ സംഘടനകളുടെയോ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ഇവര്‍. മനുഷ്യാവകാശത്തിന്റെ മറവില്‍ ഭീകരത പ്രചരിപ്പിക്കുന്ന പരിപാടികളിള്‍ അവരായിരിക്കും പ്രധാനികള്‍.
മുന്‍ നക്സലുകളുടെയും ദളിത് വിഭാഗം പുറന്തള്ളിയ ‘ദളിത് ആക്ടിവിസ്റ്റുകളു’ടെയും പുനരധിവാസ കേന്ദ്രങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഉപസംഘടനകള്‍. ഇവരെ ഉപയോഗിച്ചാണ് വടയമ്പാടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജാതി സ്പര്‍ധയുണ്ടാക്കുന്ന സമരങ്ങളില്‍ ജിഹാദികള്‍ ഇടപെട്ടത്. മുന്‍ നക്സലായ ഗ്രോ വാസു, ബിആര്‍പി ഭാസ്കര്‍, സിവിക് ചന്ദ്രന് എന്നിവര്‍ മാത്രമല്ല മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി വരെ ഇത്തരം പരിപാടികളില്‍ പങ്കെടുത്ത് ഭീകരസംഘടനകള്‍ക്ക് മാന്യത നല്കുന്നു. ഭീകരര്‍ ചെയ്യുന്ന അതേ കുറ്റമാണ് അതിന് മാന്യത നല്‍കുന്നവരും ചെയ്യുന്നത്. സാംസ്കാരിക നായകരെന്നു പറയപ്പെടുന്ന ഇത്തരക്കാരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പാന്‍ സാസ്കാരിക കേരളത്തിന് കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: