സംസ്ഥാന മെഡിക്കല്‍, ഡന്റല്‍, ആയുര്‍വേദ, ഹോമിയോ, യുനാനി, സിദ്ധ, വെറ്ററിനറി സയന്‍സ്, അഗ്രികള്‍ച്ചര്‍, ഫിഷറീസ്, ഫോറസ്ട്രി, എന്‍ജിനിയറിങ്ങ്, ആര്‍ക്കിടെക്ച്ചര്‍, ഫാര്‍മസി, ബിരുദകോഴ്സുകളിലേക്കുള്ള ഓപ്ഷന് രജിസ്ട്രേഷന് സമയമായി. എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍, പ്രസിദ്ധീകരിച്ച 2018 റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ജൂണ്‍ 23 മുതല്‍ ജൂണ്‍ 29 രാവിലെ 10 മണിവരെ www.cee.kerala.gov.in  candidate portal ലിങ്കില്‍ റോള്‍ നമ്പര്‍, ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്വേര്ഡ് ഉപയോഗിച്ച് കോളേജ്, കോഴ്സ്, ബ്രാഞ്ച് ഓപഷനുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓപ്ഷന് രജിസ്ട്രേഷന് പേജില്‍ ഇതിനാവശ്യമായ നിര്‍ദ്ദേശം ലഭ്യമാകും. ഓപ്ഷന് രജിസ്റ്റര്‍ ചെയ്യാത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല.
ഓപ്ഷന് രേഖപ്പെടുത്തുന്നതിന് മുമ്പ് കോളേജ്, കോഴ്സ്, ബ്രാഞ്ച് കോഡുകള്‍ അടങ്ങിയ ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് മുന്‍ഗണനാ ക്രമം രേഖപ്പെടുത്തി വയ്ക്കുന്നത് ഓപ്ഷന് രജിസ്ട്രേഷന് സുഗമമാക്കും- ഓപ്ഷന് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞ് പ്രിന്റൗട്ട് എടുത്തതിന് ശേഷം ലോഗൗട്ട് ചെയ്യണം.
എന്‍ട്രന്‍സ് പരീക്ഷാകമ്മീഷണര്‍ അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ ഓപ്ഷന് സമയബന്ധിതമായി രജിസ്റ്റര്‍ ചെയ്തിരിക്കണം. പുതിയത് ചേര്‍ക്കാനും താല്പര്യമില്ലാത്തത് ഒഴിവാക്കാനും അതിലൂടെ ഓപ്ഷനുകള്‍ പുനക്രമീകരിക്കാനും ഇതിനിടയില്‍ അവസരം ലഭിക്കും.
ഓപ്ഷന് രജിസ്ട്രേഷനില്‍ ശ്രദ്ധിക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. മുന്‍വര്‍ഷത്തെ റാങ്ക്നില പരിശോധിച്ച് (www.cee.kerala.gov.in ല്‍ ലിസ്റ്റുകള്‍ ലഭ്യമാണ്.) പ്രവേശനം ലഭിക്കാന്‍ സാധ്യതയുള്ള കോളേജുകളും കോഴ്സുകളും, ബ്രാഞ്ചുകളും സംബന്ധിച്ച ഏകദേശ ധാരണയിലെത്തേണ്ടതാണ്. സ്വീകാര്യമായ കോളേജുകളും കോഴ്സുകളും ബ്രാഞ്ചുകളും മാത്രം ഓപ്ഷനില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. താല്പര്യമില്ലാത്തവ ഒഴിവാക്കണം.
ഏകീകൃത ഓണ്‍ലൈണ്‍ കൗണ്‍സലിംഗ് നടപടികളും അലോട്ട്മെന്റ് ഷെഡ്യൂളുകളും www.cee.kerala.gov.inല്‍ ലഭിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന സീറ്റില്‍ ഫീസ് ഓടുക്കി അഡ്മിഷന് നേടണം. ഫീസ് അടയ്ക്കാതിരുന്നാലോ അഡ്മിഷന് ഹാജരാകാതിരുന്നാലോ അലോട്ട്മെന്റ് നഷ്ടപ്പെടാനും നിലവിലുള്ള ഓപ്ഷന് റദ്ദാകാനും ഇടവരും. ഫീസ് അടച്ച് വേണമെങ്കില്‍ ഹയര്‍ ഓപ്ഷനായി കാത്തിരിക്കാം. അലോട്ട് ചെയ്ത സീറ്റില്‍ തൃപ്തരാണെങ്കില്‍ മറ്റ് ഓപ്ഷന് റദ്ദ് ചെയ്യാം.
ഹയര്‍ ഓപ്ഷന് വിനിയോഗിക്കുന്നവര്‍ സീറ്റ് ലഭിച്ചാല്‍ സ്വീകരിക്കണം. നേരത്തെ ലഭിച്ച അലോട്ട്മെന്റ്നഷ്ടപ്പെടും.
ഓപ്ഷന് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ആദ്യ അലോട്ട്മെന്റിന് മുമ്പ് ട്രയല്‍ അലോട്ട്മെന്റ് നടത്തും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാവുന്ന കോളേജ് കോഴ്സ്, ബ്രാഞ്ച് എന്നിവയെപ്പറ്റി വ്യക്തത ലഭിക്കും.
ആദ്യ സീറ്റ് അലോട്ട്മെന്റ് ജൂണ്‍ 30ന് നടത്തും. ഓരോ അലോട്ട്മെന്റിന് ശേഷം അടുത്ത അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടുന്നതിനും ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്താനും ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും റദ്ദാക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുന്നതാണ്. ആവശ്യമായ എല്ലാ രേഖകളും പ്രവേശന സമയത്ത് പരിശോധനക്കായി ഹാജരാക്കണം. ഷെഡുളുകള്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ അഡ്മിഷന് നേടണം.
ഫലം തടഞ്ഞിട്ടുള്ളവര്ക്കും രജിസ്റ്റര്‍ ചെയ്യാം
വിവിധ കാരണങ്ങളാല്‍ ഫലംതടഞ്ഞു വച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും കെഇഎഎം 2018ലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അലോട്ട്മെന്റ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 26 വൈകിട്ട് 5 മണിക്ക് മുമ്പായി ഫലം പ്രസിദ്ധപ്പെടുത്താനാവശ്യമായ രേഖകള്‍ പ്രവേശന പരീക്ഷ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം. അല്ലാത്തപക്ഷം ഓപ്ഷനുകള്‍ അലോട്ട്മെന്റിനു പരിഗണിക്കില്ല.
അലോട്ട്മെന്റ്: ജൂണ്‍ 30ന് ആദ്യ സീറ്റ് അലോട്ട്മെന്റ് നടത്തുന്നതാണ്. ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ 27ന് പ്രസിദ്ധപ്പെടുത്തും.
സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളിലെ 50 ശതമാനം മെരിറ്റ് സിറ്റും 45 ശതമാനം മാനേജ്മെന്റ് സീറ്റുകളിലും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അലോട്ട്മെന്റ് നടത്തും. രമുല ്ന് കീഴിലെ സ്വാശ്രയ കോളേജുകളിലെ 60ശതമാനം മെരിറ്റ് സീറ്റുകളിലും 35 ശതമാനം മാനേജ്മെന്റ് സീറ്റുകളിലും സിഇഇ തന്നെ അലോട്ട്മെന്റ് നടത്തുന്നത്.
സെന്റര്‍ ഫോര്‍ പ്രൊഫണല്‍ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന് കീഴില്‍ തൊടുപുഴ, മുട്ടം, യൂണിവേഴ്സിറ്റികോളേജ് ഓഫ് എന്‍ജിനിയറിംഗിലെ 95 ശതമാനം സീറ്റും സര്‍ക്കാര്‍ സീറ്റുകളായി പരിഗണിച്ച് പ്രവേശനം നല്‍കും.
കോഴിക്കോട് സര്‍വ്വകലാശാലയുടെ കീഴിലെ 100 ശതമാനം എന്‍ജിനീയറിംഗ് സീറ്റും സര്‍ക്കാര്‍ മെരിറ്റ് സീറ്റുകളായി അഡ്മിഷന് നല്‍കുന്നതാണ്.
തിരുവനന്തപുരം പാപ്പനംകോട് രെേയിലെ 50 ശതമാനം മെരിറ്റ് സീറ്റുകളിലും 35% മാനേജ്മെന്റ് സീറ്റുകളിലും സിഇഇ അലോട്ട്മെന്റ് നടത്തും.
സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ്ങ് ആര്‍ക്കിടെക്ച്ചര്‍ കോഴ്സുകളിലെ സമുദായം രജിസ്ട്രര്ഡ് സൊസൈറ്റി ട്രസ്റ്റ് ക്വോട്ട സീറ്റുകളിലെ അലോട്ട്മെന്റ് വിവരം വെബ് സൈറ്റിലുണ്ട്. ഇതിലേക്ക് ഇതോടൊപ്പം ഓപ്ഷന് നല്‍കാവുന്നതാണ്.
ന്യൂനപക്ഷ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ ഡന്റല്‍ കോളേജുകളിലെ ന്യൂനപക്ഷ ക്വാട്ടാ സീറ്റുകളിലേക്കും ഇതോടൊപ്പം രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cee.kerala.gov.in ല്‍ ലഭ്യമാകും.
ഓപ്ഷന് രജിസ്ട്രേഷന്,അലോട്ട്മെന്റ്, സമയക്രമം
ഓപ്ഷന് രജിസ്ട്രേഷന്- ജൂണ്‍ 23ന് തുടങ്ങും
വെബ്സൈറ്റി- www.cee.kerala.gov.in
ട്രയല്‍ അലോട്ട്മെന്റ്- ജൂണ്‍ 27ന്
ഓപ്ഷന് രജിസ്ട്രേഷന് അവസാനിക്കുന്നത്- ജൂണ്‍ 29 രാവിലെ 10ന്
ആദ്യ അലോട്ട്മെന്റ് ജൂണ്‍ 30, രാവിലെ 8ന്
ഫീസ് ഒടുക്കേണ്ടത്്(ഓണ്‍ലൈനായോ സബ്/ബിഡ്പോസ്റ്റാഫീസുകള് വഴിയോ അടയ്ക്കാം ജൂലൈ 1-5 വൈകിട്ട് മൂന്ന് വരെ)
എംബിബിഎസ്, ബിഡിഎസ് അലോട്ട്മെന്റ് ലഭിച്ചവര്‍ക്കുള്ള പ്രവേനം- ജൂലൈ 6-12 വരെ
ഓപ്ഷന് രജിസ്ട്രേഷന്, അലോട്ട്മെന്റ് വിജ്ഞാപനം www.cee.kerala.gov.in ലഭ്യമാണ്. തുടര്‍ന്നുള്ള അലോട്ട്മെന്റുകളുടെ സമയക്രമം പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കും. നിരന്തരം വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
വാര്‍ഷിക ഫീസ് നിരക്കുകള്‍
എന്‍ജിനിയറിംഗ് (ബിടെക്)
സര്‍ക്കാര്‍/എയ്ഡഡ് കോളേജുകള്‍ -8225 രൂപ
സര്‍ക്കാര്‍ നിയന്ത്രിത/കേരളാവാഴ്സിറ്റി സ്വാശ്രയ കോളേജുകളിലെ ഗവ.മെറിറ്റ് സീറ്റുകള്‍- 35000
ഇവയുടെ മാനേജ്മെന്റ് സീറ്റുകള്‍- 65000
കാലിക്കറ്റ് വാഴ്സിറ്റിയുടെ സ്വാശ്രയ കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലും -35000
സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്റ് അഡ്വാന്‍സ് സ്റ്റഡിസിന്റെ സ്വാശ്രയ കോളേജുകളില്‍ -35000
ശ്രിചിത്ര (എസ്സിടി) കോളേജ് 50 ശതമാനം മെറിറ്റ് സീറ്റുകള്‍ -35000
35 ശതമാനം മാനേജ്മെന്റ് സീറ്റുകള്‍- 65000
കെഎസ്എഫ്ഇസിഎംഎ സ്വകാര്യസ്വാശ്രയ കോളേജുകളില്‍ 25 ശതമാനം താഴ്ന്ന വരുമാനക്കാര്‍ക്ക് 50000 രൂവരെ 25 ശതമാനം മറ്റുള്ളവര്‍ക്ക് 75000
കാത്തലിക് മാനേജ്മെന്റ് കോളേജുകളില്‍- 75000+ഒരു ലക്ഷം രൂപ ഡിപ്പോസിറ്റ്
ആര്‍ക്കിടെക്ച്ചര്‍ (ba rch)
സര്‍ക്കാര്‍/എയിഡഡ് കോളേജുകള്‍ 8225
സ്വകാര്യ സ്വാശ്രയ കോളേജുകളില്‍- 80000
25 ശതമാനം താഴ്ന്ന വരുമാനക്കാര്‍ക്ക് 55000
മെഡിക്കല്‍ (എംബിബിഎസ്)
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍- 25000
സ്വാശ്രയ കോളേജുകള്‍ എസ്യുടി വട്ടപ്പാറ- 5,32000
കരുണ പാലക്കാട്- 5,40,540
എറണാകുളം ശ്രീനാരായണ- 6,53,680
ഇന്റര്‍ ചര്‍ച്ച്, ഗോകുലം ഉള്‍പ്പെടെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍- 5,60,000
എന്‍ആര്‍ഐ ക്വാട്ടാ സീറ്റുകളില്‍- 20 ലക്ഷം
ഡന്റല്‍ (ബിഡിഎസ്)
സര്‍ക്കാര്‍ ഡന്റല്‍ കോളേജുകളില്‍- 23000
സ്വകാര്യ സ്വാശ്രയ കോളേജുകളില്‍- 304500
എന്‍ആര്‍ഐ സീറ്റുകളില്‍ 6 ലക്ഷം
പരിയാരം ഡന്റല്‍ കോളേജില്‍- 2,50,000
എന്‍ആര്‍ഐ സീറ്റുകളില്‍- 5.5 ലക്ഷം
പിഎംഎസ് ഡന്റല്‍ കോളേജില്‍- 304500
എന്‍ആര്‍ഐ സീറ്റില്‍- 6 ലക്ഷം രൂപ
ആയുര്‍വേദം (ബിഎഎംഎസ്)
സര്‍ക്കാര്‍/ എയ്ഡഡ് കോളേജുകളില്‍- 12000
കെഎയു ബിടെക് ഫുഡ് എന്‍ജിനീയറിങ്ങ് ടെക്നോളജി- 36250
കെഎയുവിന് കീഴിലെ കോളേജുകളില്‍
ബിഎസ്സി അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി ബിടെക,് അഗ്രി എന്‍ജിനീയറിംഗ്- 7500 (ഓരോ സെമസ്റ്ററിനും)
കേരള വെറ്ററിനറി വാഴ്സിറ്റിയുടെ കോളേജുകളില്‍- 19800 (വാര്‍ഷിക ഫീസ്) bvsc& ah ന് കീഴിലുള്ള ബിടെക് ഡെയറിടെക്, ഫുഡ്ടെക് കേരള ഫിഷറീസ് ആന്റ് ഓഷ്യന്‍ സയന്‍സ് വാഴ്സിറ്റി- 3410 (സെമറ്റര്‍)
കേരള ഫിഷറീസ് ഓഷ്യന്‍ സയന്‍സ് വാഴ്സിറ്റിക്ക് കീഴിലെ കോളേജുകളില്‍ ബിഎഫ്എസ്സി- 6050 (സെമസ്റ്റര്‍ ട്യൂഷന്‍ഫീസ്)
ബിടെക് എഡ്സയന്സ് ടെക്നോളജി -3300 രൂപ (സെമസ്റ്റര്‍)
എഐസിറ്റിഇ ട്യൂഷന് ഫീസ് ഇളവ് പദ്ധതി, എസ്സി, എസ്ടി, ഒബിസി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ടോക്കണ്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ ഫീസ് നിരക്കുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വിജ്ഞാപനത്തിലൂണ്ട്.
സംവരണം: സീറ്റുകളില്‍ 60 ശതമാനം സിറ്റ് മെറിറ്റിലും 30 ശതമാനം എസ്സിബിസി വിഭാഗങ്ങള്‍ക്കും 10 ശതമാനം പട്ടികജാതി/ വര്ഗ്ഗക്കാക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഈഴവ 9 ശതമാനം, മുസ്ലീം 8 ശതമാനം മറ്റ് പിന്നോക്ക ഹിന്ദു 3 ശതമാനം, ലത്തിന് കത്തോലിക്ക, ആഗ്ലോഇന്ത്യന്‍ 3 ശതമാനം, ധീവര-2 ശതമാനം, വിശ്വകര്‍മ്മ 2 ശതമാനം, കുശവന്-1 ശതമാനം, മറ്റ് പിന്നോക്ക ക്രിസ്ത്യന്‍ 1 ശതമാനം, കുടുംബി 1 ശതമാനം എന്നിങ്ങനെയാണ് എസ്ഇബിസി വിഭാഗങ്ങളിലെ സംവരണ ക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: