കൊച്ചി: ഇന്ത്യയിലെ പ്രമുഖ സാമ്പത്തികവിപണികളിലൊന്നായ ബാങ്ക് ബസാര്‍ ഡോട്ട്കോം ടിയര്‍ – 2, ടിയര്‍ – 3 നഗരങ്ങളില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. മൊബൈല്‍ ഫോണുകളിലെ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതാണ് വളര്‍ച്ചയ്ക്ക് കാരണം. നിലവില്‍ സൈറ്റിലെ ട്രാഫിക്കിന്റെ 70 ശതമാനവും മൊബൈല്‍ ഫോണുകളില്‍നിന്നാണ്.
2016-17ലെ അവസാന പാദത്തിലാണ് കൂടുതല്‍ ആളുകള്‍ പേഴ്സണല്‍ ഫിനാന്‍സിനായി ഡിജിറ്റല്‍ മാധ്യമത്തെ ആശ്രയിച്ചത്. കറന്‍സി നിരോധനത്തിനുശേഷം ടിയര്‍ – 2, ടിയര്‍ – 3 നഗരങ്ങളില്‍ മുന്‍ പാദത്തെ അപേക്ഷിച്ച് 86 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2016-ല്‍ 26 ശതമാനം മാത്രമായിരുന്നു വിഹിതമെങ്കില്‍ 2018ല്‍ 1300 നഗരങ്ങളിലായുള്ള വിപണികളില്‍നിന്ന് 43 ശതമാനമായി വളര്‍ന്നു. ആഗ്ര, വിശാഖപട്ടണം, ദിബ്രുഗഡ്, സിലിഗുഡി, ബട്ടിണ്ട, ഔറംഗബാദ്, ധന്‍ബാദ് നഗരങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ മികച്ച മാതൃകയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ബാങ്ക് ബസാര്‍ സഹസ്ഥാപകനും സിഇഒയുമായ അദില്‍ ഷെട്ടി പറഞ്ഞു. ഈടില്ലാത്ത വായ്പകള്‍ക്കുള്ള അനുമതി എളുപ്പത്തില്‍ ഒരു ദിവസത്തിനുള്ളില്‍ ലഭ്യമാകുന്നുവെന്നതാണ് മെച്ചം. സാമ്പത്തികഇടപാടുകള്‍ക്ക് ഒപ്പം ആകര്‍ഷകമായ ഷോപ്പിംഗിന് അവസരം നല്കുന്ന കൂപ്പണുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: