Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരു മേഘജ്യോതിസിന്റെ ജീവിതവും മരണവും

Janmabhumi Online by Janmabhumi Online
Jul 8, 2018, 03:09 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

മണിമുഴക്കം!  മരണദിനത്തിന്റെ

മണിമുഴക്കം മധുരം!  വരുന്നു ഞാന്‍!

ചിരികള്‍തോറുമെന്‍ പട്ടടത്തീപ്പൊരി

ചിതറിടുന്നോരരങ്ങത്തുനിന്നിനി,

വിടതരൂ, മതി പോകട്ടെ ഞാനുമെന്‍-

നടനവിദ്യയും മൂകസംഗീതവും!’-‘-

(ഇടപ്പള്ളി രാഘവന്‍പിള്ള, മണിനാദം- 1936)

ചിലര്‍ക്ക് മരണം ജീവിതത്തേക്കാള്‍ സുന്ദരമെന്നു തോന്നുന്നത്, ജീവിതം അവര്‍ക്കു നല്‍കിയ ദുരന്താഘാതങ്ങളുടെ പ്രതിസ്പന്ദമായിരിക്കാം. അതുകൊണ്ടുതന്നെയാവണം ഇടപ്പള്ളി രാഘന്‍പിള്ള എന്ന കവി തന്റെ ഇരുപത്തേഴാം വയസ്സില്‍ മരണത്തെ വരണമാല്യമായിക്കണ്ട് ഇങ്ങനെ കുറിച്ചത്:

”പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, സ്‌നേഹിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക  ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം. എനിക്ക് ഏകരക്ഷാമാര്‍ഗം മരണമാണ്. അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേര്‍പാടില്‍ ആരും നഷ്ടപ്പെടുന്നില്ല; ഞാന്‍ നേടുന്നുമുണ്ട്. മനസാ വാചാ കര്‍മണാ ഇതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയദൃഷ്ടിയും നിയമത്തിന്റെ നിശിതഖഡ്ഗവും നിരപരാധിത്വത്തിന്റെമേല്‍ പതിക്കരുതേ!’-‘-

ഒരു കവിയുടെ ആത്മഹത്യ ഇത്രമേല്‍ മലയാളികളുടെ നെഞ്ചിന്‍കൂടിനകത്ത് പൊള്ളലുണ്ടാക്കിയത്, ആ ജീവിതത്തിന്റെ നിസ്സഹായതയില്‍നിന്നുരുവംകൊണ്ട കൊടിയ താപാഗ്നിയില്‍നിന്നായിരിക്കാം. ഉള്ളുകീറുന്ന ഒരു ഗദ്ഗദത്തിന്റെ അലയൊലിയില്‍ നിന്നായിരിക്കാം. നീറിപ്പിടിക്കുന്ന നിരാശതയുടെ പര്യായമായാണ് ഇടപ്പള്ളി രാഘവന്‍ പിള്ള നമ്മുടെ ചോദനകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതിന് ആക്കംകൂട്ടിയതാവട്ടെ ചങ്ങമ്പുഴയുടെ രമണന്‍ എന്ന കാവ്യവും. ഏകാന്തവും മൗനവുമായ പ്രണയത്തിന്റെ വാഴ്‌ത്തുകാരനായി, ജീവിതത്തിന്റെ വ്യാകരണശാലയില്‍ പൂര്‍ത്തിയാക്കപ്പെടാതെ നില്‍ക്കുകയാണ് ഇടപ്പള്ളി. അവിടെ അലങ്കാരങ്ങളില്ല. കൂട്ടിന് അസഹനീയമായ അസ്വതന്ത്രതയും തോറ്റുകൊടുക്കാത്ത ആത്മാഭിമാനവും!

രാഘവന്‍ പിള്ളയുടെ ജീവിതം തുടക്കംമുതലേ വെളിച്ചംവറ്റി ഇരുണ്ടുപോയിരുന്നു. 1909 മെയ് മാസം മുപ്പത്തിയൊന്നിന് ഇടപ്പള്ളി എളമക്കര പാണ്ടവത്തുവീട്ടില്‍ നീലകണ്ഠപ്പിള്ളയുടേയും വടക്കന്‍ പറവൂര്‍ കോട്ടുവള്ളി കിഴക്കേപ്രം മുറിയില്‍ മീനാക്ഷിയമ്മയുടേയും മകനായാണ് രാഘവന്‍പിള്ള ജനിക്കുന്നത്. അനുജന്‍ ഗോപാലപിള്ളയുടെ ജനനത്തിനുശേഷം, അര്‍ബുദരോഗബാധിതയായ അമ്മ അവരുടെ ബാല്യത്തില്‍ത്തന്നെ ആത്മഹത്യചെയ്തു. അച്ഛനായ നീലകണ്ഠപിള്ള രണ്ടാമതും വിവാഹം ചെയ്തു. അച്ഛന്റെ നിര്‍ബന്ധത്താല്‍ രാഘവന്‍പിള്ളയും അനുജന്‍ ഗോപാലപിള്ളയും രണ്ടാനമ്മയുടെ വീട്ടിലേക്കു താമസം മാറ്റി. എന്നാല്‍ ആ വീട്ടില്‍ പൊരുത്തപ്പെട്ടുപോകാന്‍ കഴിയാതെ അനുജന്‍ ഗോപാലപിള്ള നാടുവിട്ടത് രാഘവന്‍പിള്ളയെ തീര്‍ത്തും നിരാശനാക്കി. 1919-ല്‍ രാഘവന്‍പിള്ള, ഇടപ്പള്ളി വടക്കുംഭാഗം ഹയര്‍ഗ്രേഡ് വെര്‍ണാക്കുലര്‍ സ്‌കൂളില്‍ ചേര്‍ന്ന് മൂന്നാംതരം പാസ്സായി. പിന്നീട് ചുറ്റുപാടുകര ഇംഗ്ലീഷ് മിഡില്‍ സ്‌കൂളില്‍ ചേര്‍ന്നു. ഇവിടെവച്ചാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയെ പരിചയപ്പെടുന്നത്. 

സാദൃശ്യങ്ങളുടേയും വൈജാത്യങ്ങളുടേയും നിഴലാട്ടങ്ങളായിരുന്നു ഈ സൗഹൃദത്തിന്റെ അന്തര്‍ധാര. അപ്പോഴേക്കും രണ്ടുപേരും കവിതകള്‍ എഴുതിത്തുടങ്ങിയിരുന്നു. കവികളുടെ പ്രത്യക്ഷമായ സ്വാനുഭവ വര്‍ണനകള്‍ അന്നത്തെക്കാലത്തിന് പുതുമയായിരുന്നു. ജീവിതത്തിന്റെ മുള്ളുവിരിച്ച പാതകളിലൂടെയുള്ള പ്രയാണം രാഘവന്‍പിള്ളയെ തീര്‍ത്തും നിരാശനാക്കി. തേര്‍ഡ് ഫോറം ജയിച്ച രാഘവന്‍പിള്ള എളമക്കരയിലെ ഒരു ധനിക കുടുംബത്തില്‍ ട്യൂഷന്‍ മാസ്റ്ററായി. സ്‌കൂള്‍ ഫൈനല്‍ പാസ്സായ അദ്ദേഹം അവിടുത്തെ കാര്യസ്ഥനുമായി. പിന്നീട് കാര്യസ്ഥപ്പണി ഉപേക്ഷിച്ച് രാഘവന്‍പിള്ള തിരുവനന്തപുരത്തേക്കു നാടുവിട്ടു. ‘ഇടപ്പള്ളി കവിത ഒരു പഠനം’- എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ പ്രൊഫ. ഡി. രക്ഷാദാസ് നാടുവിടലിനു കാരണമായി പറയുന്നത്, ഇടപ്പള്ളി കാര്യസ്ഥനായി ജോലിനോക്കിയ ധനിക കുടുംബത്തിലെ പെണ്‍കുട്ടിയുമായുള്ള പ്രേമബന്ധമായിരുന്നുവെന്നാണ്. 

എന്തായാലും തിരുവനന്തപുരത്തെത്തിയ രാഘവന്‍പിള്ള അവിടെയുള്ള ഭാഷാവര്‍ധിനി പുസ്തക ഡിപ്പോയില്‍ ഗുമസ്തനായി ജോലിക്കുചേര്‍ന്നു. തുടര്‍ന്ന് വിവിധ പത്രങ്ങളിലും മറ്റും ജോലിചെയ്തു. തിരുവനന്തപുരത്തെ ജീവിതത്തിനിടയില്‍ രാഘവന്‍പിള്ള ഉള്ളൂരിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ അവതാരികയോടുകൂടി ആദ്യകവിതാ സാമാഹാരം പുറത്തിറങ്ങുകയും ചെയ്തു- ‘തുഷാരഹാരം.’-

തിരുവനന്തപുരത്ത് രാഘവന്‍പിള്ള ജോലിചെയ്ത ‘കേരളകേസരി’- പ്രസിദ്ധീകരണം നിര്‍ത്തുകയും അദ്ദേഹം തൊഴില്‍രഹിതനാവുകയും ചെയ്തു. അതിനുശേഷം അക്കാലത്തെ പ്രശസ്ത വക്കീലായ വി.എം. നാരായണപിള്ളയോടൊപ്പം കൊല്ലത്ത് താമസമാക്കി. ഇവിടെവച്ചാണ് രാഘവന്‍പിള്ളയെന്ന കവി തന്റെ ജീവിതത്തിന് പൂര്‍ണവിരാമമിടാന്‍ തീരുമാനിച്ചത്. അതാവട്ടെ, താന്‍ പ്രണയിച്ച പെണ്‍കുട്ടിയുടെ വിവാഹക്ഷണപത്രിക കിട്ടിയപ്പോള്‍. തന്റെ കാമുകി കതിര്‍മണ്ഡപത്തില്‍ വരണമാല്യമണിയുന്നത് സ്വപ്‌നംകണ്ട് കവി, തന്റെ കഴുത്തില്‍ മരണമാല്യമണിയുകയായിരുന്നു. ‘-‘ഇടപ്പള്ളി രാഘവന്‍പിള്ള തൂങ്ങിമരിച്ചു’- എന്നായിരുന്നു കവിയുടെ മരണത്തെക്കുറിച്ചുവന്ന പത്രവാര്‍ത്ത. മരിക്കുന്നതിനുതൊട്ടുമുന്‍പ് ഇടപ്പള്ളി രണ്ടു കവിതകളെഴുതുകയും, അത് യഥാക്രമം ‘മാതൃഭൂമി’- ആഴ്ചപ്പതിപ്പ്, ‘മലയാളരാജ്യം’- എന്നീ പ്രസിദ്ധീകരണങ്ങള്‍ക്കയക്കുകയും ചെയ്തു. 

വിഷാദാത്മകതയും ദുരന്തജീവിതാനുഭവങ്ങളും അപകര്‍ഷബോധവും ചേര്‍ന്ന് ഇരുപത്തേഴുകാരനായ കവിയെ കഥാവശേഷനാക്കുകയായിരുന്നു. ഇടപ്പള്ളിയുടെ മരണവാര്‍ത്തയറിഞ്ഞ് കൂട്ടുകാരനായ ചങ്ങമ്പുഴ കൃഷ്ണപിള്ള ‘തകര്‍ന്ന മുരളി’- എന്നപേരില്‍ 1936 ജൂലായ് 20-ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഹൃദയനോവൂറ്റിയുരുക്കി ഒരു കവിതയെഴുതി. തൊട്ടടുത്ത വര്‍ഷം ആത്മസ്‌നേഹിതന്റെ മരണം പ്രമേയമാക്കി ചങ്ങമ്പുഴ ‘-‘രമണന്‍’- എന്ന കാവ്യം മലയാളത്തിനു സമ്മാനിച്ചു. രമണനിലൂടെ മലയാളക്കരയാകെ ഇടപ്പള്ളിയുടെ ആത്മവേദനയുടെ ചൂരും ചൂടുമറിഞ്ഞു. നിസ്സഹായനായ കവിയുടെ കണ്ണീരുപ്പു വായനക്കാര്‍ സ്വന്തം കവിളില്‍ അനുഭവിച്ചറിഞ്ഞു. 

പക്ഷേ, കാലം കരുതിവയ്‌ക്കുന്ന ചില തിരുത്തലുകള്‍ ഏതൊരു ജീവിതത്തിലുമുണ്ടാവുക സ്വാഭാവികമാണ്. ഇടപ്പള്ളിയുടെ പ്രണയത്തിലും അത്തരമൊരു വൈപരീത്യം നമുക്കു കാണാനാവും. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ പ്രണയം ഏകാന്തമൗനമായൊരു സമീപനമായിരുന്നെന്നും, പെണ്‍കുട്ടി ഒരിക്കലും ഇടപ്പള്ളിയുടെ പ്രണയം അറിഞ്ഞിരുന്നില്ലെന്നുമാണ് ഗവേഷകരുടെ അനുമാനം. ‘-‘ചങ്ങമ്പുഴ- ജീവിതവും കലാപവും’- എന്ന ഗ്രന്ഥത്തില്‍, ഗ്രന്ഥകാരനായ പി.എം.ഷുക്കൂര്‍ ഈ തരത്തിലൊരു അന്വേഷണത്തിനു മുതിരുന്നുമുണ്ട്. ഇടപ്പള്ളി രാഘവന്‍പിള്ള ട്യൂഷനെടുത്തിരുന്ന എളമക്കരയിലെ ധനിക കുടുംബത്തിലെ പെണ്‍കുട്ടി, കാലങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ചോദിച്ചത്രെ, ഇടപ്പള്ളി എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന്! അവരുടെ പ്രശസ്തനായ മകനും അമ്മ, ഇടപ്പള്ളിയെ പ്രണയിച്ചിരുന്നില്ല എന്നു സാക്ഷ്യപ്പെടുത്തുന്നു. 

ഇടപ്പള്ളി രാഘവന്‍പിള്ള നേരത്തെ രണ്ടുതവണ ആത്മഹത്യക്കു ശ്രമിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. കുട്ടിക്കാലത്ത് കൂട്ടുകാരുടെ കളിയാക്കല്‍ കേട്ടപ്പോഴും, അച്ഛന്‍ നീലകണ്ഠപിള്ള പണംതിരിമറി കേസില്‍ ജയിലിലായപ്പോഴും തന്റെ മൂന്നമത്തെ പരിശ്രമത്തില്‍ എന്തായാലും ഇടപ്പള്ളി മരണത്തിലൂടെ ജീവിതത്തോട് പ്രതികാരം ചെയ്തു. 

കവിയുടെ ജീവിതമവസാനിപ്പച്ചപ്പോഴും കവിതകള്‍ ജീവിതത്തോട് മല്ലിട്ടുകൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. ഒരു മേഘജ്യോതിസ്സുപോലെ മറഞ്ഞുപോയ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ജീവിതവും മരണവും മലയാളകാവ്യ ചരിത്രത്തില്‍ മണിമുഴക്കമായി നിലകൊള്ളുന്നു. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

എഹ്സാന്‍ ഉര്‍ റഹിം എന്ന ന്യൂദല്‍ഹിയിലെ പാക് ഹൈകമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍. പലരെയും ചാരപ്രവര്‍ത്തിനത്തിലേക്ക് കൊണ്ടുവന്നത് സൂത്രശാലിയായ ഈ ഉദ്യോഗസ്ഥനാണ്. (ഇടത്ത്) എഹ്സാന്‍ ഉര്‍ റഹിം എന്ന ഡാനിഷ് പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ജ്യോതി മല്‍ഹോത്ര എന്ന യൂട്യൂബര്‍ക്കൊപ്പം (വലത്ത്)
India

ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ യൂട്യുബറെയടക്കം 11 പേരെ കണ്ടെത്തിയ എഹ്സാന്‍ ഉര്‍ റഹിം അപകടകാരിയായ പാക് ഉദ്യോഗസ്ഥന്‍

പാകിസ്ഥാന് വേണ്ടി ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ജ്യോതി മല്‍ഹോത്രയെ സംഘിയാക്കി സമൂഹമാധ്യമത്തില്‍ വരുന്ന കമന്‍റുകള്‍
News

പാകിസ്ഥാന് സൈന്യത്തിന് ഇന്ത്യയുടെ രഹസ്യം ചോര്‍ത്തിയ ജ്യോതി മൽഹോത്രയെ സംഘിയാക്കി ജിഹാദി സൈറ്റുകള്‍

Kerala

മലപ്പുറം കൂരിയാട് ദേശീയപാതയില്‍ മണ്ണിടിഞ്ഞു: ഗതാഗത നിയന്ത്രണം

Kerala

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അഡ്വ ബെയ്ലിന്‍ ദാസിന് ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് : സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കേരളത്തിന് തിരിച്ചടിയല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

പുതിയ വാര്‍ത്തകള്‍

അറ്റാദായം 32 ശതമാനം വര്‍ധിച്ച് 2956 കോടി രൂപയില്‍ എത്തി; ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ കുതിപ്പില്‍

അടവി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ തൊഴിലാളി സമരം അവസാനിച്ചു: വനം മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരും

വരുന്ന അഭയാർത്ഥികൾക്ക് എല്ലാം അഭയം നൽകാൻ ധർമ്മശാല അല്ല ഇന്ത്യ ; ശ്രീലങ്കൻ പൗരന്റെ അഭയാർത്ഥി അപേക്ഷ നിരസിച്ച് സുപ്രീം കോടതി

Mullaperiyar Dam. File photo: Manorama

മുല്ലപ്പെരിയാര്‍ അണക്കെട്ട് : മരം മുറിയും ഗ്രൗട്ടിങ്ങുമടക്കമുള്ള പ്രവൃത്തികള്‍ നടത്താമെന്ന് സുപ്രീംകോടതി

റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എല്‍ ഓഹരിയില്‍ തിങ്കളാഴ്ച ഏഴ് ശതമാനം കുതിപ്പ്; കാരണം 115 കോടിയുടെ റെയില്‍വേ ഓര്‍ഡര്‍

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയെന്ന പേരിൽ പ്രചാരണം : മലപ്പുറം സ്വദേശി നസീബ് വാഴക്കാടിനെതിരെ കേസെടുത്ത് പൊലീസ്

സിഖ് ഗുരുക്കന്മാരെ അപമാനിച്ചു : യൂട്യൂബർ ധ്രുവ് റാത്തിയ്‌ക്കെതിരെ പരാതിയുമായി സിഖ് വിഭാഗം

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 54 കാരന് 20 വർഷം കഠിന തടവ്

കൊത്തളം ഗസ്റ്റ്ഹൗസ് അതിഥികള്‍ക്കായി അണിയിച്ചൊരുക്കി; പെണ്‍വാണിഭക്കാര്‍ കയ്യേറി

പാകിസ്ഥാൻ ഭീകരതയെ വിദേശത്ത് തുറന്ന് കാട്ടാൻ ടിഎം സി എം പിമാരെ അയക്കില്ല : രാജ്യവിരുദ്ധ നീക്കവുമായി മമത ബാനർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies