മലയാള സിനിമ മറ്റ് ഭാഷകളിലേക്ക് റിമേക്ക് ചെയ്യുന്ന പതിവ് സാധാരണയാണ്. അതേ പോലെ തന്നെ പലപ്പോഴും മലയാള സിനിമയില്‍ ഇന്ത്യക്ക് പുറത്ത് നിന്നുള്ള പല കൊറിയന്‍- ചൈനീസ് ഹോളിവുഡ് ചിത്രങ്ങളുടെ രംഗങ്ങള്‍ നമ്മളും കാണാറുണ്ട്.
എന്നാല്‍ ഇപ്പോഴിതാ, മലയാളത്തില്‍ നിന്നും 100 കോടി ക്ലബില്‍ കയറിയ പുലിമുരുകന്റെ സീനുകള്‍ ചൈനീസ് സീരീസുകള്‍ പകര്‍ത്തിയിരിക്കുന്നു.
വല്ലാതെ സാമ്യത ഉള്ളത് കൊണ്ട് തന്നെ ഈ രംഗവും പുലിമുരുകനും ചേര്‍ത്ത് വച്ച് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ.
2017ല്‍ പുറത്തിറങ്ങിയ ചൈനീസ് വെബ് സീരീസ് ആയ ദി പ്രിന്‍സസ് ഏജന്റ് എന്നതിലെ രംഗമാണ് പുലിമുരുകനുമായി സാമ്യതയുള്ളതായി സോഷ്യല്‍ മീഡിയ
പുലിമുരുകനില്‍ വില്ലന്‍ പുലിയാണെങ്കില്‍ ഇവിടെ അത് ഒരു ഭീമന് ചെന്നായയാണ്. പുലിമുരുകന് നായകന്റെ കഥയാണെങ്കില്‍ , ഇതൊരു നായികയുടെ കഥയാണ്.
ഈ വീഡിയോ പ്രചരിച്ച സമയത്ത്, പുലിമുരുകന് ഇതിന്റെ കോപ്പി ആണെന്ന് വാദങ്ങള്‍ വന്നെങ്കിലും, പുലിമുരുകന് 2016ലും ഈ സീരീസ് 2017ലും വന്നതാണ് എന്ന് തെളിഞ്ഞതോടെ ആ വാദം പൊളിഞ്ഞു.
ടോമിച്ചന് മുളകുപ്പാടം നിര്‍മ്മിച്ച് വൈശാഖ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് പുലിമുരുകന്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങളോടെ വന്ന ചിത്രം 150 കോടിക്ക് മേല്‍ കളക്ഷന്‍ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: