വിശ്വരാജ് വിശ്വ
ഗോവയിലും മണിപ്പൂരിലും മേഖലയായിലും നടന്നതാണോ കർണ്ണാടകയിൽ നടന്നത്…? ഒരിക്കലും അല്ല…!!!!!
ഇന്നലെ മുതൽ കേൾക്കുന്ന ഒരു വിചിത്ര വാദമുഖം ആണ് -ഗോവയിലും മണിപ്പൂരിലും സർക്കാർ ഉണ്ടാക്കാൻ ബിജെപി ചെയ്തത് കർണ്ണാടകയിൽ കോൺഗ്രസ് ചെയ്തു എന്ന്… എന്ത് വിവരക്കേടാണ് ഹേ ഈ പറയുന്നത്…??? ആദ്യമായി ഈ വിഷയത്തിൽ മനസ്സിലാക്കേണ്ട ഒരു കാര്യമാണ് ഗവർണ്ണറുടെ വിവേചനാധിക്കാരം . ഇന്ത്യയുടെ പരമാധികരി ഇന്ത്യൻ പ്രസിഡന്റ് എന്ന പോലെ ഒരു സ്റേറ്റിന്റെ അധികാരി ഗവർണ്ണർ ആണ്.. തെരെഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥ വന്നാൽ ഭരണഘടനയെ മുൻനിർത്തി കൊണ്ടു തന്നെ അദ്ദേഹത്തിന് 2 മാർഗ്ഗങ്ങളിൽ ഏതെങ്കിലും ഒന്നു സ്വീകരിക്കാം…
1. ഏറ്റവും വലിയ കക്ഷിയെ/ സഖ്യത്തിനെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കാം. ശേഷം കുറഞ്ഞ ദിവസത്തിനുള്ളിൽ ആ കക്ഷി സഭയിൽ ഭൂരിപക്ഷം തെളിയിക്കണം.. അല്ലെങ്കിൽ പുറത്തു പോകേണ്ടി വരും .
മുൻ പ്രസിഡന്റ് R വെങ്കിട്ടരാമൻ ഈ വിധത്തിൽ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചിരുന്ന ആളാണ്..
2. തെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ സഖ്യം ആയി ചേർന്നു , സഖത്തിലെ എല്ലാ പാർട്ടിക്കാരും ഒപ്പു വച്ച സമ്മതപത്രം ഗവർണ്ണർ മുൻപാകെ സമർപ്പിച്ചാൽ ഏറ്റവും വലിയ കക്ഷിക്ക് പകരം ഭൂരിപക്ഷം ഉണ്ടെന്നു ക്ലൈം ചെയ്യുന്ന സഖ്യത്തിനെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കാം.
മുൻ പ്രസിഡന്റ് KR നാരായണൻ ഈ പ്രകാരം സർക്കാർ ഉണ്ടാക്കാൻ സഖ്യ കക്ഷികളെ ക്ഷണിച്ചിട്ടുണ്ട്..
മേൽപറഞ്ഞ രണ്ടു മാർഗ്ഗങ്ങളും ഭരണഘടനപരമായി തെറ്റൊന്നും ഇല്ല എന്നത് വസ്തുതയാണ്.. സുപ്രീം കോടതിക്കും ഈ കാര്യത്തിൽ എതിര് പറയാൻ സാധിക്കില്ല എന്നത് കൊണ്ടാണല്ലോ കഴിഞ്ഞ ദിവസം രാത്രി 1.30 നു പാതിരാത്രിക്ക് സെഷൻ കൂടിയ സുപ്രീം കോടതി കോൺഗ്രസ് – JDS സഖ്യത്തിന്റെ ഹർജി തള്ളി കൊണ്ടു ബിജെപി കർണ്ണാടക മുഖ്യമന്ത്രി BS യെദ്യൂരപ്പയോട് ഇന്ന് സത്യ പ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെട്ടത്… അപ്പോൾ ഭരണഘടന പ്രകാരം ഒരു തെറ്റും സുപ്രീം കോടതി പോലും പറഞ്ഞിട്ടില്ല എന്നു മനസ്സിലായല്ലോ.. ഇനി ബാക്കി..
ഗോവയും മണിപ്പൂരും മേഖാലയയും ബിജെപി സർക്കാരും…
————————————————-
ഫെബ്രുവരി 2017 ൽ നടന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് ഗോവയിൽ 17 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷി ആയി. 13 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി ആയി. 3 വീതം സീറ്റുകൾ നേടിയ ഗോവ ഫോർവെർഡ് പാർട്ടിയും മഹാരാഷ്‌ട്രവാദി ഗോമന്തക് [പാർട്ടിയും 3 സ്വതന്ത്രരും കൂടി ചേർന്ന് 22 സീറ്റുകളുടെ ഭൂരിപക്ഷം നേടി സർക്കാർ ഉണ്ടാക്കി. തികച്ചും ഭരണഘടന അനുശാസിക്കുന്ന രീതിക്ക് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി ആയ ബിജെപി സഖ്യം ഉണ്ടാക്കി സർക്കാർ ഉണ്ടാക്കി . ബിജെപി യുടെ മനോഹർ പാരിക്കാർ മുഖ്യമന്ത്രി ആയി… സഖ്യം നയിക്കുന്നത് സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി ആയ ബിജെപി…അല്ലാതെ കർണ്ണാടകയിൽ നടന്നത് പോലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി ആയ കോൺഗ്രസ് മുഖ്യമന്ത്രി പദം അടക്കം എന്ത് വേണേലും തരാം എന്ന് “വാഗ്ദാനം” ചെയ്തു മൂന്നാം കക്ഷിയെ ഓഫറുകൾ കൊടുത്തു, Consideration or by any means of consideration ഉപയോഗിച്ച് വശപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇനി ഭരണഘടനാ അനുവദിക്കുന്ന സഖ്യ സംവിധാനം ആണ് കോഴയോ വാഗ്ദാനമോ കൊടുത്തു സഖ്യം ഉണ്ടാകുന്നതല്ല എങ്കിൽ ന്യായമായും ഗോവയിലെ പോലെ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി ആണ് മുഖ്യമന്ത്രി പദത്തിൽ ഇരുന്നു സഖ്യം നയിക്കേണ്ടത്. അതായത് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ആണ് ന്യായമായും മുഖ്യമന്ത്രി ആവേണ്ടത്. ഗോവയിൽ സഖ്യം നയിക്കുന്നത് ബിജെപി മുഖ്യമന്ത്രി ആണ്… പക്ഷെ കർണ്ണാടകയിൽ മുഖ്യമന്ത്രി ആവാൻ പോകുന്നത് രണ്ടാമത്തെ വലിയ കക്ഷി കോൺഗ്രസ് അല്ല , കോൺഗ്രസിന്റെ പകുതി സീറ്റുകൾ മാത്രം ഉള്ള ജനതാ ദളിന്റെ നേതാവ് HD കുമാരസ്വാമി ആണ്…
മാർച്ച് മാസം 2017 ൽ മണിപ്പൂരിൽ നടന്ന തെരെഞ്ഞെടുപ്പ് നോക്കാം . അവിടെ നടന്ന തെരെഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടിയ കോൺഗ്രസിന് 31 എന്ന സംഖ്യാ എത്തിക്കാൻ സാധിച്ചില്ല. എന്നാൽ 21 സീറ്റുകൾ നേടിയ ബിജെപി തികച്ചും ഭരണഘടനാ പരമായി സഖ്യം ഉണ്ടാക്കി ഭരണം ഏറ്റെടുക്കാൻ ഗവർണറെ സമീപിച്ചു. 21 സീറ്റുകൾ നേടിയ ബിജെപി , 4 സീറ്റുകൾ നേടിയ നാഗാ പീപ്പിൾ ഫ്രണ്ട്, 4 സീറ്റുകൾ നേടിയ നാഷണൽ പീപ്പിൾസ് പാർട്ടി, 1 സീറ്റ് നേടിയ ലോക് ജനശക്തി പാർട്ടി, 1 സീറ്റ് നേടിയ സ്വതന്ത്രർ എന്നിവർ ഒപ്പിട്ട സമ്മതപത്രവും ആയി ഭൂരിപക്ഷം തെളിയിച്ചു കൊണ്ട് ഗവർണറെ സമീപിച്ച ബിജെപിയെ ഗവർണ്ണർ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചു. ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി തന്നെയാണ് മുഖ്യമന്ത്രി. അതായത് ബിജെപിയുടെ ബീരേന് സിംഗ് ആണ് മണിപ്പൂർ മുഖ്യമന്ത്രി അല്ലാതെ മൂന്നാം കക്ഷി അല്ല.. വീണ്ടും ആവർത്തിക്കട്ടെ .. അല്ലാതെ കർണ്ണാടകയിൽ നടന്നത് പോലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി ആയ കോൺഗ്രസ്, നാണം കെട്ടു മുഖ്യമന്ത്രി പദം അടക്കം എന്ത് വേണേലും തരാം എന്ന് “വാഗ്ദാനം” ചെയ്തു മൂന്നാം കക്ഷിയെ ഓഫറുകൾ കൊടുത്തു, Consideration or by any means of consideration ഉപയോഗിച്ച് വശപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇനി ഭരണഘടനാ അനുവദിക്കുന്ന സഖ്യ സംവിധാനം ആണ് കോഴയോ വാഗ്ദാനമോ കൊടുത്തു സഖ്യം ഉണ്ടാകുന്നതല്ല എങ്കിൽ ന്യായമായും മണിപ്പൂരിലെ പോലെ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി ആണ് മുഖ്യമന്ത്രി പദത്തിൽ ഇരുന്നു സഖ്യം നയിക്കേണ്ടത്. അതായത് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ആണ് ന്യായമായും മുഖ്യമന്ത്രി ആവേണ്ടത്. മണിപ്പൂരിൽ സഖ്യം നയിക്കുന്നത് ബിജെപി മുഖ്യമന്ത്രി ആണ്… പക്ഷെ കർണ്ണാടകയിൽ മുഖ്യമന്ത്രി ആവാൻ പോകുന്നത് രണ്ടാമത്തെ വലിയ കക്ഷി കോൺഗ്രസ് അല്ല , കോൺഗ്രസിന്റെ പകുതി സീറ്റുകൾ മാത്രം ഉള്ള ജനതാ ദളിന്റെ നേതാവ് HD കുമാരസ്വാമി ആണ്…
ഇനി മറ്റൊരു സാഹചര്യം നോക്കാം … 2018 മാർച്ചിൽ നടന്ന മേഘാലയ തെരെഞ്ഞെടുപ്പ്.
ബിജെപി കേവലം 2 സീറ്റിൽ മാത്രം ഒതുങ്ങിയപ്പോൾ കോൺഗ്രസ് 60 അംഗ സഭയിൽ 20 സീറ്റുകൾ നേടി..പക്ഷെ ഇപ്പോഴത്തെ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ NPP യും 20 സീറ്റുകൾ നേടിയപ്പോൾ ബിജെപി കോൺഗ്രസിന് എതിരായി ഒരു സഖ്യം ഉണക്കാൻ NPP യെ സഹായിച്ചു. അങ്ങനെ കോൺറാഡ് സാങ്മ നയിക്കുന്ന സർക്കാർ മേഖലാലയിൽ ഭരണത്തിൽ വന്നു. കോൺഗ്രസ് പ്രതിപക്ഷത്തും ആയി. 2 സീറ്റുകൾ നേടിയ ബിജെപിയും കോൺറാഡ് സാങ്മ നയിക്കുന്ന സഖ്യത്തിൽ ചേർന്ന് ഭരണം പങ്കിടുന്നു NPP (20), UDP (6), PDF (4), BJP (2), HSPDP (2), Independents (2) & NCP (1) ഇങ്ങനെ ആണ് മേഘാലയയിലെ ഭരണപക്ഷത്തിന്റെ സീറ്റു നില. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഇവിടെയും മേല്പറഞ്ഞ പോലെ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി തന്നെ ന്യായമായും സഖ്യം നയിച്ച് കൊണ്ട് മുഖ്യമന്ത്രി പദവി ഏറ്റെടുത്തു ഭരണം നടത്തുന്നു, അല്ലാതെ മേഘാലയ ഭരിക്കുന്നത് 2 സീറ്റുകൾ നേടിയ ബിജെപി അല്ല.. പക്ഷെ കർണ്ണാടകയിൽ നടന്നത് പോലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി ആയ കോൺഗ്രസ്, നാണം കെട്ടു മുഖ്യമന്ത്രി പദം അടക്കം എന്ത് വേണേലും തരാം എന്ന് “വാഗ്ദാനം” ചെയ്തു മൂന്നാം കക്ഷിയെ ഓഫറുകൾ കൊടുത്തു, Consideration or by any means of consideration ഉപയോഗിച്ച് വശപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇനി ഭരണഘടനാ അനുവദിക്കുന്ന സഖ്യ സംവിധാനം ആണ് കോഴയോ വാഗ്ദാനമോ കൊടുത്തു സഖ്യം ഉണ്ടാകുന്നതല്ല എങ്കിൽ ന്യായമായും മേഘാലയ പോലെ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി ആണ് മുഖ്യമന്ത്രി പദത്തിൽ ഇരുന്നു സഖ്യം നയിക്കേണ്ടത്. അതായത് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ആണ് ന്യായമായും മുഖ്യമന്ത്രി ആവേണ്ടത്. മേഘാലയസഖ്യം നയിക്കുന്നത് NPP യുടെ കോൺറാഡ് സാങ്മ എന്ന മുഖ്യമന്ത്രി ആണ്… പക്ഷെ കർണ്ണാടകയിൽ മുഖ്യമന്ത്രി ആവാൻ പോകുന്നത് രണ്ടാമത്തെ വലിയ കക്ഷി കോൺഗ്രസ് അല്ല , കോൺഗ്രസിന്റെ പകുതി സീറ്റുകൾ മാത്രം ഉള്ള ജനതാ ദളിന്റെ നേതാവ് HD കുമാരസ്വാമി ആണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: