Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വിഡിയോ വ്‌ളോഗിങ്ങിനായി എക്‌സ് ക്യാം സൈറ്റ് 2എസ് ജിംബെല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2018, 02:07 am IST
in Lifestyle

പിടിച്ച് വലിയ പരിചയമില്ലാത്തവര്‍ വിഡിയോ എടുക്കുമ്പോള്‍ കൈ അനക്കുന്നത് അനുസരിച്ച് ഷേയ്‌ക്ക് ഉണ്ടാകുന്നത് നിത്യസംഭവമാണ്. അത് ഇല്ലാതെ  നന്നായി ഫോണ്‍ പിടിച്ച് വിഡിയോ എടുക്കാന്‍ പലര്‍ക്കും കഴിയാറില്ല. 

കൃത്യതയാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ പല മാര്‍ഗ്ഗങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. വീഡിയോ സ്റ്റെബിലൈസര്‍ ഉപയോഗിച്ച് വീഡിയോ ഷൂട്ട് ചെയ്യാനാകും. ഇത് ജിംബെല്‍, ഗിംബെല്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. 

ജിംബെല്ലില്‍ ക്യാമറ പിടിപ്പിച്ച് ഷൂട്ട് ചെയ്താല്‍ കൈയുടെ അനക്കം അറിയാനാകില്ല. 

വിലക്കുറഞ്ഞതും ഉപയോഗപ്രദവുമായ ജിംബെല്ലാണ് എക്‌സ് ക്യാം സൈറ്റ് 2എസ്. 152 മില്ലിമീറ്റര്‍ നീളവും 67 മില്ലിമീറ്റര്‍ വീതിയും 60 മില്ലിമീറ്റര്‍ കനവുമാണ് ഇതിനുള്ളത്. 220 ഗ്രാം ഭാരമുള്ള ജിംബെല്‍ പ്ലാസ്റ്റിക്കും മെറ്റലും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുകളിലായി പവര്‍സ്വിച്ചും വശങ്ങളിലായി തിരിക്കുന്നതിനുള്ള സ്വിച്ചും സൂം ചെയ്യാനുള്ള സ്വിച്ചും ചാര്‍ജ്ജിങ് പോര്‍ട്ടലും കാണാനാകും. ജിംബെല്ലിന്റെ ഒരുഭാഗം പുറത്തേയ്‌ക്ക് വലിച്ച് ഫോണ്‍ ഘടിപ്പിക്കാനാകും. ഫോണ്‍ കൃത്യമായി ഘടിപ്പിച്ചെങ്കില്‍ മാത്രമേ ജിംബെല്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളൂ.  1000 എംഎഎച്ച് ലിഥിയം പോളിമര്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മൂന്നുമണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ അഞ്ചുമണിക്കൂര്‍ വരെ തുടര്‍ച്ചയായി ജിംബെല്‍ പ്രവര്‍ത്തിക്കാനാകും. 3800 രൂപയാണ് ഇതിന്റെ വില. ഫോണ്‍ കണക്ട് ചെയ്ത് ജിംബെല്‍ ഓണാക്കിയാല്‍ ബാലന്‍സിങ് ശരിയാണെങ്കില്‍ വീഡിയോ ഷൂട്ട് ചെയ്യാനാകും.

വിവോയുടെ വൈ 53ഐ അള്‍ട്രാ എച്ച്ഡി സാങ്കേതികവിദ്യയില്‍

വിവോ അതിന്റെ ‘വൈ’ സ്മാര്‍ട്ഫോണ്‍ ശ്രേണിയിലേക്ക് അള്‍ട്രാ എച്ച്ഡി സാങ്കേതികവിദ്യയില്‍ ഒരു പുതിയ സ്മാര്‍ട്ഫോണ്‍ കൂടി അവതരിപ്പിച്ചു. ഫേസ് ആക്സസ് ഫീച്ചറുള്ള 

‘വിവോ വൈ53ഐ’ സ്മാര്‍ട്ഫോണ്‍ ഒരുബജറ്റ് ഫോണാണ്. 7,990 രൂപയാണ് ഫോണിന്റെ വില. ഫോണിന്റെ സ്‌ക്രീനില്‍ നിന്നും പുറപ്പെടുവിക്കുന്ന നീല വെളിച്ചം കുറച്ച് കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ സഹായിക്കുന്ന സ്മാര്‍ട് ഐ പ്രൊട്ടക്ഷന്‍ സംവിധാനം ഫോണിലുണ്ടാവും. ഒപ്പം രണ്ട് ആപ്ലിക്കേഷനുകള്‍ ഒന്നിച്ചുപയോഗിക്കാന്‍ സാധിക്കുന്ന ആപ്പ് ക്ലോണ്‍ സൗകര്യവും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

എട്ട് മെഗാപിക്സല്‍ റെയര്‍ ക്യാമറയിലെ അള്‍ട്രാ എച്ച്ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രങ്ങളെടുക്കാനാകും.  മറ്റ് ബജറ്റ് ഫോണുകളില്‍നിന്ന് വ്യത്യസ്തമായി ചിത്രങ്ങള്‍ കൂട്ടിയോജിപ്പിച്ച് കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ തയ്യാറാക്കാനും കഴിയും. 32 മെഗാപിക്സല്‍ റസലൂഷന്‍ വരെയുള്ള ചിത്രങ്ങളും വീഡിയോകളും ഇതിലൂടെ പകര്‍ത്താന്‍ സാധിക്കും.

5 മെഗാപിക്‌സെലിലാണ് സെല്‍ഫി ക്യാമറ പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ പ്രകാശത്തിലും മികച്ച സെല്‍ഫികള്‍ എടുക്കുന്നതിന് സ്‌ക്രീന്‍ ഫ്ളാഷ് സംവിധാനവും ഫോണിലുണ്ടാവും. ഫേസ് ആക്‌സസ് ഫീച്ചര്‍ ആണ് വൈ 53ഐയുടെ മറ്റൊരു പ്രധാന പ്രത്യേകത. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖത്തിന്റെ പ്രത്യേകതകള്‍ കൃത്യമായി മനസിലാക്കി ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നു. 

അഞ്ച് ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണിന് രണ്ട് ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണില്‍ 256 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 425 പ്രൊസസറാണ് വിവോ വൈ53ഐയില്‍ ഉപയോഗിച്ചിരിക്കുന്നത്. 2500 എംഎഎച്ച്  ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്രൗണ്‍ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 

ഫോട്ടോയെടുക്കൂ സാധനങ്ങള്‍ വാങ്ങൂ

സാംസങ് ഗാലക്‌സി ജെ സീരീസിന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ ഗാലക്‌സി ജെ സീരീസിലുള്ള പുതിയ ഫോണ്‍ ഗാലക്‌സി ജെ2 2018 വിപണിയിലെത്തി. ‘സാംസങ് മാള്‍’ എന്ന പുതിയ  സേവനവും ഗാലക്‌സി ജെ2 2018ലുണ്ട്.  ഇഷ്ടപ്പെട്ട ഉല്‍പ്പന്നത്തിന്റെ ചിത്രമെടുത്താല്‍ അതിന്റെ വിവരങ്ങള്‍ ലഭിക്കുകയും ഇ-കോമേഴ്‌സ് സൈറ്റുകള്‍ വഴി അത് വാങ്ങാന്‍  സഹായിക്കുകയും ചെയ്യുന്ന സംവിധാനമാണ് സാംസങ് മാള്‍. 

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേണല്‍ മെമ്മറിയാണ് ഗാലക്‌സി ജെ2 2018ല്‍ ഉള്ളത്. ഫോണിന്റെ  പ്രവര്‍ത്തനം മികച്ചതാക്കാനുള്ള ‘ഡിവൈസ് മെയിന്റനന്‍സ് എന്ന പുതിയ ഫീച്ചര്‍ സഹിതമാണ് ഗാലക്‌സി ജെ2 2018 എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഫയലുകള്‍ മെമ്മറി കാര്‍ഡില്‍ ഓട്ടോമാറ്റിക്കായി സേവ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 

5.0′ സൂപ്പര്‍ അമോലെഡ് ആണ് ഡിസ്‌പ്ലേ. 2600 എംഎഎച്ച്  ബാറ്ററിയാണ് ഫോണിലുള്ളത്. റിയര്‍ ക്യാമറ 8 മെഗാപിക്‌സലും സെല്‍ഫി ക്യാമറ 5 മെഗാപിക്‌സലുമാണ്. ഏത് ലൈറ്റിലും മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നതാണ് ഈ ക്യാമറ. 

8190 രൂപയാണ് ഗാലക്‌സി ജെ2 2018ന്റെ വില. ഗോള്‍ഡ്, കറുപ്പ്, പിങ്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ജിയോ ഉപയോക്താക്കള്‍ 198 രൂപ, 299 രൂപ എന്നിങ്ങനെ റീ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അവരുടെ മൈ ജിയോ അക്കൗണ്ടില്‍ 2750 രൂപ കാഷ്ബാക്കും ലഭിക്കും. 10ജിബി 4ജി ഡാറ്റയും ഉപഭോക്താക്കള്‍ക്ക് നേടാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.