Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കീഴാറ്റൂരിനു പിന്നാലെ തുരുത്തിയും സിപിഎമ്മിന് വെല്ലുവിളിയാകുന്നു വിഐപികള്‍ക്കുവേണ്ടി പാത ഗതിമാറ്റി; സമരം ശക്തമാക്കി ദളിത് സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 09:37 pm IST
inKannur

സ്വന്തം ലേഖകന്‍ 

കണ്ണൂര്‍: കീഴാറ്റൂരിനു പിന്നാലെ തുരുത്തിയും സിപിഎമ്മിന് വെല്ലുവിളിയാകുന്നു. വിഐപികള്‍ക്കുവേണ്ടി പാത ഗതിമാറ്റിയെന്ന വിവരാവകാശ രേഖ പ്രകാരം പുറത്തുവന്ന വിവരം പ്രദേശവാസികളില്‍ സജീവ ചര്‍ച്ചയാകുന്നു. മേഖലയിലെ സിപിഎമ്മിനകത്ത് വിഐപി വിവാദം സജീവ ചര്‍ച്ചയായിരിക്കുകയാണ്. 

പാര്‍ട്ടി നേതാക്കളുടെ അനുഗ്രഹത്തോടെയാണ് വിഐപിക്കു വേണ്ടി അലൈന്റ്‌മെന്റ് മാറ്റിയതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ദേശീപാതാ അലൈന്‍മെന്റ് മാറ്റിയതിനെതിരെ സമരം നടത്തുന്ന പാപ്പിനിശ്ശേരി തുരുത്തി കോളനിവാസികള്‍ നടത്തുന്ന സമരത്തിന് നിത്യേനയെന്നോണം പിന്തുണയേറുകയാണ്. ദളിത് സംഘടനകള്‍ക്കു പിന്നാലെ പരിസ്ഥിതി സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തു വന്നുകഴിഞ്ഞു. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ കീഴാറ്റൂരിനു പിന്നാലെ ദേശീയപാത വികസനത്തിനെതിരായുള്ള മറ്റൊരു സമരമായി തുരുത്തി സമരം മാറുകയാണ്. 

കഴിഞ്ഞ 27 ദിവസമായി കുടിയൊഴിപ്പിക്കപ്പെടുന്ന കോളനിവാസികള്‍ കുടില്‍കെട്ടി സമരം നടത്തി വരികയാണ്. കഴിഞ്ഞ ദിവസം കലക്ടറേറ്റിനു മുന്നിലേക്ക് ഇവര്‍ നടത്തിയ മാര്‍ച്ചില്‍ നൂറോളം പേര്‍ പങ്കെടുത്തു. കോളനിവാസികള്‍ക്ക് പുറമേ മറ്റു പ്രദേശങ്ങളില്‍ നിന്നും ആളുകളെത്തി. സമരത്തിന്റെ രൂപം മാറുമെന്ന സൂചന നല്‍കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന മാര്‍ച്ച്. 

ദേശീയപാത ബൈപ്പാസുമായി ബന്ധപ്പെട്ട് തുരുത്തി ഭാഗത്തുകൂടി മൂന്ന് അലൈന്‍മെന്റുകളാണ് ദേശീയപാത അതോറിറ്റി തയാറാക്കിയത്. ഇതില്‍ ആദ്യത്തെ രണ്ടും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി മാറ്റുകയായിരുന്നു എന്നാണ് പ്രധാന ആരോപണം. ഇതിന് കാരണം വിഐപികളുടെ കത്ത് ലഭിച്ചുവെന്നതാണെന്ന് ദേശീയപാത അതോറിറ്റി തന്നെ നല്‍കിയ വിവരാവകാശ രേഖയും സമരക്കാര്‍ മുന്നോട്ടുവെക്കുന്നു. ആദ്യത്തെ അലൈന്‍മെന്റ് മാറ്റിയതിനു പിന്നാലെ രണ്ടാമത് തയറാക്കാനും പിന്നീട് മൂന്നാമത് അലൈന്‍മെന്റ് തയാറാക്കുന്നതിനും വലിയ ഇടപെടല്‍ നടന്നിട്ടുണ്ട്. ഒടുവില്‍ അംഗീകരിച്ചതാവട്ടെ നാല് വളവുകളോടെയുള്ള അലൈന്റ്‌മെന്റാണ്. വേളാപുരം മുതല്‍ തുരുത്തി വരെയുള്ള 500 മീറ്റര്‍ ഭാഗത്തെ വളവുകള്‍ കാരണം നഷ്ടമാവുന്നതാകട്ടെ 29 ദളിത് കുടുംബങ്ങളും മൂന്ന് ഒബിസി വിഭാഗക്കാരും പുലയ സമുദായക്കാരുടെ കുടുംബക്ഷേത്രവുമാണ്. ഇത് 10 മീറ്റര്‍ പടിഞ്ഞാറോട്ട് നീക്കിയാല്‍ പാത നേര്‍രേഖയിലാവുകയും കോളനിയെ ബാധിക്കാതിരിക്കുകയും ചെയ്യുമെന്നും സമരക്കാര്‍ പറയുന്നു. 

സ്ഥലമെടുപ്പിനുള്ള സര്‍വേ പൂര്‍ത്തിയായതോടെ വീടുകളുടെ മുറ്റത്തും ചുമരിനോട് ചേര്‍ന്നുമാണ് സര്‍വേ കല്ലുകള്‍ സ്ഥാപിച്ചത്. തുരുത്തിയിലെ ഈ പ്രദേശം തണ്ണീര്‍ത്തട ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതും ചതുപ്പുമായതിനാല്‍ തുച്ഛമായ നഷ്ടപരിഹാരമാണ് കുടിയിറക്കുന്നവര്‍ക്കു ലഭിക്കുക. ഇതിനാല്‍ നഷ്ടപരിഹാരം എത്രയെന്ന് ഇതുവരെ ദേശീയപാതാ അതോറിറ്റി പ്രഖ്യാപിച്ചിട്ടില്ല. കീഴാറ്റൂര്‍ വഴി കുറ്റിക്കോല്‍ വരെയുള്ള തളിപ്പറമ്പ് ബൈപ്പാസിന്റെ തുടര്‍ച്ചയായാണ് കല്യാശേരിയില്‍ നിന്ന് തുരുത്തി-കോട്ടക്കുന്ന് വഴി കണ്ണൂര്‍ ബൈപ്പാസ് കടന്നുപോകുന്നത്. നിലവില്‍ അലൈന്‍മെന്റ് പ്രകാരം 1.5 കിലോമീറ്ററാണ് കല്യാശേരി മുതല്‍ വളപട്ടണം പുഴ വരെയുള്ള ദൂരം. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ജില്ലയിലെ ഭരണകക്ഷിയില്‍ സമ്മര്‍ദം ചെലുത്തി ബൈപ്പാസ് റോഡ് നിര്‍മാണത്തിന്റെ അലൈന്‍മെന്റില്‍ വെള്ളം ചേര്‍ത്തതെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബാബു തുരുത്തി പറയുന്നു. ആദ്യം പ്രഖ്യാപിച്ച അലൈന്‍മെന്റില്‍ റോഡ് നിര്‍മിച്ചാല്‍ രണ്ടു കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഇത് ഒഴിവാക്കാനാണ് ജനവാസ കേന്ദ്രത്തിലെ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.

വളപട്ടണം പുഴയുടെ ഓരത്തായി ചതുപ്പുകളും കണ്ടലുകളും നിറഞ്ഞ പ്രദേശമാണ് തുരുത്തി. മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണിത്. തുരുത്തിയിലെ ജനത ദേശീയപാതാ വികസനത്തിന് എതിരല്ല. എന്നാല്‍ ഒരു അറിയിപ്പ് പോലും നല്‍കാതെ നടപ്പാക്കാനുദ്ദേശിക്കുന്ന വികസനത്തിന് കൂട്ടു നില്‍ക്കാനാവില്ലെന്നാണ് അവര്‍ പറയുന്നത്. അലൈന്‍മെന്റ് സംബന്ധിച്ച് കോളനിക്കാരെ ചര്‍ച്ചയ്‌ക്ക് വിളിച്ചിട്ടില്ല. ആക്ഷേപങ്ങള്‍ എഴുതി നല്‍കിയപ്പോള്‍ പരിഗണിച്ചതുമില്ല. വിജ്ഞാപനം വന്നതിന് ശേഷം ആക്ഷേപമുള്ളവര്‍ അറിയിക്കണമെന്ന് പറഞ്ഞു. തുരുത്തിക്കാര്‍ ഒന്നടങ്കം എതിര്‍പ്പ് ചൂണ്ടിക്കാട്ടി എഴുതി ഒപ്പിട്ട് നല്‍കി. പക്ഷെ അത് പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പിന്നാലെ സര്‍വേയും നടന്നു. അധികൃതര്‍ സര്‍വേക്ക് വന്നപ്പോള്‍ കോളനിയില്‍ പുരുഷന്‍മാരുണ്ടായിരുന്നില്ല. പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്ത് നീക്കിയാണ് സര്‍വേ നടത്തിയത്. 2016 മുതല്‍ ഈ ബൈപ്പാസിനായി അലൈന്‍മെന്റ് തയ്യാറാക്കി വരികയായിരുന്നു. മൂന്നാമതായി നിശ്ചയിച്ച അലൈന്‍മെന്റാണ് തുരുത്തി കോളനി വഴി ബൈപ്പാസ് നിര്‍മ്മിക്കുക എന്നത്. ഈ തീരുമാനത്തിന് പിന്നില്‍ ഭൂമാഫിയയുടേയും സമ്മര്‍ദമാണെന്നാണ് കോളനി വാസികള്‍ ആരോപിക്കുന്നത്.

 ഇ.പി.ജയരാജന്‍ എംഎല്‍എയുടെ വീടും പി.കെ.ശ്രീമതി എംപിയുടെ ഫാമും ഉള്‍പ്പെടെയുള്ള ഭൂമിയിലൂടെ നിശ്ചയിക്കപ്പെട്ട അലൈന്‍മെന്റ് റദ്ദാക്കിയാണ് ദലിത് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തുരുത്തി വഴി ബൈ പാസ് നിര്‍മ്മിക്കാനുള്ള അലൈന്‍മെന്റും വിജ്ഞാപനവും വരുന്നതെന്നും സമരക്കാര്‍ ആരോപിക്കുന്നു. മുമ്പുണ്ടായിരുന്ന രണ്ട് അലൈന്‍മെന്റുകളേക്കാള്‍ പ്രായോഗികമായതിനാലാണ് തുരുത്തി വഴിയുള്ള അലൈന്‍മെന്റ് അംഗീകരിക്കുകയും വിജ്ഞാപനം ഇറക്കുകയും ചെയ്തതെന്ന് ദേശീയപാതാ അതോറിറ്റി അധികൃതര്‍ പറയുന്നു.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

Special Article

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.