ഓണക്കാലത്ത് വിളവെടുക്കാനായി ഒരുങ്ങേണ്ട സമയമാണിത്. ഓണത്തിന് ഏറ്റവും കൂടുതല്‍ ചെലവാകുന്നതും വിപണി മൂല്യമുള്ളതുമാണ് പയര്‍. ഓണക്കാലത്ത് പ്രിയമേറുന്ന പയറ് ശ്രദ്ധയോടെ കൃഷി ചെയ്താല്‍ നമ്മുടെ അടുക്കളത്തോട്ടത്തില്‍നിന്ന് ആവശ്യത്തിലധികം വിളവെടുക്കുവാന്‍ സാധിക്കും. ജൂണ്‍ അവസാന വാരത്തിലും ജൂലൈ ആദ്യവാരത്തിലും പയര്‍ കൃഷി ആരംഭിച്ചാല്‍ ഓഗസ്റ്റ് ആദ്യത്തോടെ വിളവെടുപ്പ് ആരംഭിക്കാം. വാരങ്ങള്‍ എടുത്തോ തടങ്ങള്‍ എടുത്തോ കൃഷി ചെയ്യാം. വിത്തുകളാണ് നടീലിന് ഉപയോഗിക്കുന്നത്.
കൂര്‍ക്ക
ഓണവിപണിയെ ലക്ഷ്യമാക്കിയല്ലെങ്കിലും ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കൂര്‍ക്കത്തലകള്‍ പ്രധാന കൃഷിയിടങ്ങളിലേക്കു മാറ്റിനടേണ്ടത്. മഴയാരംഭത്തോടെ തടങ്ങള്‍ എടുത്ത് അതില്‍ മൂന്നുവരിയായി കൂര്‍ക്കത്തലകള്‍ നടാം. ആറുമുതല്‍ എട്ട് ഇഞ്ചുവരെ നീളമുള്ള കൂര്‍ക്കത്തലകളാണ് നടീലിന് ഉപയോഗിക്കുന്നത്. ഒരേക്കറിലേക്കുള്ള കൂര്‍ക്കത്തലകള്‍ ഉണ്ടാക്കുവാന്‍ 50 കിലോഗ്രാം കൂര്‍ക്ക വിത്ത് വേണം. നടുന്ന തടങ്ങളില്‍ ചാണകപ്പൊടിയോ ആട്ടിന്‍കാഷ്ഠമോ അടിവളമായി നല്‍കാവുന്നതാണ്. കൂര്‍ക്കത്തലകള്‍ നേരെ നടുന്നതിനുപകരം ചെരിച്ചു നട്ടാല്‍ വള്ളിയുടെ ഓരോ ചിനപ്പില്‍നിന്നും കൂര്‍ക്ക ഉണ്ടാകും.
കൂര്‍ക്ക ഇനങ്ങള്‍
നാടന്‍ ഇനമായ ചെറ്റുകൂര്‍ക്കയാണ് സാധാരണ ഉപയോഗിക്കുന്നത്. ഇതില്‍ വെള്ളത്തലയുള്ളതും ചുവന്ന തലയുള്ളതുമുണ്ട്. വെള്ളത്തലയ്‌ക്കാണ് കൂടുതല്‍ വിളവ് കിട്ടുന്നത്. തിരുവനന്തപുരം കിഴങ്ങുവിളഗവേഷണകേന്ദ്രം വികസിപ്പിച്ച ശ്രീധര, കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ നിധി, സുഫല എന്നിവ ഉത്പാദനം കൂടിയ ഇനങ്ങളാണ്. നട്ട് നാലരമാസം കഴിയുന്നതോടെ കൂര്‍ക്ക വിളവെടുപ്പിനു പാകമാകും.
പയര്‍
പയര്‍ വിത്തുകള്‍ റൈസോബിയവുമായി ചേര്‍ത്ത് നടാറുണ്ട്. ഒരു സെന്റ് സ്ഥലത്തേക്കുള്ള വിത്തിന് 23 ഗ്രാം റൈസോബിയം കഞ്ഞിവെള്ളവുമായി ചേര്‍ത്ത് വിത്തില്‍ പുരട്ടണം. തണലില്‍ ഉണക്കിയെടുത്തു നടാവുന്നതാണ്. അടിവളമായി സെന്റിന് 50 കിലോഗ്രാം ചാണകപ്പൊടി ഇട്ടുകൊടുക്കണം. 40-45 ദിവസത്തിനുള്ളില്‍ പൂവിടുന്ന പയറില്‍നിന്ന് ഏകദേശം രണ്ടുമാസത്തോളം വിളവെടുക്കാം.
പയര്‍ ഇനങ്ങള്‍
$കുറ്റിപ്പയര്‍ ഭാഗ്യലക്ഷ്മി, പൂസ ബര്‍സാത്തി, പൂസ കോമള്‍
$പകുതി പടരുന്ന സ്വഭാവമുളളവ കൈരളി, വരുണ്‍, അനശ്വര, കനകമണി (പി.ടി.ബി.1), അര്‍ക്ക് ഗരിമ.
$പടര്‍പ്പന്‍ ഇനങ്ങള്‍ ശാരിക, മാലിക, കെ.എം. വി1, ലോല, വൈജയന്തി, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: