ശ്രീനഗര്‍: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു. ജമ്മുവിലും കശ്മീരിലും മഴ ശക്തമായതിനെ തുടര്‍ന്ന് അമര്‍നാഥിലേക്കുള്ള ബല്‍ടാല്‍, പാഹല്‍ഗാം യാത്രാപാതകളില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
കാലാവസ്ഥ അനുകൂലമാകുന്നതു വരെ തീര്‍ഥാടകരോട് ക്യാമ്പുകളില്‍ തങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഒരു ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തീര്‍ഥാടനത്തിന് ഇന്നലെയാണ് തുടക്കമായത്. മുപ്പതിനായിരം പേരടങ്ങിയ ആദ്യസംഘം ജമ്മുവിലെ ക്യാമ്പില്‍ നിന്ന് യാത്ര തിരിച്ചു. ഭീകരാക്രമണത്തിനുള്ള സാധ്യത പരിഗണിച്ച് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് യാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണ അമര്‍നാഥിലേക്കുള്ള വാഹനങ്ങളുടെ യാത്രാപഥം റേഡിയോ ഫ്രീക്വന്‍സി ടാഗുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കും.
സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പു വരുത്താന്‍ ക്യാമറകളും ജീവന്‍ രക്ഷാ സാമഗ്രികളുമായി സിആര്‍പിഎഫിന്റെ മോട്ടോര്‍ സൈക്കിള്‍ സ്‌ക്വാഡും രംഗത്തുണ്ട്. കശ്മീര്‍ പോലീസ് സേനാംഗങ്ങളും സൈനികരുമുള്‍പ്പെടെ 40,000 സുരക്ഷാപ്രവര്‍ത്തകരെയാണ് വിന്യസിച്ചിരിക്കുന്നത്.
















