നാസ: പെഗ്ഗി വൈറ്റ്‌സണ്‍ വിരമിച്ചു. ഈ പെഗ്ഗി ആരാണെന്നായിരിക്കും ചോദ്യം. ചരി്രതം കുറിച്ച ഈ ബഹിരാകാശ വനിത ചില്ലറക്കാരിയല്ല.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി( നാസ)യിലെ വനിതാ ആസ്‌ട്രോനോട്ടായ പെഗ്ഗി അന്താരാഷ്‌ട്ര ബഹിരാകാശ സ്‌റ്റേഷന്‍ അടക്കം മൂന്ന് ബഹിരാകാശ സ്‌റ്റേഷനുകളിലായി 665 ദിവസം ഭൂമിക്കു പുറത്ത് താമസിച്ച ധീരവനിതയാണ്്. പത്തു തവണ ശൂന്യാകാശത്ത് നടന്നിട്ടുണ്ട് അവര്‍. അന്താരാഷ്‌ട്ര ബഹിരാകാശ സ്‌റ്റേഷന്‍ മേധാവിയായി രണ്ടു തവണ അവര്‍ പ്രവര്‍ത്തിച്ചു. ശൂന്യാകാശത്ത് എത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയും അവര്‍ തന്നെ.
പുരുഷ മേധാവിത്വമുള്ള ആസ്‌ട്രോനോട്ട് കോറിന്റെ മേധാവിയായും അവര്‍ പ്രവര്‍ത്തിച്ചു.58 കാരിയായ ബയോകെമിസ്റ്റ് 86ല്‍ നാസയിലെ ഗവേഷകയായി ചേര്‍ന്നതാണ്.96 ല്‍ ആസ്‌ട്രോ നോട്ടായി. 2016 മുതല്‍ 2017ല്‍ വരെ പത്തു മാസം സ്‌പേസ് സ്‌റ്റേഷനില്‍ താമസിച്ച ശേഷമാണ് വിരമിക്കല്‍. പെഗ്ഗിയേക്കാള്‍ കൂടുതല്‍ സമയം ബഹിരാകാശത്ത് താമസിച്ച ഒരേ ഒരു വ്യക്തിയേയുള്ളു. റഷ്യന്‍ കോസ്‌മോനോട്ടായ ഗെന്നഡി പദല്‍ക്ക, അഞ്ചു ദൗത്യങ്ങളിലായി 879 ദിവസം. ബഹി
രാകാശ ഗവേഷകര്‍ക്ക് പ്രചോദനമെന്നാണ് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്‌റ്റൈന്‍ അവരെപ്പറ്റി പറയുന്നത്. 250 മൈല്‍ അകലെ ബഹിരാകാശത്ത് നിന്ന് ഇനി നമ്മുടെ ഭൂമിയെ കാണാനാവില്ലല്ലോയെന്നതാണ് പെഗ്ഗിയുടെ വിഷമം.















