കാബൂള്‍: ഭീകരരെ കൂട്ടക്കൊല ചെയ്ത് അഫ്ഗാൻ സൈന്യത്തിന്റെ മുന്നേറ്റം. 24 മണിക്കൂറിനിടെ 25 ഭീകരരെയാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടലിൽ 23 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കൊല്ലപ്പെട്ടതില്‍ അഞ്ചു പേര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നും മറ്റുള്ളവര്‍ താലിബാന്‍ ഭീകരരാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉഗ്രസ്‌ഫോടക ശേഷിയുള്ള ബോംബുകളും ആയുധങ്ങളും ഭീകരരുടെ പക്കല്‍ നിന്ന് കണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
















